UAE

കോവിഡ് കാലത്ത് വിസ തീർന്നവർ ഈ മാസം 11 ന് മുമ്പ് തിരിച്ചുപോകണമെന്ന് യു.എ.ഇ

കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാർക്ക് യുഎഇയിൽ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും. പിന്നീട് യുഎഇയിൽ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നൽകേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 2020 മാർച്ച് ഒന്നിനും ജൂലൈ 12നും കാലാവധി തീർന്ന റെസിഡന്‍റ് വിസക്കാരാണ് ഈ മാസം 11 ന് മുമ്പ് മടങ്ങേണ്ടത്. അല്ലാത്ത പക്ഷം ഇവർ പുതിയ വിസയിലേക്ക് മാറി താമസം നിയമവിധേയമാക്കണം. കാലാവധി തീർന്ന വിസിറ്റ് വിസക്കാർക്ക് […]

UAE

കോവിഡ് വ്യാപനം; ദുബൈയിൽ വീണ്ടും നിയന്ത്രണം

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി. രാത്രി ഒരു മണിക്ക് മുമ്പ് വിനോദപരിപാടികൾ അവസാനിപ്പിക്കണം. യു എ ഇയിൽ ഇന്ന് കോവിഡ് ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. 1008 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ദുബൈയിലെ വിനോദകേന്ദ്രങ്ങൾ, ഹോട്ടലുകൾ സമ്മേളനകേന്ദ്രങ്ങൾ എന്നിവക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതായി ഖലീജ് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. വിനോദപരിപാടികൾ രാത്രി ഒന്നിന് […]

International

ദുബൈ സന്ദർശക വിസക്ക് പുതിയ മാനദണ്ഡങ്ങൾ; ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്ക് പുറമെ എന്തെല്ലാം വേണം?

ദുബൈയിൽ സന്ദർശക, ടൂറിസ്റ്റ് വിസാ നിയമം കർശനമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാവൽ സ്ഥാപനങ്ങൾക്കും മറ്റും പുതിയ മാർഗരേഖ അധികൃതർ കൈമാറി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം എന്നാണ് സൂചന. സാധാരണ ഗതിയിൽ മടക്കയാത്രാ ടിക്കറ്റുണ്ടെങ്കിൽ ആർക്കും സന്ദർശക, ടൂറിസ്റ്റ് വിസയിൽ ദുബൈയിലേക്ക് വരിക എളുപ്പമാണ്. എന്നാൽ വിസാ ചട്ടങ്ങളിൽ പുതിയ ചില നിബന്ധനകൾ കൂടി ഉൾപ്പെടുത്താനാണ് ദുബൈ എമിഗ്രേഷൻ അധികൃതരുടെ തീരുമാനം. നിശ്ചിത തീയതിയിൽ മടങ്ങുമെന്ന സത്യവാങ്ങ്മൂലം , […]

UAE

55 വയസ്സ് തികഞ്ഞവർക്ക് റിട്ടയർമെന്റ് വിസ പ്രഖ്യാപിച്ച് യു.എ.ഇ

യു.എ.ഇ പ്രഖ്യാപിച്ച റിട്ടയർമെൻറ് വിസ പദ്ധതിക്ക് മികച്ച പ്രതികരണം. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നും ആയിരങ്ങൾക്ക് പദ്ധതി ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. 55 വയസ്സ് തികഞ്ഞവർക്ക് റിട്ടയർമെന്റ് വിസ അനുവദിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പങ്കാളിക്കും മക്കൾക്കും വിസ ലഭിക്കും. ദുബൈ ടൂറിസവും എമിഗ്രേഷനും ചേർന്നാണ് നൂതനപദ്ധതി ആവിഷ്കരിച്ചത്. ദുബൈയിലേക്കു കൂടുതൽ വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകർഷിക്കാൻ പദ്ധതി ഉപകരിക്കുമെന്നാണ് പ്രതീക്ഷ. കൃത്യമായ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് വിസ അനുവദിക്കുക. അപേക്ഷിക്കുന്നതിനു മുൻപ് ആരോഗ്യ ഇൻഷുറൻസ്, അപേക്ഷകന് പ്രതിമാസം […]

