വാട്സാപിന് പിന്നാലെ ട്വിറ്ററുമായും കൊമ്പ് കോർത്ത് കേന്ദ്രം. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന ട്വിറ്ററിന്‍റെ പ്രസ്താവന അടിസ്ഥാനരഹിതവും അപലപനീയവുമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം പ്രതികരിച്ചു. അതിനിടെ പുതിയ ഐ.ടി മാർഗനിർദേശങ്ങൾ നടപ്പാക്കിയതിന്‍റെ വിശദാംശങ്ങളാരാഞ്ഞ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്കും കേന്ദ്രം കത്ത് അയച്ചു. ട്വിറ്റ൪ ഇന്ത്യ ജീവനക്കാരെ ഭീഷണിപ്പെടുത്തി നേരിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പുതിയ ഐ.ടി മാ൪ഗനി൪ദേശങ്ങൾ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതാണ്. മതിയായ കൂടിയാലോചന ഇല്ലാതെയാണ് മാ൪ഗനി൪ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഡൽഹി പൊലീസ് നടത്തിയ […]
Tag: Twitter
പുതിയ ഐ.ടി നയം; പാലിക്കാൻ സമ്മതമറിയിച്ച് ഗൂഗ്‌ൾ
കേന്ദ്രസർക്കാരിന്റെ പുതിയ ഐ.ടി നിയമം പാലിക്കാൻ തയ്യാറെന്ന് ഗൂഗ്ളും യൂട്യൂബും. ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളെ ലക്ഷ്യമിട്ട് രാജ്യത്ത് നടപ്പിൽവരുന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നാണ് ഗൂഗ്‌ൾ അറിയിച്ചിരിക്കുന്നത്. ഉള്ളടക്ക നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിർദേശം എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും ഗൂഗ്ള്‍ വ്യക്തമാക്കി. നിയമപ്രകാരം പ്രവർത്തിക്കുകയെന്ന വിഷയത്തിൽ അതത് സർക്കാറുകൾക്കൊപ്പം നിലയുറപ്പിക്കുന്ന നീണ്ട ചരിത്രമാണ് കമ്പനിയുടെതെന്നും ഇനിയും അത് തുടരുമെന്നും യൂട്യൂബ് കൂടി ഭാഗമായ ഗൂഗ്‌ൾ പറഞ്ഞു.’ ‘ഇന്ത്യയുടെ നിയമനിർമാണ പ്രക്രിയയെ ബഹുമാനിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്നും […]
സമൂഹമാധ്യമങ്ങൾക്കുള്ള പുതിയ മാർഗനിർദേശങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ
സാമൂഹ്യമാധ്യമങ്ങൾക്കായി കേന്ദ്ര ഐടി മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. രണ്ട് ദിവസത്തിനകം മാർഗനിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ സാമൂഹ്യമാധ്യമങ്ങളുടെ ഇടനിലക്കാരന്‍റെ പദവി നഷ്ടപ്പെടും. ഉപയോക്താക്കളുടെ മുഴുവൻ പോസ്റ്റുകളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികളുണ്ടായേക്കുമെന്നും സൂചനയുണ്ട്. ആശങ്കജനകമായ നിരവധി കാര്യങ്ങളടങ്ങിയ മാര്‍ഗനിര്‍ദേശം ധൃതിപിടിച്ച് നടപ്പിലാക്കുന്നതിനെതിരെ ഫെയ്‍സ്‍ബുക്ക് അടക്കമുള്ള കമ്പനികൾ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ച ആവശ്യമാണെന്നാണ് മീഡിയവണിനോട് ഫെയ്സ് ബുക്ക് പ്രതികരിച്ചത്. കോടതി […]
കോവിഡ് വാക്സിനേഷനെ പ്രോത്സാഹിപ്പിക്കല്‍: ഫാക്ട് ബോക്സ് സേവനവുമായി ട്വിറ്റര്‍
