Association Europe UK

IOC UK കേരള ചാപ്റ്ററിന്റെ യുവജനസംഗമം ‘യുവ 2023’ ജൂൺ 24 ന് ക്രോയ്ഡനിൽ നടക്കും

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) കേരള ചാപ്റ്റർ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ യുവജന സംഗമം ‘യുവ 2023’, ജൂൺ 24ന് ക്രോയ്ഡനിൽ വെച്ച് നടക്കും. ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ 7 മണി വരെ നടക്കുന്ന ‘യുവ 2023’ സംഗമത്തിൽ യുവജന സമ്മേളനവും പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും നടക്കുന്നതാണ്. യു കെ യിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജങ്ങൾ അണിനിരക്കുന്ന സംഗമത്തിൽ, സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവാക്കളെ ആദരിക്കുമെന്ന് സംഘടകർ അറിയിച്ചു.

കേരളത്തിൽനിന്നുൾപ്പടെയുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ‘യുവ 2023’ ന് മോഡി കൂട്ടാൻ വിവിധ ദൃശ്യ ശ്രവ്യ കലാവിരുന്നും ഉൾപ്പെടുത്തിയിട്ടുണ്ട്.

‘യുവ 2023’ ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ്‌ ശ്രീ സുജു ഡാനിയേൽ അറിയിച്ചു.

വേദിയുടെ വിലാസം:

St Jude with St Aidan Church, Thornton Rd, Thornton Heath
CR7 6BA