Gulf

ഇസ്രയേലുമായി നയന്ത്ര ബന്ധത്തിന് തുടക്കം കുറിച്ച് യുഎഇ; നടപടിക്രമങ്ങള്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍

വെസ്റ്റ് ബാങ്ക് അധിനിവേശം ഇനിയുണ്ടാകില്ലെന്ന് ഇസ്രയേലിന്‍റെ ഉറപ്പ്; പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പിക്കാനുള്ള കരാറെന്ന് യുഎഇ ഇസ്രായേലുമായി നയതന്ത്ര കരാറിലേര്‍പ്പെട്ട് യുഎഇ. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വെസ്റ്റ് ബാങ്ക് അധിനിവേശം നിർത്തിവെക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പിക്കാനുള്ള ചരിത്ര കരാറാണെന്നാണ് യുഎഇയുടെ പ്രതികരണം. ഇസ്രായേലുമായി ഒരു ഗള്‍ഫ് രാജ്യം ഇതാദ്യമായാണ് നയതന്ത്ര ബന്ധത്തിനൊരുങ്ങുന്നത്. യു.എ.ഇക്കു പിന്നാലെ ഇസ്രായേലുമായി കൈകോർക്കാൻ ഗൾഫ് മേഖലയിൽ കൂടുതൽ രാജ്യങ്ങൾ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിൽ […]

Gulf UAE

സംഘടനകളുടെ ടിക്കറ്റ് വിൽപന; അധികനിരക്ക് ഈടാക്കുന്നുവെന്ന ആരോപണവുമായി യു.എ.ഇയിലെ ട്രാവൽ ഏജൻസികള്‍

കോവിഡ് കാലത്ത് പ്രവാസി സംഘടനകൾ ചെയ്ത ഉപകാരങ്ങൾ വലുതാണെന്നും എന്നാൽ, ലാഭം ലക്ഷ്യമിട്ടുള്ള ടിക്കറ്റ് വിൽപന ശരിയായ നടപടിയല്ലെന്നും അവർ വ്യക്തമാക്കി സംഘടനകൾ വിമാന ടിക്കറ്റ് വിൽപന നടത്തുന്നതായി യു.എ.ഇയിലെ ട്രാവൽ ഏജൻസികളുടെ ആരോപണം. എയർലൈനുകളിൽ നിന്ന് 725 ദിർഹമിന് ലഭിക്കുന്ന ടിക്കറ്റ് 100 ദിർഹം വരെ അധികം ഈടാക്കിയാണ് സംഘടനകള്‍ മറിച്ചു നൽകുന്നതെന്നാിരുന്നു ട്രാവല്‍ ഏജന്‍സികളുടെ ആരോപണം. ആഗസ്റ്റ് 2, 3, 4 തീയതികളിൽ യു.എ.ഇ എയർലൈൻസുകൾ കേരളത്തിലേക്ക് സർവീസ് പ്രഖ്യാപിച്ചെങ്കിലും ഭൂരിപക്ഷം ടിക്കറ്റുകളും സംഘടനകൾ […]

Cricket Sports

ഈ വര്‍ഷത്തെ ഐ.പി.എല്‍ യുഎഇയില്‍

സെപ്തംബര്‍ 19നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ എട്ടിനാണ് ഫൈനല്‍. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. കോവിഡ് ഭീതിയുടെ പശ്ചാതലത്തില്‍ ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കില്ല. സെപ്തംബറില്‍ യു.എ.ഇയില്‍ നടത്താനാണ് പുതിയ തീരുമാനം. സെപ്തംബര്‍ 19നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ എട്ടിനാണ് ഫൈനല്‍. ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഐ.പി.എല്‍ മത്സരക്രമങ്ങളെക്കുറിച്ചും മറ്റും അടുത്തയാഴ്ച ചേരുന്ന ഗവേണിങ് കൗണ്‍സില്‍ തീരുമാനിക്കും. തുടര്‍ന്നാവും ഐ.പി.എല്‍ ഫ്രാഞ്ചൈസികളെ ഇതു […]

