ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം ദുബായില്‍ ഒരുങ്ങുന്നു. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയാണ് സൂര്യ പ്രകാശത്തില്‍ നിന്ന് 1800 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന പദ്ധതി തയ്യാറാക്കുന്നത്. അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിയുമായി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി കരാര്‍ ഒപ്പിട്ടു. ദുബായ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിലാണ് പദ്ധതി നടപ്പാക്കുക. ഇതിനായി പാര്‍ക്കില്‍ പ്രത്യേക സ്ഥലത്ത് സോളാര്‍പാലുകള്‍ ഘടിപ്പിക്കും. 1800 മെഗാവാട്ട് വൈദ്യുതി ഇവിടെ നിന്ന് ഉല്‍പാദിപ്പാക്കാനാണ് തീരുമാനം. […]
Tag: UAE
യുഎഇ പ്രസിഡന്റിന്റെ സഹോദരൻ അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ അബുദാബി രാജകുടുംബാഗം ഷെയ്ഖ് സായിദ് ബിൻ സായ്ദ് അൽ നഹ്യാൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സഹോദരന്റെ വിയോഗത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ അനുശോചിച്ചു. ഷെയ്ഖ് സയിദിന്റെ നിര്യാണത്തിൽ വിവിധ ജി സി സി രാഷ്ട്ര നേതാക്കളും അനുശോചനം രേഖപ്പെടുത്തി. ഷെയ്ഖ് സയിദിന്റെ വിയോഗത്തെ തുടർന്ന് യുഎഇയിൽ മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക […]
യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ സമയം മാറ്റുന്നു? പ്രചാരണം തള്ളി അധികൃതര്‍
യുഎഇയില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും തൊഴില്‍ സമയം മാറ്റുമെന്ന തരത്തിലുള്ള പ്രചരണം നിഷേധിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ്. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദിവസം പത്ത് മണിക്കൂര്‍ ജോലിയെടുത്ത് ആഴ്ചയില്‍ മൂന്ന് ദിവസം അവധിയെടുക്കാം എന്നായിരുന്നു പ്രചാരണം. ജൂലൈ ഒന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പ്രവര്‍ത്തി സമയം മാറുന്നു എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പലദിവസങ്ങളിലെ തൊഴില്‍സമയം കൂട്ടിച്ചേര്‍ത്ത് കംപ്രസഡ് വര്‍ക്കിങ് അവേഴ്‌സ് […]
രാജ്യത്തെ മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാൻ ദേശീയ കൗൺസിൽ രൂപീകരിച്ച് യുഎഇ
മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാൻ ദേശീയ കൗൺസിൽ രൂപീകരിച്ച് യുഎഇ. ദുബായ് ഭരണാധികാരിയാണ് സമിതി രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് നാഷണൽ കൗൺസിലിന്റെ അധ്യക്ഷൻ. രാജ്യത്തെ യുവാക്കളെ മയക്കുമരുന്നിന്റെ ഉപയോഗത്തിൽ നിന്ന് രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇയുടെ നടപടി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മയക്കുമരുന്ന് ഉപയോഗം തടയുന്നതിനൊപ്പം […]
യുഎഇയുടെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ ‘പാം ജെബൽ അലി’ എന്ന പേരിൽ പുതിയ പദ്ധതി
യുഎഇയുടെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ ‘പാം ജെബൽ അലി’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദുബായ് അനുദിനം വളരുകയും അഭിവൃദ്ധി നേടുകയുമാണെന്നും പദ്ധതി പ്രഖ്യാപന വേളയിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. പാം ജുമൈരയുടെ രണ്ടിരട്ടി വലിപ്പത്തിലാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 110 കിലോമീറ്റർ നീളത്തിൽ ബീച്ചുകളുണ്ടാകും. സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും സവിശേഷമായ അനുഭവങ്ങൾ ലഭ്യമാക്കാൻ 80-ലേറെ ഹോട്ടലുകളും റിസോർട്ടുകളുമുണ്ടാകും. 2033-ഓടെ എമിറേറ്റിന്റെ […]
ഇനി രാജ്യത്തിന് പുറത്ത് നിന്നും എമിറേറ്റ്സ് ഐഡി പുതുക്കാം; പുത്തൻ സംവിധാനവുമായി യുഎഇ
