Technology

5ജി വികസിപ്പിക്കാന്‍ റഷ്യക്ക് സഹായവുമായി വാവെയ്

റഷ്യക്ക് 5G സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ചൈനയുടെ സഹായം. പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വാവെയ് റഷ്യന്‍ ടെലികോം കമ്പനിയായ എം.ടി.എസിനാണ് സഹായം നല്‍കുക.

രാജ്യത്ത് ഒരു വര്‍ഷം കൊണ്ട് 5G നെറ്റ് വര്‍ക്ക് ഉറപ്പാക്കല്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. റഷ്യ സദര്‍ശിക്കുന്ന ചൈനീസ് പ്രസി‍‍ഡന്‍റ് ഷി ജിന്‍പിങ് ഇതു സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു.

2019 ല്‍ 5G സാങ്കേതിക വിദ്യയുടെ പരിക്ഷണം ഉണ്ടാകുമെന്ന് എം.ടി.എസ് പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ദേശീയ സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി വാവേക് നിരോധനം എര്‍പ്പെടുത്തിയിരുന്നു.

അതിവേഗതയ്ക്കൊപ്പം കൂടുതല്‍ സ്മാര്‍ട്ടായ ലോകമാണ് അഞ്ചാം തലമുറ മൊബൈല്‍ സാങ്കേതികവിദ്യയായ 5ജി. സെക്കൻഡിൽ ഒരു ഗിഗാബിറ്റിന് മുകളിലായിരിക്കും ഇതിന്റെ വേഗത. വിവിധ രാജ്യങ്ങള്‍ 5G പരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു.