17ാമത് ലോക്‌സഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാജസ്ഥാനിലെ കോട്ട എം.പി ഓം ബിര്‍ള ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടേക്കും. എന്‍.ഡി.എ ഘടകകക്ഷികള്‍ ഉള്‍പ്പടെ 10 പാര്‍ട്ടികള്‍ ബിര്‍ളയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു .ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സഖ്യകക്ഷികള്‍ക്കു ബി.ജെ.പി വിട്ടു നല്‍കും. പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്, പരാതി കമ്മിറ്റികളില്‍ കഴിഞ്ഞ തവണ ഓം ബിര്‍ള അംഗമായിരുന്നു.