കലാപ ആഹ്വാനത്തിന് ശ്രമിച്ചെന്ന് കാട്ടി സ്വപ്‌ന സുരേഷിനെതിരെ വീണ്ടും പരാതി. സിപിഐഎം നേതാവ് സി പി പ്രമോദാണ് സ്വപ്‌ന സുരേഷിനെതിരെ പരാതി നല്‍കിയത്. പാലക്കാട് ഡിവൈഎസ്പിക്കാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ നല്‍കിയ മൊഴികള്‍ക്കെതിരായി പ്രസ്താവന നടത്തി കലാപത്തിന് ശ്രമിച്ചെന്നാണ് പരാതി. മൊഴികള്‍ ചോര്‍ത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും പൊലീസിന് നല്‍കിയ പരാതിയിലുണ്ട്.
സ്വപ്‌നയുടെ പ്രസ്താവനകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. വിമാനത്തിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തി. ഇതിന് പിന്നാലെ കെപിസിസി ഓഫിസിന് നേരെ ആക്രമണമുണ്ടായി. ഇതോടെ സംസ്ഥാനത്തുടനീളം പ്രതിഷേധവും കോണ്‍ഗ്രസ്-സിപിഐഎം ഏറ്റുമുട്ടലുമുണ്ടാകുകയാണ്.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രമണം നടന്നു. കാസര്‍ഗോഡ് നീലേശ്വരത്ത് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്തു. അടൂരിലും സമാന സംഭവമുണ്ടായി. മുല്ലപ്പള്ളിയിലും കോണ്‍ഗ്രസ് ഓഫിസുകള്‍ അടിച്ചുതകര്‍ത്തു. തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.