വാട്സാപ്പിൽ ദൈർഘ്യമേറിയ വോയിസ് മെസേജ് കേൾക്കാൻ മടുപ്പ് തോന്നാറില്ലേ? എന്നാൽ വോയിസ് പൂർണമായി കേൾക്കുകയും വേണം. അതിന് പരിഹാരവുമായി വാട്സാപ്പ് പുതിയ ഫീച്ചർ പുറത്തിറക്കാൻ പോകുന്നു. വോയിസ് മെസേജ് പ്ലേബാക്ക് സ്പീഡ് എന്ന ഫീച്ചറാണ് കമ്പനി നിലവിൽ തുടർച്ചയായി ടെസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ടെസ്റ്റിങ് വേർഷനായ ബീറ്റ വേർഷൻ 2.21.9.4 നിൽ ഫീച്ചർ കമ്പനി അവതരിപ്പിച്ചു. തൊട്ടടുത്ത അപ്ഡേറ്റിൽ അത് പിൻവലിച്ചെങ്കിലും ഉടൻ തന്നെ വീണ്ടും വരുമെന്നാണ് കരുതുന്നത്. ഫീച്ചർ ഉപയോഗിച്ച് വോയിസ് മെസേജിന്റെ പ്ലേ ബാക്ക് സ്പീഡ് 1.5X, 2X എന്ന രീതിയിൽ വേഗം കൂട്ടാൻ പറ്റും. അതേസമയം പ്ലേബാക്ക് സ്പീഡ് കുറയ്ക്കാനുള്ള ഫീച്ചർ അവതരിപ്പിക്കില്ലെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ കമ്പനി ടെസ്റ്റിങ് സ്റ്റേജിലുള്ള ഫീച്ചർ അടുത്തു തന്നെ ബീറ്റ ടെസ്റ്റിങിന് നൽകുമെങ്കിലും എല്ലാവർക്കുമായി ഈ ഫീച്ചർ ലഭിക്കാൻ കുറച്ചുകൂടി കാത്തിരിക്കണം. എന്നിരുന്നാലും വേഗതയുടെ ലോകത്ത് വാട്സാപ്പ് ഫീച്ചർ കുറേ പേർക്ക് അനുഗ്രഹമാകുമെന്നാണ് കരുതുന്നത്.
Related News
ഫീച്ചറുകൾ കൊണ്ട് ഞെട്ടിക്കുമോ? നത്തിങ് ഫോൺ 3 ഒരുങ്ങുന്നു; വിപണി കീഴടക്കാൻ വീണ്ടും നത്തിങ്
ഒറ്റ സ്മാർട്ട്ഫോൺ കൊണ്ടുതന്നെ ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവം തീർത്ത സ്മാർട്ട്ഫോൺ ബ്രാൻഡാണ് നത്തിങ്. വൺപ്ലസിന്റെ സഹസ്ഥാപകൻ കൂടിയായ കാൾ പേയ് 2020ലാണ് നത്തിങ് സ്ഥാപിക്കുന്നത്. നത്തിങ് നിലവിൽ രണ്ടു ഫോണുകൾ മാത്രമാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. നത്തിങ് ഫോൺ 1, നത്തിങ് ഫോൺ 2 എന്നിവയാണ് നത്തിങ്ങ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്ന സ്മാർട്ട് ഫോണുകൾ. നത്തിങ്ങിന്റെ ഫോണിന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. നത്തിങ് ഫോൺ 1 ലോഞ്ച് ചെയ്തത് 2022 ജൂലൈ 21 ന് ആയിരുന്നു. ഇത് […]
പെണ്‍കുട്ടിയുടെ ആത്മഹത്യ; ഇന്‍സ്റ്റഗ്രാമില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു.
ഇന്‍സ്റ്റഗ്രാമിലെ ഭീകര ചിത്രങ്ങള്‍ കണ്ട് ബ്രിട്ടിനില്‍ കൌമാരക്കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് പുതിയ നടപടികളുമായി ഇന്‍സ്റ്റഗ്രാം. മോളി റസല്‍ എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്നാണ് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ഇന്‍സ്റ്റഗ്രാം തയ്യാറെടുക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെയും പിന്ററെസ്റ്റിലെയും സ്വയം പരിക്കേല്‍പ്പിക്കുന്നതിന്റെയും ആത്മഹത്യയുടെയും ഭയാനകമായ ചിത്രങ്ങള്‍ കണ്ടാണ് തങ്ങളുടെ മകള്‍ മരിക്കാന്‍ തീരുമാനിച്ചതെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. ഇതോടെ ചില മുന്‍കരുതലുകള്‍ എടുക്കാനാണ് ഫേസ്ബുക്കിന്റെ അധീനതിയിലുള്ള ഇസ്റ്റഗ്രാമിന്റെ തീരുമാനം. സെന്‍സിറ്റിവിറ്റി സ്ക്രീനാണ് ഇതില്‍ പ്രധാനം. ആത്മഹത്യ, സ്വയം പരിക്കേല്‍പ്പിക്കല്‍ […]
കോവിഡ് വാക്സിനേഷനെ പ്രോത്സാഹിപ്പിക്കല്‍: ഫാക്ട് ബോക്സ് സേവനവുമായി ട്വിറ്റര്‍
കോവിഡ് വാക്സിൻ പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനായി തങ്ങളുടെ ഉപയോക്താക്കൾക്ക് ലോഗിൻ ചെയുമ്പോൾത്തന്നെ ഫാക്ട് ബോക്സ് സേവനം ലഭ്യമാക്കി സാമൂഹ്യ സേവന ദാതാക്കളായ ട്വിറ്റർ. ഓരോ ഉപയോഗതാവിനും അവരവരുടെ രാജ്യത്ത് ലഭ്യമായ മുഴുവൻ കോവിഡ് വാക്സിനുകളെക്കുറിച്ചുള്ള വിവരങ്ങളും ഈ ഫാക്ട് ബോക്സിൽ ലഭ്യമാകും. ഈ ഫാക്ട് ബോക്സ് ഏവരുടെയും ട്വിറ്റർ ഹാൻഡിലിനും മുകളിൽ കാണാൻ സാധിക്കുമെന്നാണ് ട്വിറ്റർ അറിയിക്കുന്നത്. ട്വിറ്റർ ഇന്റർഫേസിന് മുകളിലായി കാണപ്പെടുന്ന ഒരു ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയുന്നതിലൂടെ ട്വിറ്റർ നമ്മെ അവരുടെ തന്നെ മറ്റൊരു പേജിലേക്ക് […]