സ്നേഹിതരെ ,
സ്വിസ്സ് മലയാളികളെയെല്ലാം വളരെ ദുഖത്തിലാഴ്ത്തികൊണ്ടു നമ്മുടെ എല്ലാം പ്രിയപ്പെട്ട സുഹൃത്ത്/ സഹോദരൻ / ചേട്ടൻ ആയ ഡേവിസ് പുലിക്കോടൻ നിര്യാതനായ വിവരം വളരെ വ്യസനത്തോടെ അറിയിക്കട്ടെ . ചികിത്സയിലായിരുന്ന ഡേവിസ് ഇന്ന് ഒരു മണിക്ക് സൂറിച് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചാണ് നമ്മളിൽ നിന്നും വിടപറഞ്ഞത് .
ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറു കാലഘട്ടങ്ങളിൽ വിയന്നയിൽ എത്തുകയും തുടർന്ന് രണ്ടായിരത്തോടുകൂടി സ്വിറ്റസർലണ്ടിലേക്കെത്തുകയുമായിരുന്നു ഡേവിസും ഭാര്യ സിൻസിയും … പ്രവാസ ജീവിതത്തിൽ നല്ലൊരു സുഹൃത്ബന്ധത്തിനുടമയായി തീർന്നിരുന്നു പ്രിയപ്പെട്ട ഡേവിസ് ..സന്തുഷ്ടമായ കുടുംബവല്ലരിയിൽ വിരിഞ്ഞ ഫ്രഡിൻസും ,ഫ്രൻസിനെയും വേർപിരിയലിൽ പിതാവിനോടൊപ്പമുണ്ടായിരുന്നു .
ബീനാ പെല്ലിശേരി സഹോദരിയും, ശ്രീ ആന്റൻസ് വേഴേപറമ്പിൽ പരേതന്റെ ഭാര്യാ സഹോദരനുമാണ് . മറ്റു ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ് .ദുഖാർത്ഥരായ കുടുംബാന്ഗങ്ങളോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുന്നു .