Uncategorized

ട്രെയിന്‍ ഗതാഗതം ഇന്നും തടസപ്പെടും; നിയന്ത്രണം ചാലക്കുടിയില്‍ ഗാര്‍ഡറുകള്‍ മാറ്റുന്നതിനാല്‍

സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ ഗതാഗതം തടസപ്പെടും. ജനശതാബ്ദി എക്‌സ്പ്രസ് ഇരുഭാഗത്തേക്കും ഇന്ന് സര്‍വീസ് നടത്തില്ല. രപതിസാഗര്‍ എക്‌സ്പ്രസ് സര്‍വീസിന് ഭാഗിക നിയന്ത്രണം ഇന്നുണ്ടാകും. ചാലക്കുടിയില്‍ ഗാര്‍ഡറുകള്‍ മാറ്റുന്നതിനാലാണ് ഇന്ന് ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം.

രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണിവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് എന്നിവ റദ്ദാക്കി. രപ്തി സാഗര്‍ എക്‌സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനുമിടയില്‍ ഭാഗികമായി റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

12081 കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്

12082 തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്

രപ്തി സാഗര്‍ എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി