കൊറോണ വൈറസിന്റെ ഉറവിടം അന്വേഷിക്കുന്നത് വേഗത്തിലാക്കണമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾക്ക് നിർദേശം. നടപടിക്ക് പിന്നിൽ ബൈഡന്റെ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ചൈന തിരിച്ചടിച്ചു… കോവിഡ് ആശങ്കക്കിടെ വൈറസിന്റെ ഉറവിടത്തെ ചൊല്ലി വീണ്ടും വിവാദം കനക്കുന്നു. വൈറസിന്റെ സ്രോതസ് എത്രയും വേഗം കണ്ടെത്തണമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഇന്റലിജൻസ് ഏജൻസികളോട് ആവശ്യപ്പെട്ടു.. അന്വേഷണം നടത്തി റിപ്പോർട്ട് 90 ദിവസത്തിനുള്ളിൽ സമർപ്പിക്കണം.2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. 2019 നവംബറിൽ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ചില ശാസ്ത്രജ്ഞരെ സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി യുഎസ് ഇന്റലിജൻസ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വൈറസിന്റെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്തുന്നതിൽ അമേരിക്കയ്ക്ക് താൽപര്യമില്ല എന്നാണ് ചൈനയുടെ വിമർശനം. ബൈഡന്റേത് രാഷ്ട്രീയ ലക്ഷ്യമാണെന്നും ചൈന തിരിച്ചടിച്ചു… ലോകാരോഗ്യ സംഘടനയുടെ അന്വേഷണവുമായി അമേരിക്ക സഹകരിക്കണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി..
Related News
നെതർലാൻഡ് ട്രെയിൻ അപകടത്തിൽ ഒരു മരണം, 30 ലധികം പേർക്ക് പരുക്ക്
നെതർലൻഡിൽ 60 ഓളം പേരുമായി പോയ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. ചൊവ്വാഴ്ച രാവിലെ ഹേഗിന് സമീപം നിർമാണ ഉപകരണങ്ങളുമായി കൂട്ടിയിടിച്ചാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽ ഒരാൾ മരിക്കുകയും 30 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഡച്ച് എമർജൻസി സർവീസ് അറിയിച്ചു. ഹേഗിനടുത്തുള്ള വൂർഷോട്ടൻ പട്ടണത്തിൽ പുലർച്ചെ 3:25 ഓടെയാണ് സംഭവം. ലൈഡനിൽ നിന്ന് ഹേഗിലേക്ക് പോവുകയായിരുന്ന ട്രെയിൻ ട്രാക്കിലെ നിർമാണ ഉപകരണങ്ങളുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഒരു കോച്ചിന് […]
945 ദിവസത്തിന് ശേഷം ഹോങ്കോങ്ങിൽ മാസ്ക് ഒഴിവാക്കി
മാർച്ച് 1 മുതൽ ഹോങ്കോങ്ങിന്റെ കൊവിഡ് -19 മാസ്ക് മാൻഡേറ്റ് റദ്ദാക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ജോൺ ലീ പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ നീണ്ടുനിന്ന മാസ്ക് മാൻഡേറ്റുകളിൽ ഒന്നിന് അവസാനമാകുകയാണ്. 945 ദിവസങ്ങൾക്ക് ശേഷമാണ് ഹോങ്കോങ്ങിൽ മാസ്ക് നിർത്തലാക്കുന്നത് എന്ന് ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പറയുന്നു. രാജ്യത്തേക്ക് സന്ദർശകരെയും ബിസിനസുകാരെയും തിരിച്ചുകൊണ്ടുവരാനും സാധാരണ ജീവിതം പുനഃസ്ഥാപിക്കാനുമാണ് സർക്കാർ നീക്കം. ( Hong Kong scraps mask mandate ) മാർച്ച് 1 […]
‘അഭയാർത്ഥികളുടെ മറവിലെത്തുന്ന അഫ്ഗാൻ തീവ്രവാദികളെ വേണ്ട’; വ്യക്തമാക്കി വ്ളാദ്മിർ പുടിൻ
താലിബാൻ നിയന്ത്രണത്തിലാക്കിയതിനു പിറകെ അഫ്ഗാന് അഭയാർത്ഥികളെ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് അയക്കാനുള്ള യുഎസ്, നാറ്റോ നീക്കത്തെ വിമർശിച്ച് റഷ്യ. അഭയാർത്ഥികളുടെ മറവിൽ വരുന്ന അഫ്ഗാൻ തീവ്രവാദികളെ തങ്ങൾക്കു വേണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ പ്രതികരിച്ചു. താലിബാനുമായി സഹകരിക്കാനുള്ള റഷ്യന്നീക്കത്തിനിടെയാണ് പുതിയ പ്രതികരണം. അഫ്ഗാന്റെ അയൽരാജ്യങ്ങളായ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് അഭയാർത്ഥികളെ അയക്കാനുള്ള നീക്കം പടിഞ്ഞാറൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇതിനെ വിമർശിക്കുകയായിരുന്നു വ്ളാദ്മിർ പുടിൻ. അഭയാർത്ഥികളുടെ മറവിലെത്തുന്ന അഫ്ഗാൻ സായുധസംഘങ്ങളെ തങ്ങൾക്ക് വേണ്ടെന്ന് പുടിൻ അറിയിച്ചതായി റഷ്യൻ വാർത്താ […]