UAE

വിസിറ്റ് വിസയില്‍ യുഎഇയിലെത്തിയവര്‍ക്ക് മടങ്ങനാനുള്ള സമയം അടുക്കുന്നു

നേരത്തേ ആഗസ്റ്റ് 11 വരെയാണ് വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ സമയം അനുവദിച്ചിരുന്നത് വിസിറ്റ് വിസയിൽ യു എ ഇയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ച സമയം ഈമാസം 11 ന് അവസാനിക്കും. മാർച്ച് ഒന്നിന് ശേഷം കാലാവധി തീർന്നവരാണ് ഈ കാലാവധിക്കുള്ളിൽ മടങ്ങേണ്ടത്. മറ്റുള്ളവർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നവംബർ വരെ തുടരും. നേരത്തേ ആഗസ്റ്റ് 11 വരെയാണ് വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ സമയം അനുവദിച്ചിരുന്നത്. ഇത് പിന്നീട് […]

UAE

നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് മുഴുവൻ അവകാശങ്ങളും നൽകണമെന്ന് യു.എ.ഇ

തൊഴിലാളികളോട് നീതിപൂർവകമായി ഇന്ത്യൻ സ്ഥാപനങ്ങൾ പെരുമാറണമെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറലും ആവശ്യപ്പെട്ടു ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് മുഴുവൻ അവകാശങ്ങളും നൽകണമെന്ന് യു.എ.ഇ അധികൃതർ. അവധിക്കാല വേതനം, സേവനകാലം പരിഗണിച്ചു നൽകുന്ന ബോണസ്, കുടിശിക ശമ്പളം എന്നിങ്ങനെ 3 തരം അവകാശങ്ങൾക്ക് തൊഴിലാളികൾക്ക് അർഹതയുണ്ടെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളോട് നീതിപൂർവകമായി ഇന്ത്യൻ സ്ഥാപനങ്ങൾ പെരുമാറണമെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറലും ആവശ്യപ്പെട്ടു

UAE

കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സ്കൂള്‍ അടക്കേണ്ടി വരുമെന്ന് യു.എ.ഇ

ഈ മാസം 30 ന് രാജ്യത്തെ സ്കൂളുകളിൽ ഭാഗികമായി അധ്യയനം ആരംഭിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ നിർദേശം യു.എ.ഇയിൽ കോവിഡ് കേസുകള്‍ വർധിച്ചാൽ സ്കൂളുകൾ അടക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 30 ന് രാജ്യത്തെ സ്കൂളുകളിൽ ഭാഗികമായി അധ്യയനം ആരംഭിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ നിർദേശം. ദുബൈയിലെ മുഴുവൻ സ്കൂൾ അധ്യാപകരും ജീവനക്കാരും പി.സി.ആർ പരിശോധനക്ക് വിധേയമാകണമെന്ന് കെ.എച്ച്.ഡി.എ നിർദേശിച്ചു. യു.എ.ഇയിൽ കോവിഡ് കേസുകൾ വർധിക്കുകയാണെങ്കിൽ സ്കൂളുകൾ താൽകാലികമായി അടച്ച് പൂർണമായും ഇ ലേണിങിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ […]

UAE

യു.എ.ഇക്ക് യുദ്ധവിമാനം കൈമാറുന്നതു സംബന്ധിച്ച ചർച്ചകളിൽ പുരോഗതിയെന്ന് അമേരിക്ക

അമേരിക്കയും യു.എ.ഇയും തമ്മിലുള്ള പ്രതിരോധ സഹകരണം നിരവധി പതിറ്റാണ്ടുകൾ നീണ്ടതാണ് യു.എ.ഇക്ക് എഫ് 35 യുദ്ധവിമാനങ്ങൾ കൈമാറുന്നതു സംബന്ധിച്ച ചർച്ചകളിൽ കാര്യമായ പുരോഗതിയെന്ന് അമേരിക്ക. നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള തീരുമാനമാണ് ഇസ്രായേലിനും യു.എ.ഇക്കും ഇടയിൽ ഇപ്പോൾ ഉണ്ടായതെന്നും മറ്റു വിഷയങ്ങളിൽ സമവായം രൂപപ്പെടുമെന്നും അമേരിക്ക വ്യക്തമാക്കി. എഫ് 35 യുദ്ധവിമാനം യു.എ.ഇക്ക് കൈമാറുന്ന കാര്യത്തിൽ ഇസ്രായേൽ, യു.എ.ഇ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിലെ സംഭാഷണം ഏെറ മുന്നോട്ടു പോയതായി യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെൻറ് വക്താവ് മോർഗൻ ഓർടാഗസ് പ്രതികരിച്ചു. […]

UAE

സ്വർണക്കടത്ത് കേസില്‍ 20 പ്രതികളില്‍ നാല് പേര്‍ യു.എ.ഇയിലെന്ന് എന്‍.ഐ.എ

സ്വർണക്കടത്ത് കേസില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്നുണ്ടെന്നും എന്‍.ഐ.എ സ്വർണക്കടത്ത് കേസില്‍ കൂടുതല്‍ പ്രതികള്‍ യു.എ.ഇയിലുണ്ടെന്ന് എന്‍.ഐ.എ. ഫൈസല്‍ ഫരീദ്, റിബിന്‍സ്, സിദ്ദീഖുല്‍ അക്‍ബര്‍, അഹമ്മദ് കുട്ടി എന്നിവരാണ് വിദേശത്തുള്ളത്. യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും ഉന്നത വ്യക്തികളുടെയും പങ്ക് അന്വേഷിക്കുന്നുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍. കള്ളക്കടത്ത് പണം ഇന്ത്യയിലും വിദേശത്തും തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചെന്നും എന്‍.ഐ.എ കോടതിയില്‍. കേസിലെ 20 പ്രതികളില്‍ 4 പേരാണ് യു.എ.ഇയിലുള്ളത് എന്നാണ് എന്‍.ഐ.എ പറയുന്നത്. മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദ്, പത്താംപ്രതിയായ റിബിന്‍സണ്‍ എന്നിവരുടെ […]

Pravasi UAE

ഐ.സി.എ അനുമതിയില്ലാതെ എത്തിയ മലയാളികളെ അടക്കം വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു

അബൂദബിയിൽ കുടുങ്ങിയ മലയാളികൾക്ക് മൂന്നാം ദിവസമായ ഇന്ന് വൈകീട്ടാണ് നാട്ടിലേക്ക് മടങ്ങാനായത് യു.എ.ഇ ഫെഡറൽ അതോറിറ്റിയായ ഐ.സി.എ അനുമതിയില്ലാതെ എത്തിയ കൂടുതൽ പേരെ അബൂദബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നെത്തി അബൂദബി വിമാനത്താവളത്തിൽ കുടുങ്ങിയ നാലു മലയാളികളും ഇവരിൽ ഉൾപ്പെടും. ലക്നോവിൽ നിന്നെത്തിയ 18 ഉത്തർപ്രദേശ് സ്വദേശികളാണ് ഷാർജ വിമാനത്താവളത്തിൽ നിന്ന് മടങ്ങേണ്ടി വന്നത്. അബൂദബിയിൽ കുടുങ്ങിയ മലയാളികൾക്ക് മൂന്നാം ദിവസമായ ഇന്ന് വൈകീട്ടാണ് നാട്ടിലേക്ക് മടങ്ങാനായത്. ദുബൈ വിമാനത്താവളം മുഖേനയായിരുന്നു […]