സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട് സ് എന്ന സോഷ്യൽ മീഡിയ ഗ്രൂപ് . അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് പ്രളയക്കെടുതിയിൽ പ്രകൃതിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി എന്ന പ്രദേശത്തെ പുളിക്കകണ്ടത്തിൽ തോമസ് ഉലഹന്നാന് വീട് നിർമാണപ്രവർത്തവുമായി മുന്നോട്ട് പോകുന്നത് സസന്തോഷം അറിയിക്കട്ടെ .
പ്രളയദുരിതാശ്വാസത്തിൽ ഭാഗഭാക്കാകുന്നതിനായി നമ്മൾ മലയിഞ്ചി, പ്രോജക്റ്റ് എന്ന പേരിൽ തുടങ്ങി വെച്ച വീട് നിർമ്മാണം തടസ്സങ്ങളൊന്നും കൂടാതെ ഭംഗിയായി അനുസ്യൂതം മുമ്പോട്ട് പോകുന്നു എന്ന വിവരം സസന്തോഷം എല്ലാവരെയും അറിയിക്കുന്നു . തൊടുപുഴ- ഉടുമ്പന്നൂർ റോഡിൽ ഉടുമ്പന്നൂർ ടൗണിന് തൊട്ടു മുൻപായി പള്ളിക്കാമുറി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിയുന്ന റോഡിൽ 800 മീറ്റർ പോയാൽ നമ്മൾ ആ കുടുംബത്തിനു വേണ്ടി വാങ്ങിച്ച സ്ഥലമായി . അടുത്ത മഴക്കാലത്തിനു മുൻപ് തീരത്തക്കവിധത്തിൽ തകൃതിയായി വീടുപണി പുരോഗമിക്കുന്നു . കൂടാതെ കിണർ കുത്തുന്ന പണിയും നടന്നുകൊണ്ടിരിയ്ക്കുന്നു . കഴിഞ്ഞദിവസം കട്ടള വെപ്പ് ഏന്ന ചടങ്ങും നടത്തുകയുണ്ടായി .
ഈയൊരു സംരംഭം ഇത്രത്തോളം യാഥാർത്ഥ്യമാക്കുവാൻ ഏക മനസ്സായി സന്തോഷത്തോട പ്രോത്സാഹിപ്പിക്കുകയും സാമ്പത്തികമായി വളരെയേറെ സഹായിയ്ക്കുകയും ചെയുന്ന എല്ലാ H. F അംഗങ്ങൾക്കും നന്ദി.
സപ്തവര്ണ്ണങ്ങളോടുകൂടിയ മഴവില്‍ മാനത്ത് വിരിയുന്നത് നയനാനന്ദകരമായ കാഴ്ചയാണ്. കവിഹൃദയമുള്ളവരേയും കലാകാരന്മാരേയുംപോലെ തന്നെ സാധാരണക്കാരനും ആ ദൃശ്യം ചേതോഹരമായി അനുഭവപ്പെടുന്നു. മഴവില്ലിന്റെ ആകൃതിയും വര്‍ണ്ണപ്പകിട്ടും ഏവരും ഇഷ്ടപ്പെടുന്നു. എന്നാല്‍ ആകാശവിതാനത്തില് ആ മഴവില്ലു വിരിയണമെങ്കില്‍ മഴയും വെയിലും സമ്മേളിക്കണം. പ്രകാശം പരത്തുന്ന വെയിലിനോടൊപ്പം തണുപ്പും നനവും വരുത്തുന്ന മഴത്തുള്ളികളും വര്ഷിക്കണം. ഇതുപോലെ തന്നെയാണ് ഈ ഗ്രൂപ്പിന്റെ കാര്യവും , എല്ലാവരുംകൂടി ഒത്തുചേരുമ്പോൾ ആണ് മറ്റുള്ളതിൽ നിന്നും വ്യത്യസ്തമായി ഹലോ ഫ്രണ്ട്സ് എന്ന ഗ്രൂപ്പിന് പ്രസക്തിയുണ്ടാവുക . കഴിഞ്ഞ വർഷങ്ങളിലായി ഗ്രൂപ് ചെയ്ത പല കാര്യങ്ങളും സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടതോടൊപ്പം പ്രളയദുരിതത്തിൽ കഷ്ട്ടപെട്ട ഒരു കുടുംബത്തിനെങ്കിലും കൈത്താങ്ങ് ആകുക എന്നുള്ളത് ഈ ഗ്രൂപ്പിലെ ഒരോ അംഗങ്ങൾക്കും അഭിമാനമാണ് …
മലയിഞ്ചി പ്രോജക്ട് എന്ന നാമകരണത്തിൽ ഗ്രൂപ് ഏറ്റെടുത്തു നടത്തുന്ന ഈ ഉദ്യമത്തിനു നേതൃത്വം നൽകുന്നത്. ഹലോ ഫ്രണ്ട് സ് ഗവേണിംഗ് ബോഡി അംഗങ്ങളായ. വിൻസെന്റ് പറയനിലം , ജോജോ വിച്ചാട്ട് , ജെയിംസ് തെക്കേമുറി , ജോസ് വാളാടിയിൽ എന്നിവർ നേതൃത്വം നൽകുന്ന കമ്മറ്റി ആണ്. ഈ സംരഭത്തോട് സഹകരിച്ചുകൊണ്ടിരിക്കുന്ന ഹലോ ഫ്രണ്ട് സിന്റെ എല്ലാ ഗവേണിംഗ് ബോഡി അംഗങ്ങളോടും , ഗ്രൂപ്പ് മെമ്പർമാരോടും , സുമനസ്സുകളായ എല്ലാ മലായാളി സുഹൃത്തുക്കൾക്കും നൂറായിരം നന്ദി .
ജൂൺ മാസത്തിന് മുൻപായി വീടിന്റെ താക്കോൽ കൈമാറാമെന്ന് പ്രതീക്ഷിക്കുന്നു . ഒരിക്കൽക്കൂടി എല്ലാവർക്കും ഒരായിരം നന്ദി…