കോവിഡ് വാക്‌സിൻ പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനായി തങ്ങളുടെ ഉപയോക്താക്കൾക്ക് ലോഗിൻ ചെയുമ്പോൾത്തന്നെ ഫാക്ട് ബോക്സ് സേവനം ലഭ്യമാക്കി സാമൂഹ്യ സേവന ദാതാക്കളായ ട്വിറ്റർ. ഓരോ ഉപയോഗതാവിനും അവരവരുടെ രാജ്യത്ത് ലഭ്യമായ മുഴുവൻ കോവിഡ് വാക്‌സിനുകളെക്കുറിച്ചുള്ള വിവരങ്ങളും ഈ ഫാക്ട് ബോക്സിൽ ലഭ്യമാകും. ഈ ഫാക്ട് ബോക്സ് ഏവരുടെയും ട്വിറ്റർ ഹാൻഡിലിനും മുകളിൽ കാണാൻ സാധിക്കുമെന്നാണ് ട്വിറ്റർ അറിയിക്കുന്നത്. ട്വിറ്റർ ഇന്റർഫേസിന് മുകളിലായി കാണപ്പെടുന്ന ഒരു ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയുന്നതിലൂടെ ട്വിറ്റർ നമ്മെ അവരുടെ തന്നെ മറ്റൊരു പേജിലേക്ക് […]
കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍; 1398 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു
പ്രകോപനപരവും വിഭാഗീയവുമായ പ്രതികരണങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പട്ടികയിലെ 1398 അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തു. ‘മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച 220 ട്വിറ്റർ ഹാൻഡിലുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. 1435 ട്വിറ്റർ ഹാൻഡിലുകളാണ് ബ്ലോക്ക് ചെയ്യാനായി ട്വിറ്ററിന് കേന്ദ്രസർക്കാർ കൈമാറിയത്. ഇതിൽ 1398 ട്വിറ്റർ ഹാൻഡിലുകളും ഇപ്പോൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഖാലിസ്ഥാൻ ബന്ധം കണ്ടെത്തിയ 1178 ഹാൻഡിലും ട്വിറ്റർ ബ്ളോക്ക് ചെയ്തു. ബാക്കിയുള്ള ഹാൻഡിലും ഡൂപ്ലിക്കേറ്റ് […]
ട്വിറ്ററുമായി ചര്‍ച്ചക്കില്ല; സാമൂഹ്യമാധ്യമങ്ങള്‍ക്ക് മേല്‍ കേന്ദ്രസർക്കാരിന്റെ സമ്മര്‍ദ്ദം തുടരുന്നു
സാമൂഹ്യമാധ്യമങ്ങള്‍ക്ക് മേല്‍ കേന്ദ്രസർക്കാരിന്റെ സമ്മര്‍ദ്ദം തുടരുന്നു. കർഷക സമരവുമായി ബന്ധപ്പെട്ട വിവാദത്തില് ട്വിറ്ററുമായി ചർച്ചക്ക് തയ്യാറല്ലെന്ന് ഐ.ടി മന്ത്രി രവി ശങ്കർ പ്രസാദ് അറിയിച്ചു. ചട്ടംലംഘിച്ച 500 അക്കൌണ്ടുകൾ ബ്ലോക്ക് ചെയ്തെന്നും സർക്കാർ ആവശ്യം നിയമപരമല്ലെന്നും ട്വിറ്റർ പ്രതികരിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ട മ്യൂസിക് വീഡിയോകൾ യുടൂബ് നീക്കം ചെയ്തു. പ്രധാനമന്ത്രി കർഷകരെ വംശഹത്യ നടത്തുന്നു എന്ന ഹാഷ്ടാഗ് പ്രചരിച്ചതോടെയാണ് കേന്ദ്രം ട്വിറ്ററിനെതിരെ തിരിഞ്ഞത്. ആദ്യം 257 ഉം പിന്നീട് 1175ഉം അക്കൌണ്ടുകള് മരവിപ്പിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. […]
അക്കൗണ്ട് നിരോധനത്തിൽ ചർച്ച വേണമെന്ന് ട്വിറ്റർ; കൂ വഴി മറുപടി നൽകി കേന്ദ്രം
