വാട്ട്‌സ് ആപ്പിൽ പേയ്‌മെന്റ് ഫീച്ചർ അവതരിപ്പിച്ചിട്ടും മറ്റ് പേയ്‌മെന്റ് ആപ്പുകൾക്ക് ലഭിച്ച സ്വീകാര്യത വാട്ട്‌സ് ആപ്പിന് ലഭിച്ചില്ല. ഗൂഗിൾ പേ, പേയ്ടിഎം, ഫോൺ പേ എന്നിവർ അരങ്ങ് വാഴുമ്പോൾ പേയ്‌മെന്റ് രംഗത്ത് വാട്ട്‌സ് ആപ്പ് ഇപ്പോഴും പുറത്ത് തന്നെ. ഈ പ്രതിസന്ധി മറികടക്കാൻ ക്യാഷ് ബാക്ക് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്‌സ് ആപ്പ്.
വാട്ട്‌സ് ആപ്പിലൂടെ പണം അയക്കുന്ന ഉപഭോക്താവിന് ഓരോ ട്രാൻസാക്ഷനും 11 രൂപ വീതമാണ് ലഭിക്കുക. ഇതിന് മിനിമം ട്രാൻസാക്ഷൻ പരിധിയില്ല എന്നതും പ്രത്യേകതയാണ്. കുറഞ്ഞത് 30 ദിവസമായി വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്ന വ്യക്തികൾ ക്യാഷ് ബാക്കിന് അർഹരാണ്. പക്ഷേ എല്ലാ ഉപഭോക്താക്കൾക്കും ട്രാൻസാക്ഷനിലൂടെ ക്യാഷ് ബാക്ക് ലഭിക്കുന്നില്ല.
പണമിടപാട് നടത്തുമ്പോൾ പ്രമോഷൻ ബാനർ കാണാൻ സാധിക്കുന്നവർക്ക് മാത്രമേ ക്യാഷ് ബാക്ക് ലഭിക്കുകയുള്ളു. വാട്ട്‌സ് ആപ്പ് ബിസിനസ് പ്രൊഫൈൽ ഉള്ളവർക്ക് ക്യാഷ് ബാക്ക് ലഭിക്കില്ല.