National

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജറാകും

ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജറാകും. രാവിലെ 11 മണിക്ക് കേജ്‌രിവാൾ ഡൽഹിയിലെ ഇഡി ഓഫീസിലെത്തും. മദ്യനയ അഴിമതിയിൽ കേജ്‌രിവാളിന്റെ വ്യക്തമായ പങ്ക് സംബന്ധിച്ച തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതെന്ന് ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇതേ കേസിൽ സിബിഐ അരവിന്ദ് കേജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു. ഇതേ കേസിൽ ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി […]

India

ഗുജറാത്ത് തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പൊതുജനാഭിപ്രായം തേടി ആം ആദ്മി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ ബിജെപിയെ തുരത്താൻ പടയൊരുക്കി ആം ആദ്മി. സംസ്ഥാന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പൊതുജനാഭിപ്രായം തേടി പാർട്ടി മേധാവി അരവിന്ദ് കെജ്രിവാൾ. ഇതിൻ്റെ ഭാഗമായുള്ള ‘ചൂസ് യുവർ ചീഫ് മിനിസ്റ്റർ'(Choose Your Chief Minister) കാമ്പയിന് കെജ്‌രിവാൾ തുടക്കം കുറിച്ചു. ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെ നിർത്തുമെന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് ഉത്തരം കണ്ടെത്താൻ വേണ്ടിയാണ് അരവിന്ദ് കെജ്രിവാൾ ശ്രമിക്കുന്നത്. ‘ആരാണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകേണ്ടതെന്ന് പൊതുജനം പറയണം. […]

National

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ട് എഎപി; വാഗ്ദാനപ്പെരുമഴയുമായി കെജ്‌രിവാള്‍

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ട് ആംആദ്മി പാര്‍ട്ടി. 2022 ഡിസംബറിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. പത്ത് സ്ഥാനാര്‍ത്ഥികളുടെ പേരാണ് എഎപി ആദ്യഘട്ടത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രധാന നേതാക്കള്‍ക്ക് അവസരം നല്‍കിക്കൊണ്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഭേമാഭായ് ചൗധരി ദിയോഘറില്‍ നിന്നും ജഗ്മല്‍ വാല സോമനാഥില്‍ നിന്നും ഓം പ്രകാശ് തിവാരി നരോദയില്‍ നിന്നും മത്സരിക്കും. അര്‍ജുന്‍ രത്വ (ഛോട്ടാ ഉദയ്പൂര്‍), സാഗര്‍ റബാരി (ബെച്ചരാജി), വശ്രം സഗതിയ( രാജ്‌കോട്ട് റൂറല്‍), രാം ധാഡുക് (കാമ്രേജ്), ശിവ്‌ലാല്‍ […]

Uncategorized

വിനയ് കുമാർ സക്‌സേന ഡൽഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവർണർ

ഡൽഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവർണറായി വിനയ് കുമാർ സക്‌സേനയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നിലവിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) ചെയർമാനാണ് വിനയ് കുമാർ സക്‌സേന. മുൻ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് പകരമാണ് സക്‌സേന എത്തുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുതിയ ലഫ്റ്റനന്റ് ഗവർണറെ സ്വാഗതം ചെയ്തു. “പുതുതായി നിയമിതനായ ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയെ ജനങ്ങൾക്ക് വേണ്ടി സ്വാഗതം ചെയ്യുന്നു. ഡൽഹിയുടെ പുരോഗതിക്കായി സർക്കാരിന്റെ പൂർണ സഹകരണം […]

Kerala

കെജ്‌രിവാള്‍ ജാവോ; ഇത് കേരളമാണ്; തൃക്കാക്കര ഇടതുമുന്നണിക്കൊപ്പമെന്ന് സംവിധായകന്‍ എം.എ നിഷാദ്

തൃക്കാക്കരയില്‍ വിജയം ഇടതുമുന്നണിക്കൊപ്പമായിരിക്കുമെന്ന് സംവിധായകന്‍ എം എ നിഷാദ്. യുഡിഎഫിന്റെ ഉരുക്കുകോട്ടകള്‍ തകര്‍ത്ത പാരമ്പര്യം എല്‍ഡിഎഫിനുണ്ട്. തൃക്കാക്കരയിലെ ജനങ്ങള്‍ ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്നവരാണ്. മുസ്ലിം ലീഗിനെ കയ്യില്‍പിടിച്ചാണ് വി ഡി സതീശന്റെ ജാതി ആരോപണം. വര്‍ഗീയതയെ പറ്റി ചോദിക്കാന്‍ യുഡിഎഫിന് എന്തധികാരമാണ് ഉള്ളതെന്നും എംഎ നിഷാദ് പറഞ്ഞു. ഡോ.ജോ ജോസഫ് തൃക്കാക്കരയുടെ ഹൃദയത്തുടിപ്പുകള്‍ അറിയുന്നയാളാണ്. ഈ തുടിപ്പുകള്‍ നിലയ്ക്കാതെ കാക്കാന്‍ അദ്ദേഹത്തിനാകും. യുഡിഎഫിന്റെ ജാതി, മത, വര്‍ഗീയ ആരോപണങ്ങളല്ല തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം. അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് […]

