Uncategorized

ഇറാനിയൻ നേവി പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മലയാളികളും; മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

ഇറാനിയൻ നേവി ഇന്നലെ പിടിച്ചെടുത്ത അമേരിക്കൻ എണ്ണക്കപ്പലിൽ മലയാളിയും. മലപ്പുറം ചുങ്കത്തറ സ്വദേശി സാം സോമൻ, കടവന്ത്ര സ്വദേശികളായ ജിസ് മോൻ, ജിബിൻ ജോസഫ് എന്നിവരാണ് കപ്പലിൽ ഉള്ളത്. എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിൻ കപ്പലിലുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇവരുടെ മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യസഹ മന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്തയച്ചെന്ന് എഡ്വിന്റെ കുടുബം അറിയിച്ചു

പിടിച്ചെടുത്ത കപ്പലിലെ 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാരാണ്. കുവൈറ്റിൽ നിന്നും ഹോസ്റ്റണിലേക്കുള്ള യാത്ര മധ്യേയാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പലിലെ സാറ്റലൈറ്റ് ഫോൺ അടക്കമുള്ള ആശയവിനിമയെ ഉപകരണങ്ങൾ ജീവനക്കാരിൽ നിന്നും പിടിച്ചെടുത്തു

ഒമാൻ തീരത്ത് നിന്നും അന്താരാഷ്ട്ര തർക്കം ആരോപിച്ചാണ് ഇറാൻ എണ്ണക്കപ്പൽ പിടികൂടിയത്. അന്താരാഷ്ട്ര തർക്കം ആരോപിച്ചാണ് അഡ്വാന്റേജ് സ്വീറ്റ് എന്ന അമേരിക്കൻ എന്ന കപ്പൽ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കപ്പൽ ഇറാൻ നാവിക സേന അജ്ഞാത തുറമുഖത്തേക്ക് മാറ്റുകയായിരുന്നു. ജീവനക്കാരെയും കപ്പലിനെയും മോചിപ്പിക്കുന്നതിന് ഉചിതമായ നടപടികൾ കമ്പനി സ്വീകരിക്കുന്നതായി അറിയിച്ചിട്ടുണ്ട്.