യു എ ഇയിൽ കനത്ത മൂടൽമഞ്ഞ്. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് അബൂദബിയിലും ദുബൈയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ പത്ത് വരെ ദൂരക്കാഴ്ച ആയിരം മീറ്ററിൽ താഴെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാഹമോടിക്കുന്നവർ ജാഗ്രതപാലിക്കണം. അബൂദബി എമിറേറ്റ് തീരപ്രദേശമെല്ലാം റെഡ് അലർട്ടിലാണ്. ദുബൈ നഗരത്തിലാണ് റെഡ് അലർട്ട്. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എമിറേറ്റുകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയും യു എ ഇയുടെ ഒട്ടുമിക്ക എമിറേറ്റുകളും സമാനമായ രീതിയിൽ മൂടൽമഞ്ഞിൽ അമർന്നിരുന്നു. ഇതോടെ ദുബൈയിലേക്കുള്ള വിമാനങ്ങൾ പലതും വഴി തിരിച്ചുവിടേണ്ടി വന്നു. ദുബൈ നഗരത്തിൽ മാത്രം 24 അപകടങ്ങളാണ് രേഖപ്പെടുത്തിയത്.
Related News
സൗദിയില്‍ 24 മണിക്കൂറിനിടെ അഞ്ച് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു; മരണപ്പെട്ട മലയാളികളുടെ എണ്ണം 23 ആയി
ജിദ്ദയില്‍ മരിച്ച അഞ്ചില്‍ പേരില്‍ നാല് പേര് ജിദ്ദയിലാണ് മരണപ്പെട്ടത്. വരാണ്സൗ ദി അറേബ്യയിലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് പേര് കൂടി മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൌദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (42) […]
ഖത്തർ വിമാനങ്ങൾക്ക് വ്യോമപാത തുറന്ന് നൽകാൻ ബഹ്റൈന്റേയും അനുമതി
ഖത്തറിന്റെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഇറക്കിയ മുൻ ഉത്തരവ് ഭേദഗതി ചെയ്ത്ബഹ്റൈൻ വ്യോമ ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. ജി.സി.സി സമ്മേളനത്തിൽ ഖത്തറുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് കരാറിൽ ഒപ്പിട്ടതിനെ തുടർന്നാണ് നടപടി. ഇതോടെ ഖത്തർ എയർവേയ്സ് വിമാനങ്ങൾക്ക് ബഹ്റൈൻ വിമാനത്താവളത്തിൽ ഇറങ്ങാനും ബഹ്റൈൻ വ്യോമപാത ഉപയോഗിക്കാനും സാധിക്കും.
തൊഴില്‍ തട്ടിപ്പിനിരയായി യു.എ.യിലെത്തപ്പെട്ട 12 ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി
തൊഴില്‍ തട്ടിപ്പിനിരയായ 12 ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി. ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്ത് യു.എ.ഇയിലെത്തിച്ച് കബളിപ്പിക്കപ്പെട്ട യുവതികളെ പൊലീസ് സഹായത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റും അജ്മാന് ഇന്ത്യന്‍ അസോസിയേഷനും രക്ഷപ്പെടുത്തുകയായിരുന്നു. അജ്മാനിലെ എജന്റ് മുഖേന നാട്ടില്‍ നിന്നും ജോലിക്ക് വന്നെത്തി വഞ്ചിതരായവരാണ് ഇവർ. ജോലി തേടിയെത്തിയ ഇവരെ അജ്മാനിലെ താമസ കേന്ദ്രത്തില്‍ പൂട്ടിയിടുകയായിരുന്നു ഏജൻറ്. പരാതി ലഭിച്ചതിനെ തുടർന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടു. കോൺസുലേറ്റ് നിർദേശപ്രകാരം അജ്മാൻ ഇന്ത്യന്‍ അസോസിയേഷന് പൊലീസില്‍ പരാതിപ്പെടുകയും റെയ്ഡിലൂടെ മോചനം സാധ്യമാവുകയും ചെയ്തു. […]