World

ബലൂചിസ്താന്‍ സ്ത്രീയെ തെരുവിലൂടെ വലിച്ചിഴച്ച് കറാച്ചി പൊലീസ്; പ്രതിഷേധം

ബലൂചിസ്താനില്‍ നിന്ന് കാണാതായവരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ബലൂച് സ്ത്രീയെ തെരുവിലൂടെ വലിച്ചിഴച്ച് കറാച്ചി പൊലീസ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകഴിഞ്ഞു.

‘ഇതിനെയാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താന്‍ എന്നുവിളിക്കുന്നത്. പ്രതിഷേധിക്കുന്ന സ്ത്രീയെ കറാച്ചി പൊലീസ് തെരുവിലൂടെ വലിച്ചിഴക്കുകയാണ്. നിര്‍ഭാഗ്യവശാല്‍, പാകിസ്താന്‍ ഐക്യരാഷ്ട്രസഭയുടെ അംഗമാണ്’. മനുഷ്യാവകാശ പ്രവര്‍ത്തക അഷ്‌റഫ്‌ല ബലൂച് പ്രതികരിച്ചു.

എത്ര പരിശ്രമങ്ങള്‍ നടത്തിയിട്ടും പാകിസ്താനില്‍ നിര്‍ബന്ധിത തിരോധാനങ്ങള്‍ക്ക് അവസാനമില്ല. ശിക്ഷയ്ക്കുള്ള നടപടിയായി ഭരണകൂടം ഇതിനെ ഉപയോഗിക്കുകയാണ്. തിരോധാനങ്ങള്‍ അവസാനിപ്പിക്കുമെന്ന് പല പാക് സര്‍ക്കാരുകളും മാറിമാറി പറഞ്ഞു. പക്ഷേ ഇതിനൊരവസാനമില്ല.

കാനഡ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക്, ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് സെക്യൂരിറ്റി റിപ്പോര്‍ട്ട് ചെയ്തു. വ്യക്തിപരവും സാമൂഹികപരവുമായ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ ഭയപ്പെടുത്താനുള്ള ഭരണകൂടത്തിന്റെ ഉപകരമാണിത്തരം നടപടിയെന്നാണ് വിമര്‍ശനം.