ആപ്പിള്‍ 15 സിരീസിനായി കാത്തിരിക്കുന്ന ഉപയോക്താക്കള്‍ക്ക് ഏറെ സന്തോഷകരമായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഡിസ്‌പ്ലേയിലടക്കം മാറ്റമുണ്ടാകുമെന്നാണ് റിപ്പേര്‍ട്ട്. അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയേക്കും.
യൂറോപ്യന്‍ യൂണിയന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ലൈറ്റ്‌നിങ് പോര്‍ട്ട് ഒഴിവാക്കി ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഐഫോണില്‍ ഉള്‍പ്പെടുത്തുക. ഡിസ്‌പ്ലേ നോച്ചില്‍ മാറ്റമുണ്ടാകും. ഡൈനാമിക് ഐലന്റ് ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളില്‍ ഉണ്ടാകും.
ലോ ഇഞ്ചക്ഷന്‍ പ്രഷര്‍ ഓവര്‍ മോള്‍ഡിങ് എന്ന ലിപോ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡിസ്‌പ്ലേ ആയിരിക്കും പുതിയ ഐഫോണില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതുവഴി ഫോണിന്റെ വലിപ്പം കൂട്ടാനും കനം കുറയ്ക്കാനും കുറയും. 1099 ഡോളര്‍ എന്ന പ്രൈസ് ടാഗിലായിരിക്കും ഐഫോണ്‍ 15 പ്രോ വിപണിയിലെത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്.