Technology

മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍; രണ്ടാം തവണയും മൈക്രോസോഫ്റ്റ് അവാര്‍ഡ് നേടി കോഴിക്കോട് സ്വദേശി

മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍ അവാര്‍ഡ് കരസ്ഥമാക്കി കോഴിക്കോട് സ്വദേശി മുഹമ്മദ് അല്‍ഫാന്‍. ഇത് രണ്ടാം തവണയാണ് മുഹമ്മദ് അല്‍ഫാന്‍ മൈക്രോസോഫ്റ്റിന്റെ അംഗീകാരം നേടുന്നത്. ഡാറ്റ അനലിസ്റ്റ് ആയ മുഹമ്മദ് അല്‍ഫാന്‍ കുറ്റിച്ചിറ സ്വദേശിയാണ്. സാങ്കേതിക വൈദഗ്ദ്യവും അറിവും മറ്റുള്ളവര്‍ക്ക് പങ്കിടാന്‍ തയ്യാറാകുന്ന സാങ്കേതിക വിദഗ്ദര്‍ക്ക് മൈക്രോസോഫ്റ്റ് നല്‍കുന്ന അംഗീകാരമാണിത്. ഡാറ്റ അനലിസ്റ്റ് കാറ്റഗറിയില്‍ ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്ക് മാത്രമാണ് ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റിന്റെ 365 ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ ആണ് അല്‍ഫാന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. […]

Technology World

ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കും; കൊഴിഞ്ഞുപോക്ക് തടയാനെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ

മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കമ്പനി. സിഇഒ സത്യ നാദെല്ല തന്നെയാണ് ഇ-മെയില്‍ വഴി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്.ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ മികച്ച പ്രകടനത്തിലൂടെ കമ്പനിയ്ക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്ന് അഭിനന്ദിച്ചുകൊണ്ടാണ് സത്യ നാദെല്ല ഇ മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ആഗോള തലത്തില്‍ ഇരട്ടിക്കടുത്ത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും സന്ദേശത്തില്‍ പറയുന്നു. അതേസമയം മാനേജര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ മറ്റ് ഉന്നത തലത്തിലുള്ള […]

International

ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി ഗൂഗിളും മൈക്രോസോഫ്റ്റും

ഇന്ത്യക്ക് സഹായവാഗ്ദാനവുമായി ഗൂഗിളും മൈക്രോസോഫ്റ്റും രംഗത്തെത്തി. മൈക്രോ സോഫ്റിന്റെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇന്ത്യക്ക് വേണ്ടിയുള്ള വിഭവ സമാഹരണത്തിനായി ഉപയോഗിക്കുമെന്ന് സി.ഇ.ഒ സത്യ നെതല്ല അറിയിച്ചു. ഓക്‌സിജൻ സംവിധാനങ്ങൾ ഒരുക്കുന്നതിനായുള്ള സഹായവും മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ഇന്ത്യക്ക് 135 കോടിയാണ് ഗൂഗിൾ ധനസഹായമായി പ്രഖ്യാപിച്ചത്. ഓക്‌സിജനും ആവശ്യമുള്ള മരുന്നും മറ്റ് മെഡിക്കൽ സംവിധാനങ്ങളും ഒരുക്കാനാണ് സഹായം. അതിഗുരുതരാവസ്ഥ നേരിടുന്ന സമൂഹത്തിനെ സഹായിക്കാൻ ഗൂഗിൾ ഒപ്പമുണ്ടെന്ന് സി.ഇ.ഒ സുന്ദർപിച്ചെ വ്യക്തമാക്കി. സംഭാവനയിൽ ഗൂഗിളിന്റെ ജീവകാരുണ്യ […]

International

‘അവർ വീട്ടിലിരുന്ന് പണിയെടുക്കട്ടെ’ വർക് ഫ്രം ഹോം സ്ഥിരപ്പെടുത്താൻ മൈക്രോസോഫ്റ്റ്

സ്ഥിരമായി സ്വന്തം വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം ജീവനക്കാർക്ക് നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്. സോഫ്റ്റ്‌വെയർ രംഗത്തെ ഭീമനായ മൈക്രോസോഫ്റ്റ് കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് നേരത്തെ തന്നെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കിയിരുന്നു. എന്നാൽ തുടർന്നങ്ങോട്ടും താല്പര്യമുള്ളവർക്ക് സ്ഥിരമായി വർക് ഫ്രം ഹോം അടിസ്ഥാനത്തിൽ മുന്നോട്ട് പോകാൻ അവസരം നൽകുമെന്ന് കമ്പനി അറിയിച്ചതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ആരോഗ്യ പ്രതിസന്ധി രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ ഭൂരിഭാഗം മൈക്രോസോഫ്റ്റ് ജീവനക്കാരും വർക് ഫ്രം ഹോം ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. […]