Technology

അടിപൊളി ക്യാമറ സെറ്റ്അപ്പുമായി വാവെയ്‌യുടെ പി30 പ്രോ

അടിപൊളി ക്യാമറ ഫീച്ചറുകളുമായി വാവെയ് പുറത്തിറക്കിയ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് പി30 പ്രോ, പി30 എന്നിവ. ക്വാഡ് ക്യാമറ സെറ്റ് അപ്പുമായാണ് പി30 പ്രോ അവതരിച്ചിരിക്കുന്നത്. പി30 പ്രോയുടെ ക്യാമറ നിലവിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗൂഗിളിന്റെ പിക്‌സല്‍ 3 എക്‌സ്എല്‍, ഐഫോണ്‍ ടെന്‍എസ് എന്നിവരെയാണ് വാവെയ് ഉന്നംവെക്കുന്നത്. ജര്‍മ്മന്‍ കമ്പനിയായ ലൈക്കയുമായി ചേര്‍ന്നാണ് വാവെയ് തങ്ങളുടെ ക്യാമറ സെറ്റ്അപ് ചെയ്തിരിക്കുന്നത്.

പി30 പ്രോയുടെ സവിശേഷതകള്‍: 40 മെഗാപിക്‌സലിന്റെതാണ് പ്രൈമറി ക്യാമറ. സൂപ്പര്‍ സ്‌പെക്ട്രം ലെന്‍സ് (അപേര്‍ച്ചര്‍ f/1.6) ആണ് ഉപയോഗിച്ചിരിക്കുന്നത്. പോരാത്തതിന് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബ് ലൈസേഷനും. 20 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സാണ് മറ്റൊന്ന് (അപേര്‍ച്ചര്‍ f/2.2). എട്ട് മെഗാപിക്‌സലിന്റെ പെരിസ്‌കോപ് സൂം ലെന്‍സാണ് മൂന്നാമത്തെ ക്യാമറ. നാലാമത്തേത് ആയി ടൈം ഓഫ് ഫ്‌ളെറ്റ്(ടി.ഒ.എഫ്) ലെന്‍സും.

ആര്‍ജിബി സെന്‍സറുകളാണ് സാധാരണ ഫോണുകളില്‍ ഉപയോഗിക്കുന്നതെങ്കില്‍ പി30 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നത് ലൈറ്റ് കൂടുതല്‍ പിടിച്ചെടുക്കുന്ന തരത്തിലുള്ള സെന്‍സറാണ്. ലോ ലൈറ്റ് കണ്ടീഷനില്‍ മികച്ച ചിത്രങ്ങളെടുക്കാന്‍ ഇതുവഴി കഴിയും. ഏറ്റവും മികച്ച ലൈറ്റ് സെന്‍സിറ്റിവിറ്റി ഈ മോഡലിനാണെന്ന് അവകാശവാദം.

എട്ട് എംപിയുടെ പെരിസ്‌കോപ് സൂം ലെന്‍സാണ് ക്യാമറയിലെ മറ്റൊരു ആകര്‍ഷണ ഘടകം. 5x വരെ ഒപ്റ്റിക്കല്‍ സൂം ചെയ്യാന്‍ ഇതുവഴി കഴിയും. പോരാത്തതിന് 10x വരെ ഹൈബ്രിഡ് സൂം, 50x വരെ ഡിജിറ്റല്‍ സൂം വരെയും എടുക്കാം. പെരിസ്‌കോപ് ലെന്‍സാണ് ഈ സൂം ടെക്‌നോളജിക്കായി ഉപയോഗിച്ചിരിക്കുന്നത്. പോര്‍ട്രൈറ്റ് മോഡുകള്‍ക്കും ഉപകാരപ്പെടുന്നതാണ് നാലാമത്തെ ടൈം ഓഫ് ഫ്‌ളെറ്റ് ക്യാമറ. മികച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലജിന്‍സ് സ്റ്റബിലൈസേഷനാണ്(എ.ഐ.എസ്) വാവെയ് വാഗ്ദാനം ചെയ്യുന്നത്. 32 എംപിയുടെതാണ് സെല്‍ഫി ക്യാമറ.

മറ്റു പ്രത്യേകതകള്‍: കിരിന്‍ 980 പ്രോസസറാണ് അതിലൊന്ന്. ആന്‍ഡ്രോയിഡ് 9 പൈ കേന്ദ്രീകരിച്ചു നിര്‍മിച്ച വാവെയ് യുടെ സ്വന്തം ഇഎംയുഐ 9.1 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. എട്ട് ജിബി റാം(128 ജിബി ഇന്റേണല്‍ സ്റ്റോറേജ്) ആണ് അടിസ്ഥാന വാരിയന്റ്. ഇതിന്റെ 256 ജിബി, 512 ജിബി ഇന്റേണല്‍ സ്റ്റോറേജ് വാരിയന്റും ലഭ്യമാണ്. 4200 എം.എ.എച്ചാണ് ബാറ്ററി കപ്പാസിറ്റി. 40 വാട്ടിന്റെ സൂപ്പര്‍ചാര്‍ജറും സപ്പോട്ട് ചെയ്യും. ഇന്ത്യയില്‍ അടുത്ത മാസത്തോടെയാണ് എത്തുക. ഏകദേശം 60,000ത്തിന് മുകളിലാവും ഈ മോഡലിന്റെ വില എന്ന് കണക്കാക്കുന്നു.