UAE

വിസയുടെ കാലാവധി തീർന്നവർക്ക് പിഴ അടക്കാതെ നാട്ടിൽപോകാൻ ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകണം

മാർച്ച് ഒന്നിന് മുമ്പ് താമസ വിസയുടെ കാലാവധി തീർന്നവർക്ക് യു.എ.ഇയിൽ നിന്ന് പിഴ അടക്കാതെ നാട്ടിൽപോകാൻ ഇനി ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകണം. യാത്രയുടെ ഏഴ് ദിവസം മുമ്പെങ്കിലും അപേക്ഷിക്കണം എന്നാണ് നിബന്ധന. എംബസി അധികൃതർ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി തീർന്ന് അനധികൃതമായി യു.എ.ഇയിൽ തങ്ങുന്നവർക്ക് ആഗസ്റ്റ് 17 വരെ പിഴയില്ലാതെ നാട്ടിൽപോകാൻ യു.എ.ഇ അധികൃതർ അനുമതി നൽകിയിരുന്നു. ഈ അവസരം വിനിയോഗിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾ […]

Gulf

യു.എ.ഇയില്‍ കോവിഡ് നിയന്ത്രണം ശക്തം; വ്യാപക പരിശോധനയും മുൻകരുതലും തുണച്ചുവെന്ന് വിലയിരുത്തല്‍

ഗൾഫിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് രോഗികൾ യു.എ.ഇയിലാണ്. തൊട്ടടുത്ത ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിേലക്ക് നീങ്ങുന്ന ഘട്ടത്തിലും യു.എ.ഇയിൽ ജീവിതം സാധാരണ നിലയിലാണ് കോവിഡ് വ്യാപനം തടയുന്നതിൽ വലിയ നേട്ടമാണ് യു.എ.ഇക്ക് കൈവരിക്കാൻ സാധിച്ചത്. ഗൾഫിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികൾ യു.എ.ഇയിലാണ്. തൊട്ടടുത്ത ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിേലക്ക് നീങ്ങുന്ന ഘട്ടത്തിലും യു.എ.ഇയിൽ ജീവിതം സാധാരണ നിലയിലാണ്. കൃത്യമായ പദ്ധതികളും നടപടികളുമാണ് കോവിഡ് പ്രതിരോധ മാർഗത്തിൽ യു.എ.ഇക്ക് സഹായകമായത്. വ്യാപക പരിശോധനയും […]

Cricket Sports

ഐപിഎൽ യുഎഇയിൽ തന്നെ; സർക്കാരിനോട് അനുവാദം തേടുമെന്ന് ബിസിസിഐ

ടി-20 ലോകകപ്പ് മാറ്റിവച്ചതിൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ യുഎഇയിൽ നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ആ റിപ്പോർട്ടുകൾ ബിസിസിഐ സ്ഥിരീകരിച്ചിരിക്കുകയാണ്. യുഎഇയിൽ ലീഗ് നടത്താനുള്ള അനുമതിക്കായി കേന്ദ്ര സർക്കാരിനെ ഉടൻ സമീപിക്കുമെന്ന് ഐപിഎൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. “വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ യുഎഇയിൽ ഐപിഎൽ നടത്താനുള്ള അനുമതിക്കായി ബിസിസിഐ കേന്ദ്ര സർക്കാരിനെ സമീപിക്കും. അവിടെ ലീഗ് നടത്താമെന്ന് യുഎഇ സർക്കാർ അറിയിച്ചിട്ടുണ്ട്. അവിടുത്തെ സ്ഥിതി ഞങ്ങൾക്ക് നന്നായി അറിയാം. […]

