അര്‍ണബ് കൊളുത്തിവിട്ട #ChinaGetOut ഹാഷ് ടാഗിന് പകരം #PoweredbyVivo എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗായിരിക്കുന്നത്.
![അര്‍ണബിന്റെ ചൈനീസ് ബഹിഷ്‌കരണ ചര്‍ച്ച സ്‌പോണ്‍സര്‍ ചെയ്തത് ചൈനീസ് കമ്പനികള്‍](https://i0.wp.com/gumlet.assettype.com/mediaone%2F2020-06%2Fdf423cc9-d025-44a2-9322-fd5956cd5796%2FArnab_Goswami_Hosted_An_Anti_China_Debate_Sponsored_By_Vivo_And_Xiaomi_740x500_3_5ee9b80032d8f.jpeg?w=640&ssl=1)
ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കേണ്ടതിനെക്കുറിച്ചായിരുന്നു റിപ്പബ്ലിക് ചാനലില്‍ അര്‍ണബ് ഗോസ്വാമിയുടെ കഴിഞ്ഞ ദിവസത്തെ ചര്‍ച്ച. #ChinaGetOut എന്ന ഹാഷ്ടാഗിനൊപ്പിച്ച് അര്‍ണബിന്റെ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ പ്രോഗാമിന്റെ സ്‌പോണ്‍സര്‍മാരെ എഴുതിക്കാണിക്കുന്നുണ്ടായിരുന്നു. അത് ചൈനീസ് കമ്പനികളായ വിവോയുടേയും ഒപ്പോയുടേയും പരസ്യങ്ങളായിരുന്നു.
![അര്‍ണബിന്റെ ചൈനീസ് ബഹിഷ്‌കരണ ചര്‍ച്ച സ്‌പോണ്‍സര്‍ ചെയ്തത് ചൈനീസ് കമ്പനികള്‍](https://i0.wp.com/gumlet.assettype.com/mediaone%2F2020-06%2F62c6a78f-f1c6-4012-9e65-678d4939c2a1%2FArnab_Goswami_Hosted_An_Anti_China_Debate_Sponsored_By_Vivo_And_Xiaomi_740x500_2_5ee9b7d9a6363.jpeg?w=640&ssl=1)
വൈകാതെ സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ചൈനീസ് ബഹിഷ്‌ക്കരണം പവേഡ് ബൈ എംഐ10 ആന്റ് വിവോ എന്ന നിര്‍മ്മല തായ് എന്ന യൂസറുടെ ട്വീറ്റ് വലിയ തോതില്‍ ചര്‍ച്ചയായി. അര്‍ണബ് കൊളുത്തിവിട്ട #ChinaGetOut ഹാഷ് ടാഗിന് പകരം #PoweredbyVivo എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗായിരിക്കുന്നത്.
![അര്‍ണബിന്റെ ചൈനീസ് ബഹിഷ്‌കരണ ചര്‍ച്ച സ്‌പോണ്‍സര്‍ ചെയ്തത് ചൈനീസ് കമ്പനികള്‍](https://i0.wp.com/gumlet.assettype.com/mediaone%2F2020-06%2F3c5eb821-257b-4bc3-b5c8-8f6715c01cb2%2Fvivo.jpg?w=640&ssl=1)
Boycott China powered by Mi10 and Vivo. pic.twitter.com/TAb6Fn1tWx
— Nirmala Tai (@vishj05) June 17, 2020