ഈമാസം 12 മുതൽ 26 വരെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവാസികൾക്ക് യു എ ഇയിലേക്ക് തിരിച്ചുവരാം ഇന്ത്യയിലുള്ള റെസിഡന്റ് വിസക്കാർക്ക് വന്ദേഭാരത് വിമാനങ്ങളിൽ യു എ ഇയിലേക്ക് മടങ്ങാൻ സൗകര്യം പ്രഖ്യാപിച്ചു. ഈമാസം 12 മുതൽ 26 വരെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവാസികൾക്ക് യു എ ഇയിലേക്ക് തിരിച്ചുവരാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ്, കോൾ സെന്ററർ, […]
Tag: UAE
യു.എ.ഇയിൽ കോവിഡ് നിയമം ലംഘിച്ചാൽ ധനനഷ്ടവും മാനഹാനിയും !
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പിഴയടച്ച് പോക്കറ്റ് കാലിയാവും എന്ന് മാത്രം പേടിച്ചാൽ പോര യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കനത്തപിഴ മാത്രമല്ല, നിയമലംഘകരുടെ ഫോട്ടോയും പ്രസിദ്ധീകരിക്കും. യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് നിയലംഘകരുടെ ചിത്രങ്ങൾ വെളിപ്പെടുത്തുന്ന നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. യു.എ.ഇയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പിഴയടച്ച് പോക്കറ്റ് കാലിയാവും എന്ന് മാത്രം പേടിച്ചാൽ പോര. നിയമലംഘകരുടെ കൂടുത്തിൽ സ്വന്തം ചിത്രവും കണ്ട് നാണം കെടേണ്ടി വരും. കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി കർശനമാക്കുന്നതിന്‍റെ ഭാഗമായാണ് യു.എ.ഇ പബ്ലിക് […]
പ്രവാസികൾക്കായി സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാന പദ്ധതിയുമായി കെ.എം.സി.സി യു.എ.ഇ ഘടകം
ജോലി നഷ്ടപ്പെട്ടവർക്കും കുറഞ്ഞ വരുമാനക്കാർക്കും വേണ്ടിയുള്ള സൗജന്യ ചാർട്ടേഡ് വിമാനത്തിന്‍റെ നടപടിക്രമങ്ങൾ ആരംഭിച്ചതായി യു.എ.ഇ കെ.എം.സി.സി അറിയിച്ചു കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കുവേണ്ടി സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാന പദ്ധതിയുമായി കെ.എം.സി.സി യു.എ.ഇ ഘടകം. ആയിരം ദിർഹത്തിലും താഴെ ശമ്പളത്തിൽ ജോലി ചെയ്യുന്ന 200 പേരെയാണ് സൗജന്യമായി നാട്ടിലെത്തിക്കുക. ജോലി നഷ്ടപ്പെട്ടവർക്കും കുറഞ്ഞ വരുമാനക്കാർക്കും വേണ്ടിയുള്ള സൗജന്യ ചാർട്ടേഡ് വിമാനത്തിന്‍റെ നടപടിക്രമങ്ങൾ ആരംഭിച്ചതായി യു.എ.ഇ കെ.എം.സി.സി അറിയിച്ചു. ജോലി തേടി വന്ന 30 വയസ്സിന് ചുവടെ പ്രായമുള്ളവർക്കും ഗാർഹികവിസയിൽ വന്ന് […]
ദുബൈ എമിറേറ്റിലെ റെസിഡന്റ് വിസക്കാർക്ക് ഇന്ന് മുതൽ തിരിച്ചുവരാം
മടങ്ങിവരുന്നവർ ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം. ദുബൈയിലെ റെസിഡന്റ് വിസക്കാർക്ക് ഇന്ന് മുതൽ ദുബൈ വിമാനത്താവളം വഴി തിരിച്ചുവരാം. വിമാന സർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് ഇന്ന് മുതൽ മടക്കയാത്ര സാധ്യമാവുക. ജൂലൈ 7 മുതൽ ടൂറിസ്റ്റുകളെയും ദുബൈ സ്വീകരിച്ച് തുടങ്ങും. എല്ലാ യാത്രക്കാരും ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം. സെപ്തംബര്‍ മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ […]
