Association Cultural Entertainment Pravasi

തിരുവോണപ്പുലരി – ഓണ സ്മരണകളും, ഓണത്തിന്റെ ആവേശവും നിറഞ്ഞു ദൃശ്യ-ശ്രവ്യാനുഭവും നൽകി തിരുവോണപ്പുലരി എന്ന മ്യൂസിക് ആൽബം ഇന്ത്യൻ ഫിലിം ആക്ടർ ജയസൂര്യ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്യുതു …

ഗോൾഡൻ ഡ്രീംസ് ഇവന്റസ്‌ കമ്പനിയും, എഫ്.എം സ്റ്റുഡിയോ പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ””തിരുവോണപ്പുലരി” എന്ന ഓണം മ്യൂസിക് ആൽബം മലയാളത്തിന്റെ പ്രിയ താരം ജയസൂര്യ പ്രകാശനം ചെയ്തു.

പ്രശസ്ത ഗായകരായ അഫ്സൽ, രഞ്ജിനി ജോസ് , വൈഷ്ണവ് ഗിരീഷ് തുടങ്ങിയവർ ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ഫായിസ് മുഹമ്മദാണ്. രചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീ രാജ് എ എസ് ആണ്. കൂടാതെ മലയാളത്തിലെ പ്രശസ്ത നടിയും നർത്തകിയുമായ രചന നാരായണൻ കുട്ടിയും വീഡിയോ ആൽബത്തിൽ പങ്കുചേർന്നിട്ടുണ്ട്.

ഈ വീഡിയോ ആൽബം നിർമ്മിച്ചിരിക്കുന്നത് സിൻജോ നെല്ലിശ്ശേരിയും, ജിയോ നെല്ലിശ്ശേരിയുമാണ്.ഛായാഗ്രഹണം ഫെബിൻ തോമസാണ് നിർവഹിച്ചിരിക്കുന്നത്.ആശയവും സംവിധാനവും ഫായിസ് മുഹമ്മദിന്റേതാണ്.ഇത്രയും കലാകാരന്മാരെ അണിനിരത്തിയുള്ള ഓണം മ്യൂസിക്കൽ ആൽബം മലയാളത്തിൽ ഒരു പുതിയനുഭവമായിരിക്കുമെന്ന് .പ്രൊജക്റ്റ് മാനേജർ ടോമി തൊണ്ടാംകുഴിയും പ്രൊജക്റ്റ് ഡിസൈനർ കൃഷ്ണദാസ് മേനോനും അഭിപ്രായപ്പെട്ടു

https://www.facebook.com/Jayasuryajayan/posts/pfbid02vahB3xqtFTYvuqyMAD6VhiMP8yfSiA9mTnrggDuQQXNNsLJQCgiJExp9sc78p2fFl