കോവിഡ് 19 ചൈനയില്‍ പടര്‍ത്തിയത് അമേരിക്കയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍. അമേരിക്കന്‍ സൈന്യമാണ് വൈറസ് ചൈനയില്‍ എത്തിച്ചതെന്ന് സാവോ ആരോപിച്ചു. അമേരിക്കയിലാണ് ആദ്യ കൊറോണ മരണമുണ്ടായതെന്നും സാവോ ലിജിയാന്‍ പറഞ്ഞു.
കോവിഡ് 19 ബാധിച്ച് ചൈനയില്‍ ഇതുവരെ മരിച്ചത് 3177 പേരാണ്. സ്പെയിനിലും ഇറ്റലിയിലും അതിവേഗത്തിലാണ് മരണസംഖ്യ ഉയരുന്നത്. സ്പെയിനില്‍ രണ്ട് ദിവസത്തിനുള്ളില്‍ 133 പേരാണ് മരിച്ചത്. ഇറ്റലിയില്‍ ഇന്നലെ മാത്രം 250 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
137 രാജ്യങ്ങളിലായി ഒരുലക്ഷത്തി നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗ പ്രതിരോധത്തിനായി 5000 കോടി ഡോളറിന്റെ പദ്ധതികള്‍ നടപ്പിലാക്കാനാണ് അമേരിക്ക ഉദ്ദശിക്കുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.