ഗൾഫിൽ കോവിഡ് ബാധിച്ച് എട്ട് മലയാളികൾ കൂടി മരിച്ചു
ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 151 ആയി ഉയർന്നു. ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ എട്ട് മലയാളികൾ മരിച്ചു. സൌദിയില്‍ മാത്രം അഞ്ച് മലയാളികളാണ് മരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 151 ആയി ഉയർന്നു. തൃശൂർ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ, മലപ്പുറം ചട്ടിപ്പറമ്പ് ചെങ്ങോട്ടൂർ സ്വദേശി പുളളിയിൽ ഉമർ, മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദലി അനപ്പറ്റത്ത്, കോഴിക്കോട് പെരുമണ്ണ തെക്കേ പാടത്ത് വി.പി അബ്ദുൽ […]
രണ്ടാംഘട്ടത്തിൽ യു എ ഇയിൽ നിന്ന് ഒമ്പത് വിമാനങ്ങൾ; കേരളത്തിലേക്ക് ആറ് വിമാനം
ആറ് വിമാനങ്ങളും കേരളത്തിലേക്കാണ് ഈമാസം 17 ന് ആരംഭിക്കുന്ന വന്ദേഭാരത് മിഷൻ രണ്ടാംഘട്ടത്തിൽ യു എ ഇയിൽ നിന്ന് ഒമ്പത് വിമാനങ്ങൾ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തും. ഇതിൽ ആറ് വിമാനങ്ങളും കേരളത്തിലേക്കാണ്. മെയ് 17: അബൂദബി-കൊച്ചി (IX0452 വൈകുന്നേരം 3.15 ന് പുറപ്പെട്ട് രാത്രി 8.40 ന് കൊച്ചിയിലെത്തും) മെയ് 17: ദുബൈ – കൊച്ചി (IX0434 ഉച്ചക്ക് 12.45 ന് പുറപ്പെട്ട് രാത്രി 6.10 ന് കൊച്ചിയിലെത്തും). മെയ് 18: അബൂദബി-തിരുവനന്തപുരം ((IX0538 ഉച്ചക്ക് […]
കോവിഡ് മരണസംഖ്യ ഉയർന്നതിന്റെ ആശങ്കയിൽ ഗൾഫ് മേഖല
ഇന്നലെ മാത്രം 30 പേരാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചത് കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും കുത്തനെ ഉയർന്നതിന്റെ ആശങ്കയിൽ ഗൾഫ് മേഖല. ഇന്നലെ മാത്രം 30 പേരാണ് ഗള്‍ഫില്‍ കോവിഡ്ബാധിച്ച് മരിച്ചത്. അയ്യായിരത്തിലധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. യു.എ.ഇയിൽ 13 പേർ മരിച്ചതോടെ കോവിഡ് മരണ സംഖ്യ 198. 7 പേർ മരിച്ച സൗദിയിൽ സംഖ്യ 246. 9 മരണം റിപ്പോർട്ട് ചെയ്ത കുവൈത്തിൽ എണ്ണം 68. ഖത്തറിലും ഒരാൾ മരിച്ചിട്ടുണ്ട്. രണ്ടു മലയാളികളും […]
ഗൾഫിൽ കോവിഡ് ബാധിതര്‍ 91,000 കടന്നു; മരണം 486 ആയി
ഗൾഫിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 58 ആയി സൗദിയിൽ പത്തും യു.എ.ഇയിൽ ഒമ്പതും കുവൈത്തിൽ മൂന്നും പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ ഗൾഫിൽ മരണസംഖ്യ 486 ആയി. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലേറെ പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ രോഗബാധിതരുടെ എണ്ണം 91,000 കടന്നു. യു.എ.ഇയിൽ മൂന്ന് പേൾ ഉൾപ്പെടെ ഇന്നലെ 5 മലയാളികൾ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 58 ആയി. ഇവരിൽ കൂടുതൽ പേർ […]