യുഎഇയില്‍ നാല് പുതിയ മങ്കി പോക്സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ സാംക്രമികരോഗ നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമായാണ് ഈ കേസുകള്‍ കണ്ടെത്തിയത്. ഇതോടെ യുഎഇയില്‍ സ്ഥിരീകരിച്ച മങ്കി പോക്സ് കേസുകളുടെ എണ്ണം എട്ടായി. രോഗത്തിനെതിരായ പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും യാത്ര ചെയ്യമ്പോഴും വലിയ ആള്‍ക്കൂട്ടങ്ങളിലും ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളോട് ആരോഗ്യമന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മേയ് 24നാണ് യുഎഇയില്‍ ആദ്യത്തെ മങ്കി പോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ സന്ദര്‍ശകനാണ് രോഗം സ്ഥിരീകരിച്ചത്. […]
Tag: UAE
യു.എ.ഇയും ഇസ്രായേലും വ്യാപാര കരാർ ഒപ്പുവെച്ചു
വ്യാപാരബന്ധം മെച്ചപ്പെടുത്താൻ യു.എ.ഇ.-ഇസ്രയേൽ തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ടു. ദുബായിൽ നടന്ന ചടങ്ങിൽ യു.എ.ഇ. സാമ്പത്തികമന്ത്രി അബ്ദുല്ല ബിൻ തൗഖ്, ഇസ്രയേൽ സാമ്പത്തിക വ്യവസായ മന്ത്രി മേജർ ജനറൽ ഓർന ബാർബിവെ എന്നിവർ കരാറിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങൾക്കും മികച്ച സാമ്പത്തികനേട്ടങ്ങളാണ് കരാർ വാഗ്ദാനംചെയ്യുന്നത്. കൂടാതെ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടും. വ്യാപാരമേഖലയിൽ മികച്ചനേട്ടം കൈവരിക്കാനാവും. ഈ വർഷം യു.എ.ഇ. ഒപ്പിടുന്ന രണ്ടാമത്തെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണിത്. പുതിയ കരാർപ്രകാരം മരുന്നുകൾ, […]
ജൂണ്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിനും ഡീസലിനും വില കൂടി
2022 ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ ഫ്യുവല്‍ പ്രൈസിങ് കമ്മിറ്റി കഴിഞ്ഞ ദിവസം രാത്രി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ജൂണ്‍ മാസത്തില്‍ രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടിയിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോളിന്റെ വില 3.66 ദിര്‍ഹത്തില്‍ നിന്ന് 4.15 ദിര്‍ഹമാക്കി വര്‍ധിപ്പിച്ചു. കഴിഞ്ഞ മാസം 3.55 ദിര്‍ഹമായിരുന്ന സ്‍പെഷ്യല്‍ 95 പെട്രോളിന് ജൂണ്‍ മാസത്തില്‍ 4.03 ദിര്‍ഹമായിരിക്കും വില. ഇ-പ്ലസ് പെട്രോളിന് 3.96 ദിര്‍ഹമായിരിക്കും ഈ മാസത്തെ വില. മെയ് മാസത്തില്‍ ഇത് […]
യുഎഇ പ്രസിഡന്റിന്റെ വിയോഗം: അനുശോചനമറിയിക്കാന്‍ സല്‍മാന്‍ രാജകുമാരന്‍ പുറപ്പെട്ടു
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഎഇയിലേക്ക് പുറപ്പെട്ടു. നിരവധി ഭരണാധികാരികള്‍ ഇതിനോടകം തന്നെ യുഎഇ പ്രസിഡന്റിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയുടെ അനുശോചനം നേരിട്ടറിയിക്കാന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് യുഎഇയിലെത്തിയത്. (saudi prince reached uae) സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സൗദി കിരീടാവകാശി യുഎഇയിലേക്ക് പുറപ്പെട്ടതെന്ന് റോയല്‍കോര്‍ട്ട് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സ്‌പെയിനിലെ ഫിലിപ്പ് ആറാമന്‍, ജര്‍മ്മന്‍ പ്രസിഡന്റ്, ഇന്തോനേഷ്യന്‍ […]
യുഎഇ പ്രസിഡന്റ് അന്തരിച്ചു
യുഎഇ പ്രസിഡൻ്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റാണ്. അല്പസമയം മുൻപായിരുന്നു അന്ത്യം. ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡൻ്റാണ് ഇദ്ദേഹം. രാജ്യത്തിൻ്റെ ആദ്യ പ്രസിഡൻ്റും രാഷ്ട്രപിതാവുമായ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ മരണത്തിനു പിന്നാലെയാണ് മകൻ ഖലീഫ ബിൻ സായിദ് ഈ സ്ഥാനം ഏറ്റെടുത്തത്.
