ഡൽഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവർണറായി വിനയ് കുമാർ സക്സേനയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നിലവിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) ചെയർമാനാണ് വിനയ് കുമാർ സക്സേന. മുൻ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് പകരമാണ് സക്സേന എത്തുന്നത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുതിയ ലഫ്റ്റനന്റ് ഗവർണറെ സ്വാഗതം ചെയ്തു. “പുതുതായി നിയമിതനായ ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയെ ജനങ്ങൾക്ക് വേണ്ടി സ്വാഗതം ചെയ്യുന്നു. ഡൽഹിയുടെ പുരോഗതിക്കായി സർക്കാരിന്റെ പൂർണ സഹകരണം ലഭിക്കും.”- കെജ്രിവാൾ ട്വീറ്റ് ചെയ്തു.
മെയ് 18 ന് വ്യക്തിപരമായ കാരണങ്ങളാൽ അനിൽ സ്ഥാനം രാജിവച്ചിരുന്നു. 1958 മാർച്ച് 23ന് ജനിച്ച വിനയ് കുമാർ സക്സേന കാൺപൂർ സർവകലാശാലയിലെ വിദ്യാർത്ഥിയാണ്. കോർപ്പറേറ്റിലും എൻജിഒ മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. 1984ൽ രാജസ്ഥാനിലെ ജെകെ ഗ്രൂപ്പിൽ ചേർന്ന് 11 വർഷം ജോലി ചെയ്തു.