വിനായകന് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം തൊട്ടപ്പന് റിലീസിങ്ങിനൊരുങ്ങുകയാണ്. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രശസ്ത എഴുത്തുകാരന് ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന് തൊട്ടപ്പന് എടുത്തിരിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക. ദിലീഷ് പോത്തന്, മനോജ് കെ ജയന്,കൊച്ചു പ്രേമന്, പോളി വില്‍സണ്‍, റോഷന് മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.
Related News
നെഗറ്റവീവ് റോളില്‍ മമ്മൂക്ക; ആകാംഷയോടെ ആരാധകര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിലൂടെയാണ് മമ്മൂട്ടി വീണ്ടും സിനിമാ തിരക്കുകളിലേക്കെത്തുന്നത്. ഒരു നാട് മുഴുവൻ ഷൈലോക്ക് എന്ന് വിളിക്കുന്ന ഗ്രേ ഷേഡ് ഉള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി സ്ക്രീനിൽ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തയാഴ്ചയോടെ ആരംഭിക്കുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ പറയുന്നത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മീനയെത്തുന്ന സിനിമ കൂടിയാണ് ഷൈലോക്ക്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈറൽ ആയിരുന്നു. രാജ് കിരണും മുഴുനീള വേഷത്തിൽ സിനിമയിൽ […]
‘ഒരു ദിവസം വരും’ എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം; ഫേസ്ബുക്ക് പോസ്റ്റുമായി ഉണ്ണി മുകുന്ദന്
‘എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും’, ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഉണ്ണി മുകുന്ദന്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രവും വാക്കുകളും വൈറലാകുന്നത്. സ്വന്തം കൈകളിലെ തഴമ്പുകള്‍ വ്യക്തമാക്കുന്ന ചിത്രമാണ് ഫേസ്ബുക്കിലൂടെ ഉണ്ണി പോസ്റ്റ് ചെയ്തിരിക്കുന്നത്. “എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും”, എന്നാണ് ഒപ്പമുള്ള കുറിപ്പ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന ചില വിമര്‍ശനങ്ങളിലൊന്ന് മാളികപ്പുറം എന്ന ചിത്രം അവഗണിക്കപ്പെട്ടു എന്നതായിരുന്നു. വിമര്‍ശനത്തിന് പിന്നാലെ […]
‘ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, വിവാഹം കഴിക്കാൻ തയ്യാർ’: ഷമിയോട് ബോളിവുഡ് നടി
ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടിയും രാഷ്ട്രീയ നേതാവുമായ പായൽ ഘോഷ്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പായൽ തന്റെ അഭിപ്രായം അറിയിച്ചത്. ഷമി ഇംഗ്ലീഷ് മെച്ചപ്പെടുത്തിയാൽ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് നടി കുറിച്ചു. 2023 ഐസിസി ഏകദിന ലോകകപ്പിൽ ഉഗ്രൻ ഫോമിലാണ് മുഹമ്മദ് ഷമി. വെറും 4 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളാണ് താരം നേടിയത്. രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ ആരാധകരിൽ നിന്നും […]





