Technology

വാട്സാപ്പില്‍ പിറന്ന പുസ്തകത്തിന് ലോകോത്തര പുരസ്കാരം

വെറുതെ ചാറ്റ് ചെയ്ത് നേരം കളയാനുള്ള മാർഗമായാണ് വാട്സാപ്പിനെ നിങ്ങൾ മനസ്സിലാക്കിയതെങ്കിൽ ആ ധാരണ തിരുത്താൻ നേരമായിരിക്കുന്നു. കാരണം, വാട്സാപ്പിലൂടെ ടെക്സ്റ്റുകളായി അയച്ച സന്ദേശങ്ങൾ കോർത്തിണക്കി പുറത്തിറക്കിയ പുസ്തകത്തിന് ഉന്നതമായ സാഹിത്യ പുരസ്കാരം ലഭിച്ചിരിക്കുകയാണ്. ആസ്ത്രേലിയയിലാണ് ഈ അപൂർവ സംഭവം അരങ്ങേറിയത്.

ഇറാനിൽ നിന്നും ആസ്ത്രേലിയയിലേക്ക് അഭയം തേടി പോയ കുർദിഷ് മാധ്യമ പ്രവർത്തകൻ ബെഹ്റൂസ് ബൂചാനി രചിച്ച ‘നോ ഫ്രണ്ട് ബട്ട് ദ മൗണ്ടെെൻസ്; റെെറ്റിംഗ് ഫ്രം മാനുസ് പ്രിസൺ’ എന്ന പുസ്തകത്തിനാണ് 72,600 ഡോളറിന്റെ (ഏകദേശം 51,75,254 രൂപ) വിഖ്യാതമായ വിക്ടോറിയ പ്രെെസ് ലഭിച്ചത്.

നോവലിതര വിഭാഗത്തിലെ മികച്ച കൃതിയായും റെെറ്റിംഗ് ഫ്രം മാനുസ് പ്രിസൺ തെരഞ്ഞെടുക്കപ്പെട്ടു. ബെഹ്റൂസിന്റെ അസാന്നിധ്യത്തിൽ പരിഭാഷകനായ ഒമിഡ് തോഫിഗൻ പുരസ്കാരം ഏറ്റുവാങ്ങി. മാനസികമായും മറ്റും പീഡിപ്പിക്കപ്പെടുന്ന നിരപരാധികളുടെ അവസ്ഥ ലോകം അറിയണമെന്നായിരുന്നു തന്റെ ഉദ്ദേശമെന്ന് പറഞ്ഞ ബെഹ്റൂസ്, ഇത്തരം ശിക്ഷാ രീതികൾക്ക് മാറ്റം വരേണ്ടതുണ്ടെന്നും ചൂണ്ടികാട്ടി.