45 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് സ്വതന്ത്ര ഉംറ വിസ അനുവദിക്കും
45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് തൊട്ടടുത്ത ബന്ധുക്കൾ (മഹ്റം) കൂടെ ഇല്ലെങ്കിലും സ്വതന്ത്ര ഉംറ വിസ അനുവദിക്കുമെന്ന് സൗദി ഹജജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉത്തരവാദിത്തപ്പെട്ടവര്‍ കൂടെ ഉണ്ടെങ്കില്‍ മാത്രമായിരുന്നു ഈ പ്രായത്തിലുള്ളവര്‍ക്ക് നേരത്തെ വിസ അനുവദിച്ചിരുന്നത്. (Free Umrah visas will also be issued to women under 45 years of age)https://b1e1fa02f06fc43cf6a37f45d66e2834.safeframe.googlesyndication.com/safeframe/1-0-38/html/container.html ഇത് പ്രകാരം പ്രായഭേദമെന്യ സ്ത്രീകൾക്ക് ഉംറ വിസ അനുവദിക്കും. ഔദ്യോഗിക ട്വിറ്റർ വഴിയാണ് ഇത് സംബന്ധിച്ച വിശദീകരണം […]
വാക്സിൻ എടുത്തവർക്ക് പിസിആർ വേണ്ട
യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു പോകുന്നവർ കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇനി യാത്രയ്ക്കു മുൻപുള്ള പിസിആർ ടെസ്റ്റ് വേണ്ട.എന്നാൽ വാക്സിൻ എടുക്കാത്തവർ യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് ഹാജരാക്കണമെന്ന നിബന്ധന തുടരും. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കു പിസിആർ ടെസ്റ്റ് വേണ്ട. വാക്സിൻ സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയരാക്കും. അതേസമയം യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു മാത്രം പിസിആർ ടെസ്റ്റ് നിബന്ധന തുടർന്നതു വൻ […]
യുഎഇയിൽ ഡ്രോണുകൾക്ക് വിലക്ക്
യുഎഇയിൽ ഡ്രോണുകൾക്ക് അധികൃതർ വിലക്കേർപ്പെടുത്തി. ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനുമായി ചേര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച അബൂദബിയില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ( uae bans drone ) ലൈറ്റ് സ്പോര്‍ട്സ് എയര്‍ ക്രാഫ്റ്റുകള്‍ അടക്കം എല്ലാത്തരം ഡ്രോണുകളും പറപ്പിക്കുന്നതിനാണ് യുഎഇ ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയരിക്കുന്നത്..ഡ്രോണുകളുടെ ദുരുപയോഗം കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വത്തിനും ജീവനും സംരക്ഷണമുറപ്പാക്കുന്നതിനും ദുഷ്പ്രവണതകൾ ഇല്ലാതാക്കുന്നതിനുമാണ് ഈ തീരുമാനമെന്നും എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും മന്ത്രാലയം […]
ഒമിക്രോൺ വ്യാപനം; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം മാറ്റി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം മാറ്റി. ഒമിക്രോൺ സാഹചര്യം മുൻനിർത്തിയാണ് യുഎഇ സന്ദർശനം മാറ്റിയത്. അടുത്തയാഴ്ച യുഎഇ സന്ദർശിക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 781 ആയതോടെ സംസ്ഥാനങ്ങൾ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഇവിടെ ഭാഗിക ലോക്ഡൗൺ നിലവില്‍ വന്നു. 238 പേർക്കാണ് ഇതുവരെ ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകളിൽ ഒറ്റ ദിവസം കൊണ്ട് 50 ശതമാനം വർധനയുണ്ടായി. ദശാംശം രണ്ട് ശതമാനത്തിൽ നിന്ന് പോസിറ്റിവിറ്റി നിരക്ക് ഒരു […]
കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാർക്ക് സ്ഥാപിക്കാൻ യുഎഇ
കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാർക്ക് സ്ഥാപിക്കാൻ യുഎഇ ഒരുങ്ങുന്നു. ഇന്ത്യയിൽ മൂന്ന് ബൃഹദ് ഫുഡ് പാർക്കുകൾ സ്ഥാപിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇതിൽ ഒന്ന് കേരളത്തിലാവുമെന്ന് യുഎഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാർക്ക് ആരംഭിക്കുമെന്ന് യു.എ.ഇ ഉറപ്പു നൽകി. ഇന്ത്യയിൽ മൂന്ന് ബൃഹദ് ഫുഡ് പാർക്കുകൾ സ്ഥാപിക്കാനാണ് യു.എ.ഇ ഗവണ്മൻ്റ് […]