UAE

ചൊവ്വയിലേക്ക് യു എ ഇയുടെ വിജയകുതിപ്പ്; ‘ഹോപ് പ്രോബ്’ പ്രയാണം തുടങ്ങി

ചൊവ്വയിലേക്ക് യു എ ഇ വിജയകുതിപ്പ് തുടങ്ങി. അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം ഭൂമിയിൽ നിന്ന് വിജയകരമായി ബഹിരാകാശത്തേക്ക് ഉയർന്നു. ജപ്പാനിലെ തനേഗാഷിമയിൽ നിന്ന് യു എ ഇ സമയം പുലർച്ചെ 1:54 നായിരുന്നു വിക്ഷേപണം. ചരിത്രത്തിൽ ആദ്യമായി ബഹിരാകാശ ദൗത്യത്തിനായി അറബ് ഭാഷയിൽ കൗണ്ട്ഡൗണിനും ലോകം സാക്ഷിയായി. അൽ അമൽ അഥവാ ഹോപ്പ് എന്നാണ് ഈ ചൊവ്വാ പര്യവേഷണത്തിന് പേര്. യു എ ഇയുടെ മാത്രമല്ല പേര് പോലെ അറബ് ലോകത്തിന്റെ […]

Kerala

സ്വർണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചെന്ന് അറ്റാഷെയുടെ ഗണ്‍മാന്‍റെ മൊഴി

ആറ് മാസം മുൻപും സ്വപ്നയുടെ നിർദ്ദേശ പ്രകാരം വിമാനത്താവളത്തിൽ നിന്ന് ബാഗേജ് ഏറ്റുവാങ്ങി. അന്നൊന്നും സ്വര്‍ണക്കടത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നും ജയഘോഷ് മൊഴി നല്‍കി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. സ്വർണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചതായി അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷ് കസ്റ്റംസിന് മൊഴി നല്‍കി. വിമാനത്താവളത്തിലെ തന്റെ മുൻ പരിചയം സ്വപ്നയും സരിതും ഉപയോഗപ്പെടുത്തി. ഇവർ സ്വർണം കടത്താനാണ് തന്നെ ഉപയോഗിച്ചതെന്ന് അറിഞ്ഞിരുന്നില്ല. ആറ് മാസം മുൻപും സ്വപ്നയുടെ നിർദ്ദേശ […]

UAE

യു എ ഇയിൽ സന്ദർശക വിസയിലുള്ളവർ ആഗസ്റ്റ് 12 ന് മുമ്പ് മടങ്ങണം

ജൂലൈ 12 മുതൽ ഒരുമാസമാണ് സന്ദർശകവിസക്കാർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം. അതിന് ശേഷം ഇവർ പിഴ നൽകേണ്ടി വരും. യു എ ഇയിൽ സന്ദർശകവിസയിലും ടൂറിസ്റ്റ് വിസയിലുമുള്ളവർക്ക് ആഗസ്റ്റ് 12 നകം പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് വ്യക്തമാക്കി. ഐ സി എ വക്താവ് ബ്രിഗേഡിയർ ഖമീസ് അൽകഅബിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 12 മുതൽ ഒരുമാസമാണ് സന്ദർശകവിസക്കാർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം. അതിന് ശേഷം ഇവർ പിഴ നൽകേണ്ടി […]

Gulf

പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാന്‍ കോവിഡ് പരിശോധന; കേരളത്തിൽ 22 ലാബുകളിൽ സൗകര്യം

കേരളത്തിൽ നിന്ന് പ്രവാസികൾക്ക് യു എ ഇയിലേക്ക് മടങ്ങാൻ ഇന്ത്യൻ സർക്കാർ അംഗീകരിച്ച ലാബുകളിൽ പി സി ആർ കോവിഡ് പരിശോധന നടത്താം കേരളത്തിൽ നിന്ന് പ്രവാസികൾക്ക് യു എ ഇയിലേക്ക് മടങ്ങാൻ ഇന്ത്യൻ സർക്കാർ അംഗീകരിച്ച ലാബുകളിൽ പി സി ആർ കോവിഡ് പരിശോധന നടത്താം. ഇന്ത്യയിലെ യു എ ഇ അംബാസിഡറാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ 22 ലാബുകൾക്കാണ് പി സി ആർ ടെസ്റ്റിന് ഐ സി എം ആറിന്റെ അംഗീകാരമുള്ളത്. കേരളത്തിലെ 15 […]