ഓര്ത്തഡോക്സ്- യാക്കോബായ സഭാതര്ക്കം ഇന്ന് സുപ്രിംകോടതിയില്. ചീഫ് സെക്രട്ടറിക്കെതിരെ ഓര്ത്തഡോക്സ് സഭ സമര്പ്പിച്ച കോടതിയലക്ഷ്യ ഹര്ജിയാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് ഇന്ദിരാ ബാനര്ജി അധ്യക്ഷയായ ബെഞ്ചാണ് ഹര്ജികള് പരിഗണിക്കുന്നത്. മലങ്കര സഭയ്ക്ക് കീഴിലെ മുഴുവന് പള്ളികളിലും സുപ്രിംകോടതിയിലെ അന്തിമ വിധി നടപ്പാക്കിയില്ല എന്നാണ് ഓര്ത്തഡോക്സ് സഭയുടെ പരാതി. വിധി നടപ്പാക്കാന് തയാറാണെന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും നേരത്തെ കോടതിയെ അറിയിച്ചിരുന്നു.1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പള്ളികള് ഭരിക്കപ്പെടണമെന്നായിരുന്നു സുപ്രിംകോടതിയുടെ അന്തിമ വിധി.
Related News
കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്; ഇന്ന് ടിക്കറ്റ് ചാർജ് വെറും 5 രൂപ മാത്രം
കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്ക് അഞ്ച് രൂപ നിരക്കിൽ ഇന്ന് മെട്രോയിൽ യാത്ര ചെയ്യാം. കൊച്ചി മെട്രോയുടെ ഏതു സ്റ്റേഷനിൽ നിന്ന് എവിടേക്ക് യാത്ര ചെയ്താലും ഇന്ന് അഞ്ചുരൂപയേ ഈടാക്കൂ. കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവർക്ക് മെട്രോ പരിചയപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആലുവയിൽ നിന്ന് പേട്ടയിലേക്ക് യാത്ര ചെയ്താലും ഏറ്റവും കുറഞ്ഞ ദൂരത്തിനായാലും 5 രൂപ തന്നെയാവും ടിക്കറ്റ് നിരക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് […]
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ട് മാർച്ചിൽ സംഘർഷം
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചിൽ സംഘർഷം. മാർച്ചിന് നേരെ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാഖ്യത്തിന്റെ പശ്ചാത്തലത്തിൽ നിരവധി പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഇടതുപക്ഷ സർക്കാർ ആർ എസ്എസിന്റെ തിരക്കഥയ്ക്കനുസരിച്ച് പ്രവർത്തിക്കുന്നവെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ആക്ഷേപം. വിവേചനത്തോടെയുള്ള നടപടിയാണ് പൊലീസ് പലപ്പോഴും സ്വീകരിക്കുന്നതെന്ന് പ്രവർത്തകർ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ചുമായി പോപ്പുലർ […]
നെയ്യാറ്റിന്കര ആത്മഹത്യ; വൈഷ്ണവിയുടെ സുഹൃത്തുക്കളില് നിന്നും അധ്യാപകരില് നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യയില് വൈഷ്ണവിയുടെ സുഹൃത്തുക്കളില് നിന്നും അധ്യാപകരില് നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും. പ്രതികളെ കസ്റ്റഡിയില് കിട്ടാനായി നാളെ പൊലീസ് അപേക്ഷ നല്കും. ചന്ദ്രനും കാശിനാഥനും വേണ്ടിയാണ് കസ്റ്റഡി അപേക്ഷ പൊലീസ് സമര്പ്പിക്കുക. നാല് ദിവസത്തേക്ക് കസ്റ്റഡിയില് വേണമെന്നാണ് പൊലീസ് ആവശ്യം.