Movies Uncategorized

ജയറാം നായകനായുള്ള പട്ടാഭിരാമന്‍ ഷൂട്ടിംഗ് ക്ലൈമാക്സിലേക്ക്

ജയറാം നായകവേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം പട്ടാഭിരാമന്റെ ഷൂട്ടിംഗ് ക്ലൈമാക്സിലേക്ക്. മിയ നായികയായി എത്തുന്നചിത്രം അച്ഛായന്‍സ്, ആടു പുലിയാട്ടം, ചാണക്യതന്ത്രം, തിങ്കള്‍ മുതല്‍ വെള്ളിവരെ തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായ കണ്ണന്‍ താമരക്കുളമാണ് സംവിധാനം ചെയ്യുന്നത്. തിരുനെല്‍വേലി ഷൂട്ടിംങ്ങിനു ശേഷം തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്നു.

ക്ലൈമാക്സിലെത്തി നില്‍ക്കുന്ന ഈ ചിത്രത്തില്‍ ജയറാം, മിയ ജോര്‍ജ്, പാര്‍വ്വതി നമ്ബ്യാര്‍, ഷീലു എബ്രഹാം, മാധുരി, ഹരീഷ് കണാരന്‍, ബൈജു സന്തോഷ്, രമേശ് പിഷാരടി, ധര്‍മ്മജന്‍ ബോല്‍ഹാട്ടി തുടങ്ങിയവര്‍ അഭിനയിക്കുന്നു. സ്‌ക്രിപ്റ്റ്- ദിനേഷ് പള്ളത്ത്, രവിചന്ദ്രന്‍- ക്യാമറ, ബാദുഷ- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍, ഗാനങ്ങള്‍- കൈതപ്രം ദാമോദരന്‍ നമ്ബൂതിരി, മുരുകന്‍ കാട്ടാക്കട, എം ജയചന്ദ്രന്‍, പി ആര്‍ ഒ എ എസ് ദിനേശ്.

രണ്ടു ദിവസം കൂടി ഷൂട്ടിംഗ് വേണ്ടിവരുന്നതോടെ പട്ടാഭിരാമന്റെ ക്ലൈമാക്സില്‍ എത്തും. ചൊവ്വാഴ്ചയും ബുധനാഴ്ചയും കണിയാപുരത്താണ് ഷൂട്ടിംഗ് നടക്കുന്നത്. ജയറാമും കുടുംബവും ബുധനാഴ്ച ലണ്ടനിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നതിനാല്‍ ക്ലൈമാക്സ് 14 ന് തിരികെ വന്നതിന് ശേഷം തിരുനെല്‍വേലിയില്‍ നടക്കും. തിരുനെല്‍വേലിയില്‍ ഇനിയുള്ള നാല് ദിവസം കൂടി ഷൂട്ടിംഗ് വേണ്ടിവരും.