UAE

കോൺസുലേറ്റിന് പിടിവാശി; പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നു

മൃതദേഹം കൊണ്ടുപോകാൻ നാട്ടിലെ അവകാശികൾ അനുമതി നൽകുന്ന മുദ്രപത്രം മരണം നടന്ന ശേഷം വാങ്ങിയതാകണം എന്നാണ് പുതിയ നിബന്ധന

ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്‍റെ പിടിവാശിമൂലം പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നു. മൃതദേഹം കൊണ്ടുപോകാൻ നാട്ടിലെ അവകാശികൾ അനുമതി നൽകുന്ന മുദ്രപത്രം മരണം നടന്ന ശേഷം വാങ്ങിയതാകണം എന്നാണ് പുതിയ നിബന്ധന.

ഇത് അപ്രായോഗികമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കോൺസുലേറ്റിന്‍റെ പിടവാശി കാരണം നാല് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ രണ്ട് ദിവസത്തിലേറെയായി വൈകുകയാണ്.

തിരുവനന്തപുരം സ്വദേശികളായ ഷിബുമോഹൻ, സുധീഷ് കുമാർ, പട്ടാമ്പി സ്വദേശി അസീസ്, നാദാപുരം സ്വദേശി ഇസ്മായീലിൽ എന്നിവരുടെ മൃതദേഹങ്ങളാണ് കോൺസുലേറ്റിന്‍റെ പിടിവാശിമൂലം വൈകിയത്.

പുതിയ കോൺസുൽ ജനറലാണ് മരണം നടന്ന ശേഷം വാങ്ങിയ മുദ്രപത്രത്തിൽ എൻ.ഒ.സി വേണമെന്ന സാങ്കേതിക തടസം ഉന്നയിക്കുന്നത്. മുദ്രപത്രം ട്രഷറിയിൽ നിന്ന് വാങ്ങി സൂക്ഷിക്കുന്നത് ലൈസൻസുള്ള വെണ്ടർമാരാണ് എന്നതിനാൽ പുതിയ നിബന്ധന പ്രായോഗികമല്ലെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.