സ്വകാര്യതാ വിവാദത്തിൽ വീണ്ടും വിശദീകരണവുമായി വാട്സ്ആപ്പ്. തങ്ങളുടെ പുതുക്കിയ നയങ്ങൾ സുഹൃത്തുക്കളുടെയോ കുടുംബത്തിന്റെയോ സ്വകാര്യതയെ ബാധിക്കില്ലെന്ന് ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് കമ്പനിയായ വാട്സ്ആപ്പ് പറഞ്ഞു. നയങ്ങൾ പരിഷ്കരിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് വിശദീകരണവുമായി രംഗത്തു വന്നത്. നയങ്ങളിലെ പരിഷ്കരണം ബിസിനസ് അക്കൗണ്ടുകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നു കമ്പനി നേരത്തെ വിശദീകരിച്ചിരുന്നു.
We want to address some rumors and be 100% clear we continue to protect your private messages with end-to-end encryption. pic.twitter.com/6qDnzQ98MP
— WhatsApp (@WhatsApp) January 12, 2021
വാട്സ്ആപ്പ് ട്വിറ്ററിൽ വ്യക്തമാക്കി. നയങ്ങളുടെ പുതിയ പരിഷ്കരണം മൂലം വാട്സ്ആപ്പിൽ നിന്നും ഉപയോക്താക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്.