India

പ്രതിപക്ഷ കൂട്ടായ്മ; മമത ബാനര്‍ജി അരവിന്ദ് കേജ്‌രിവാളുമായി ചര്‍ച്ച നടത്തും

പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ആം ആദ്മി പാര്‍ട്ടിയെ കൂടി ചേര്‍ക്കാന്‍ മമതയുടെ നീക്കം. ഇക്കാര്യം മുന്‍നിര്‍ത്തി മമത ബാനര്‍ജി ഇന്ന് അരവിന്ദ് കേജ്‌രിവാളുമായി ചര്‍ച്ച നടത്തും. എന്‍സിപി സ്വീകരിക്കുന്ന മെല്ലെപോക്കില്‍ മമതയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ ആം ആദ്മിയെ അടക്കമാണ് മമത ലക്ഷ്യമിടുന്നത്. വൈകിട്ട് 6 മണിക്ക് ഡല്‍ഹിയിലെ കേജ്‌രിവാളിന്റെ വസതിയിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഡല്‍ഹി സന്ദര്‍ശനം തുടരുന്ന മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ഇന്ന് കൂടിക്കാഴ്ച നടത്തും. അനുകൂല രാഷ്ട്രീയ സാഹചര്യമാണ് […]

India

ഡല്‍ഹി സര്‍ക്കാര്‍ ഇനി കെജ്‍രിവാള്‍ അല്ല, ലഫ്റ്റനന്‍റ് ഗവര്‍ണര്‍

ഡല്‍ഹിയില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നിയമ ഭേദഗതി പ്രാബല്യത്തില്‍. ഡൽഹിയുടെ സർക്കാർ എന്നാല്‍ ഇനി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ ആയിരിക്കും. സംസ്ഥാനത്ത സംബന്ധിച്ച എന്ത് തീരുമാമെടുക്കും മുന്‍പും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുമായി ആലോചിക്കണം. ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ആക്ട് 2021 ഇന്നലെയാണ് നിലവിൽവന്നത്. പാര്‍ലമെന്‍റിന്‍റെ രണ്ട് സഭകളിലും പ്രതിഷേധം ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നിയമ ഭേദഗതിയില്‍ നിന്ന് പിന്മാറിയില്ല. ബില്‍ പാര്‍ലമെന്‍റ് പാസ്സാക്കിയപ്പോള്‍ […]

India National

പ്രായമായവർക്ക് അയോധ്യ രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്രയൊരുക്കും; അരവിന്ദ് കെജ്‌രിവാള്‍

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഡല്‍ഹിയിലെ പ്രായമായവരെ സൗജന്യമായി ദര്‍ശനത്തിനയക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിയമസഭയില്‍ സംസാരിക്കവെയായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. ‘ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തനാണ് ഞാന്‍. രാമരാജ്യ ആശയങ്ങള്‍ തന്റെ ഭരണരീതികളെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്ത് സദ്ഭരണം മാത്രമായിരുന്നു. യാതൊരു അനിഷ്ട സംഭവങ്ങളും രാമരാജ്യത്തില്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ടാണ് രാമരാജ്യമെന്ന ആശയത്തിന് സ്വീകാര്യത ലഭിക്കുന്നത്’ കെജ്‌രിവാള്‍ പറഞ്ഞു. രാമരാജ്യം എന്ന സങ്കല്‍പ്പത്തിലെ പത്ത് ആശയങ്ങള്‍ പിന്തുടര്‍ന്നാണ് ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കുന്നതെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. എല്ലാവർക്കും ഭക്ഷണം, ​ഗുണനിലവാരമുള്ള […]

India National

ആമയെ പോലെയായിരുന്നു,കെജ്‍രിവാള്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി

വീണ്ടും കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ കെജ്‍രിവാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. സമയ ബന്ധിതമായി നടപടി സ്വീകരിക്കാതിരുന്നതിന് എതിരെയാണ് കോടതിയുടെ വിമര്‍ശനം. “നവംബര്‍ 1 മുതല്‍ തന്നെ കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്ന് നിങ്ങള്‍ കണ്ടതാണ്. ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയ ശേഷവും നിങ്ങള്‍ ആമയെ പോലെയായിരുന്നു. സ്ഥിതിഗതികള്‍ മോശമാകുന്നത് കണ്ടിട്ടും എന്തുകൊണ്ട് മയക്കം വിട്ട് എഴുന്നേറ്റില്ല?” എന്നാണ് ഡല്‍ഹി ഹൈക്കോടതി കെജ്‍രിവാള്‍ സര്‍ക്കാരിനോട് ചോദിച്ചത്. “നവംബര്‍ 11ന് നിങ്ങളെ ഞങ്ങള്‍ മയക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പിച്ചു. നവംബര്‍ […]

India National

കൊറോണ വാക്സിന്‍ സൌജന്യമായി ലഭിക്കാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ടെന്ന് കെജ്‍രിവാള്‍

കൊറോണയ്ക്കെതിരായ പ്രതിരോധ വാക്സിന്‍ എപ്പോള്‍ പൂര്‍ണമായി സജ്ജമാകുന്നുവോ, അപ്പോള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അത് സൌജന്യമായി ലഭിക്കാന്‍ അവകാശമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സിന്‍ സൌജന്യമായി നല്‍കുമെന്ന പാര്‍ട്ടിയുടെ പ്രകടനപത്രികയോടുള്ള പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമെങ്ങുമുള്ള ജനങ്ങള്‍ക്ക് വാക്സിന്‍ സൌജന്യമായി ലഭിക്കണം, അത് രാജ്യത്തെ ജനങ്ങളുടെ അവകാശമാണ്- കെജ്‍രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനെയും സീലാംപൂരിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള മേല്‍പ്പാലം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ […]