ന്യൂഡല്‍ഹി: ദേവാലയ സന്ദര്‍ശനത്തിനായി നവംബറില്‍ ഇന്ത്യന്‍ സിഖുകാര്‍ക്കായി പാകിസ്ഥാന്‍ അതിര്‍ത്തി തുറക്കും. ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ഥാടകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേവാലയ സന്ദര്‍ശനമാണ് ഇത്.
ഓരോ ദിവസവും ആയിരക്കണക്കിന് തീര്‍ഥാടകര്‍ക്ക് ഇവിടെ സന്ദര്‍ശനം നടത്താന്‍ സാധിക്കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. നവംബര്‍ 9 ന് മുമ്ബ് എല്ലാ ക്രമീകരണങ്ങളും നടക്കുമെന്ന് പാകിസ്ഥാന്‍ പ്രോജക്‌ട് ഡയറക്ടര്‍ അതിഫ് മജിദ് ആരാധനാലയത്തില്‍ പറഞ്ഞു. കശ്മീര്‍ മേഖലയില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇസ്ലാമാബാദും ന്യൂഡല്‍ഹിയും തമ്മിലുള്ള സഹകരണത്തിന്റെ അടയാളമാണ് ഈ തീര്‍ത്ഥാടനം.
ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് എന്നറിയപ്പെടുന്ന ഈ ക്ഷേത്രം പതിനാറാം നൂറ്റാണ്ടില്‍ ആണ് നിര്‍മ്മിച്ചത്. രണ്ട് നൂറ്റാണ്ടുകളുടെ കൊളോണിയല്‍ ഭരണത്തെത്തുടര്‍ന്ന് 1947 ല്‍ ബ്രിട്ടീഷുകാര്‍ ഉപഭൂഖണ്ഡത്തെ പ്രത്യേക രാജ്യങ്ങളായി വിഭജിച്ചതിനുശേഷം നിരവധി സിഖ് പുണ്യസ്ഥലങ്ങള്‍ പാകിസ്ഥാനില്‍ അവശേഷിച്ചിരുന്നു.