Economy World

കല്പേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം

കല്പേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾക്ക് അഡ്മിനിസ്ട്രേഷൻ നോട്ടീസ് നൽകി. ഏഴ് ദിവത്തിനകം ഉടമകൾക്ക് എതിർപ്പറിയിക്കാം. കവരത്തിയിൽ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നൽക്യ നോട്ടീസ് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഉടമസ്ഥർ രേഖകൾ ഹാജരാക്കിയതിനെ തുടർന്നായിരുന്നു നടപടി.https://812e77545a2743e8e3a590142187d342.safeframe.googlesyndication.com/safeframe/1-0-38/html/container.html

കല്പേനിയിലെ വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മുൻപ് ലക്ഷദ്വീപിലെ പലയിടങ്ങളിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, എതിർപ്പ് അറിയിക്കാൻ ആവശ്യമായ സമയം അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ നടപടി സ്റ്റേ ചെയ്തു.