ഇന്ധന വില താങ്ങാന്‍ കഴിയാത്ത അവസ്ഥയെത്തിയതോടെ പലരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായി. ഇലക്ട്രിക് കാറിനായി അധിക തുക മുടക്കിയാലും പിന്നീട് യാത്രകള്‍ ലാഭകരമാകുമെന്നും അധികമായി നല്‍കിയ പൈസ വസൂലാകുമെന്നും വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ ലാഭകരവും കാര്യക്ഷമവുമാകും. അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍.
- ഓരോ 10,000 മുതല്‍ 20,000 കിലോമീറ്റര്‍ യാത്ര കഴിയുമ്പോഴും വാഹനം കൃത്യമായി സര്‍വീസ് നടത്തുകയോ കേടുപാടുകളില്ലെന്ന് ഉറപ്പുവരുത്തുകയോ ചെയ്യുക. ടയര്‍ അലൈന്‍മെന്റ് പ്രത്യേകം ശ്രദ്ധിക്കുക.
- മഞ്ഞുവീഴ്ചയുള്ള സമയങ്ങളില്‍ ഇലക്ട്രിക് കാര്‍ നന്നായി കവര്‍ ചെയ്യുകയോ അടച്ചുറപ്പുള്ള ഇടങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യുകയോ വേണം.
- ചാര്‍ജ് 20 ശതമാനത്തില്‍ താഴെയാകാന്‍ അധികം അവസരം നല്‍കാതിരിക്കുക.
- ക്വിക്ക് ചാര്‍ജിംഗ് ഓപ്ഷന്‍ അത്യാവശ്യമുള്ള ഘട്ടങ്ങളില്‍ മാത്രം തെരഞ്ഞെടുക്കുക.
- ചാര്‍ജിംഗ് സമയത്ത് വാഹനം അമിതമായി ചൂടാകുന്നത് തടയാന്‍ കൂളന്റ് സിസ്റ്റം കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
- അമിത വേഗം ഒവിവാക്കുക. ഇത് നിങ്ങളുടെ വാഹനത്തെ മോശമായി ബാധിക്കും. ബാറ്ററികള്‍ വളരെ വേഗം നശിക്കാന്‍ അമിത വേഗത കാരണമാകുന്നു.
- കൃത്യമായ പ്ലാനിംഗോടെ കാലാവസ്ഥയ്ക്കനുസൃതമായി ഹീറ്റിംഗ്, കൂളിംഗ്, ചാര്‍ജിംഗ് എന്നിവ പ്രീ കണ്ടീഷന്‍ ചെയ്യുക.