മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍ അവാര്‍ഡ് കരസ്ഥമാക്കി കോഴിക്കോട് സ്വദേശി മുഹമ്മദ് അല്‍ഫാന്‍. ഇത് രണ്ടാം തവണയാണ് മുഹമ്മദ് അല്‍ഫാന്‍ മൈക്രോസോഫ്റ്റിന്റെ അംഗീകാരം നേടുന്നത്. ഡാറ്റ അനലിസ്റ്റ് ആയ മുഹമ്മദ് അല്‍ഫാന്‍ കുറ്റിച്ചിറ സ്വദേശിയാണ്.
സാങ്കേതിക വൈദഗ്ദ്യവും അറിവും മറ്റുള്ളവര്‍ക്ക് പങ്കിടാന്‍ തയ്യാറാകുന്ന സാങ്കേതിക വിദഗ്ദര്‍ക്ക് മൈക്രോസോഫ്റ്റ് നല്‍കുന്ന അംഗീകാരമാണിത്. ഡാറ്റ അനലിസ്റ്റ് കാറ്റഗറിയില്‍ ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്ക് മാത്രമാണ് ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റിന്റെ 365 ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ ആണ് അല്‍ഫാന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ജുവനൈല്‍ ഹോമുകള്‍, ബംഗളൂരു നഗരത്തിലെ ഉന്നത സ്ഥാപനങ്ങള്‍, മിഡില്‍ ഈസ്റ്റിലെ അജ്മാന്‍ യൂണിവേഴ്‌സിറ്റി, ഖലീഫ യൂണിവേഴ്‌സിറ്റി, ഖത്തര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഡാറ്റ അനലിറ്റിക്‌സില്‍ പരിശീലനം നല്‍കിവരുന്ന അല്‍ഫാന്റെ പേര് യുഎസിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തെ എംപി വാളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡാറ്റ അനലിറ്റിക്‌സ് സംബന്ധിച്ച് ഇദ്ദേഹം എഴുതിയ പുസ്തകം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ ബിബിഎ ടെസ്റ്റ് ബുക്ക് ആണ്. കഴിഞ്ഞ വര്‍ഷവും അല്‍ഫാന്‍ എംവിപി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.