രാജ്യത്തിന് പുറത്തുനിന്നും എമിറേറ്റ്സ് ഐഡി പുതുക്കാനാവുന്ന സംവിധാനത്തിന് തുടക്കമിട്ട് യുഎഇ അധികൃതർ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അധികൃതരാണ് പുതിയ സേവനം പ്രഖ്യാപിച്ചത്. നിരവധിപേർക്ക് ഈ സംവിധാനം ഗുണം ചെയ്യും. ആറ് മാസത്തിൽ അധികം യുഎഇയ്ക്ക് പുറത്ത് താമസിക്കുന്ന ആളുകൾക്ക് റീ എൻട്രി പെർമിറ്റ് എടുക്കുകയും ഇതിലൂടെ വിസയും എമിറേറ്റ്സ് ഐഡിയും പുതുക്കുകയും ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് നിലവിൽ വന്നിരിക്കുന്നത്. ദുബായിൽ അമർ സെന്ററിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ […]
യുഎഇയിലെ ഖോര്‍ഫക്കാനില്‍ ഇന്ത്യക്കാരുള്‍പ്പെടെ സഞ്ചരിച്ച ഉല്ലാസ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു
യുഎഇയിലെ ഖോര്‍ഫക്കാനില്‍ ഇന്ത്യക്കാരുള്‍പ്പെടെയുളള സംഘം സഞ്ചരിച്ച ബോട്ടുകള്‍ അപകടത്തില്‍ പെട്ടു. ഖോര്‍ഫക്കാനിലെ ഷാര്‍ക്ക് ഐലന്റിലാണ് ബോട്ടപകടം ഉണ്ടായത്. ഉല്ലാസബോട്ടുകളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കേററിട്ടുണ്ട്. ഇവരെ ഉടന്‍ സമീപത്തുളള ആശുപത്രിയിലേക്ക് മാററിയതായി അധികൃതര്‍ വ്യക്തമാക്കി. ബോട്ട് മറിഞ്ഞതായി വിവരം ലഭിച്ചയുടന്‍ കോസ്റ്റ്ഗാര്‍ഡ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഏഴ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. അപകടകാരണത്തെപറ്റിയുളള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ […]
പ്രവാസികൾക്ക് ലൈസൻസെടുക്കാൻ ഗോൾഡൻ ചാൻസുമായി ദുബായി
യുഎഇയിൽ ഡ്രൈവിങ് ക്ലാസുകൾ അറ്റൻഡ് ചെയ്യാതെ ഡ്രൈവിങ് ലൈസൻസെടുക്കാൻ അവസരം. ദുബായി റോഡ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ആണ് ഈ സുവർണാവസരം നൽകുന്നത്. ഇതുപ്രകാരം പ്രവാസികൾക്കടക്കം ഡ്രൈവിങ് ലെസൺസ് എടുക്കാതെ റോഡ് ടെസ്റ്റ് മാത്രമെടുത്ത് പുതിയ ലൈസൻസ് നേടാം. ദുബായി ആർടിഎ അംഗീകരിക്കാത്ത രാജ്യങ്ങളിൽ നിന്ന് ലൈസൻസുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിനായി ദുബായി RTAയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.rta.ae/wps/portal/rta/ae/home/rta-services/service-details?serviceId=3704306 സന്ദർശിക്കുക. ഇതിൽ എമിറേറ്റ്സ് ഐഡി, കാലഹരണ തീയതി, മൊബൈൽ നമ്പർ, രാജ്യം, ലൈസൻസ് വിഭാഗം, ദേശീയത […]
ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിയുടെ ഒന്നാം ഉപഭരണാധികാരി
ദുബായിയുടെ ഒന്നാം ഉപഭരണാധികാരിയായി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ നിയമിച്ചു. ദുബൈ ഭരണാധികാരിയാണ് നിയമനം സംബന്ധിച്ച് ഉത്തരവ് ഉറക്കിയത്. ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ രണ്ടാം ഉപഭരണാധികാരിയായും നിയമിച്ചിട്ടുണ്ട്.. ഷെയ്ഖ് മക്തൂമും ഷെയ്ഖ് അഹമ്മദും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മക്കളാണ്. യു എ ഇ ധനകാര്യമന്ത്രി കൂടിയായ ഷെയ്ഖ് മക്തൂം, നേരത്തേ ഉപഭരണാധികാരിയുടെ ചുമതല വഹിച്ചിരുന്നു.
ചാന്ദ്ര പേടകത്തില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഐ സ്‌പേസ്; യുഎഇയുടെ റാഷിദ് റോവറിന്റെ ലാന്‍ഡിംഗ് പരാജയം
യുഎഇയുടെ റാഷിദ് റോവറിനേയും വഹിച്ചുകൊണ്ടുള്ള ജാപ്പനീസ് പേടകത്തിന്റെ ലാന്‍ഡിങ് പരാജയം. ഹകുട്ടോ ആര്‍ എം വണ്‍ ലാന്‍ഡറില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഐ സ്‌പേസാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ജാപ്പനീസ് കമ്പനിയായ ഐ സ്‌പേസാണ് ലാന്‍ഡര്‍ നിര്‍മിച്ചിരുന്നത്. ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകള്‍, പെട്രോഗ്രാഫി, ജിയോളജി, ഉപരിതലം, ഫോട്ടോഇലക്ട്രോണ്‍ കവചം എന്നിവയില്‍ വിദഗ്ധ പഠനം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് യുഎഇ തങ്ങളുടെ ആദ്യ ചാന്ദ്ര പേടകമായ റാഷിദ് റോവര്‍ നിര്‍മിച്ചത്. പ്രാദേശിക സമയം 12.30 നാണ് ടച്ച് ഡൗണ്‍ പ്രതീക്ഷിച്ചതെന്നും […]