National World

വുഹാനില്‍ വീണ്ടും കോവിഡ് ബാധ

ഒരു മാസം പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കെയാണ് വീണ്ടും പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്

ഒരു മാസത്തിന് ശേഷം വുഹാനില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 5 പേര്‍ക്ക് കൂടിയാണ് വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസവും കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഒരു മാസം പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കെയാണ് വീണ്ടും പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഞായറാഴ്ച്ച ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിന് പിന്നാലെയാണ് അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.

നേരത്തെ 83,000 പേർക്കാണ് ചെെനയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. 4600 ഓളം പേർ വെെറസ് ബാധയേറ്റ് മരിച്ചിരുന്നു.