ന്യൂഡൽഹി: വ്യാജവാർത്തകൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് 1178 അക്കൗണ്ടുകൾ നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ ചർച്ച വേണമെന്ന അഭ്യർത്ഥനയുമായി ട്വിറ്റർ. ഇന്ത്യയിൽ വികസിപ്പിച്ച മൈക്രോബ്ലോഗിങ് ആപ്ലിക്കേഷനായ കൂ വഴിയാണ് സർക്കാർ ഇതിന് മറുപടി നൽകിയത്. ട്വിറ്റർ മാനേജ്‌മെന്റുമായി ഐടി സെക്രട്ടറി കൂടിക്കാഴ്ച നടത്തും. ഇതേക്കുറിച്ച് ട്വിറ്റർ ബ്ലോഗിൽ പോസ്റ്റിട്ടത് അസാധാരണമാണ്. സർക്കാർ ഉടൻ മറുപടി അറിയിക്കും- എന്നാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം കൂ വിൽ കുറിച്ചത്. റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് പോസ്റ്റുകളിട്ട 250 ട്വിറ്റർ അക്കൗണ്ടുകൾ […]
ജീവനക്കാരുടെ സുരക്ഷക്ക് പ്രാധാന്യം; കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ട്വിറ്റര്‍
1,178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനോട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യം കേന്ദ്ര ഐ.ടി. മന്ത്രാലയത്തെയും ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിനെയും ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ട്വിറ്റര്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. കർഷക പ്രക്ഷോഭത്തിന് പ്രചാരം കൊടുക്കുന്നുവെന്ന പേരിൽ ട്വിറ്ററും കേന്ദ്രസർക്കാരുമായി ഇടഞ്ഞിരുന്നു. കേന്ദ്രത്തിന്റെ ആവശ്യപ്രകാരം 257 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ […]
ട്വിറ്റർ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി മഹിമ കൗൾ രാജിവച്ചു
കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകിയ 250 അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തിരുന്നു ട്വിറ്റർ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി മഹിമ കൗൾ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. കർഷകർക്ക് അനുകൂലമായ ഹാഷ്ടാഗുകൾ ഒഴിവാക്കാത്തതിൽ കേന്ദ്രം ട്വിറ്ററിനെതിരേ വിമര്‍ശിച്ചതിന് പിന്നാലെയാണ് കൗളിന്റെ രാജി. നേരത്തേ, കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകി ട്വീറ്റ് ചെയ്ത 250 അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം, വാർത്ത പ്രാധാന്യം എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ട്വിറ്റർ ചില അക്കൗണ്ടുകൾ പിന്നീട് […]
വിരട്ടൽ ഭയക്കാതെ ട്വിറ്റർ; കർഷക പ്രതിഷേധ പോസ്റ്റുകൾക്ക് ലൈക്കടിച്ച് സിഇഒ
വാഷിങ്ടൺ: ഇന്ത്യയിലെ കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകൾക്ക് ലൈക്കടിച്ച് ട്വിറ്റർ സിഇഒ ജാക് ഡോർസി. ഡൽഹി അതിർത്തിയിലെ ഇന്റർനെറ്റ് വിച്ഛേദത്തെ ചോദ്യം ചെയ്ത ഗായിക റിഹാനയെ പുകഴ്ത്തിയുള്ള ട്വീറ്റുകൾക്കും ഡോർസി ലൈക്കടിച്ചിട്ടുണ്ട്. ഇതിലൊന്ന് വാഷിങ്ടൺ മാധ്യമപ്രവർത്തക കരൺ അറ്റിയയുടേതാണ്. ‘സുഡാൻ, നൈജീരിയ, ഇപ്പോൾ ഇന്ത്യയിലെയും മ്യാന്മറിലെയും സാമൂഹിക നീതിക്കു വേണ്ടി റിഹാന ശബ്ദമുയർത്തിയിട്ടുണ്ട്. അവർ ശരിയാണ്’ -എന്നാണ് അറ്റിയ എഴുതിയത്. കർഷക പ്രതിഷേധത്തിന് ഇമോജി വേണമെന്ന അറ്റിയയുടെ ആവശ്യത്തിനും ഡോർസി ലൈക്കടിച്ചിട്ടുണ്ട്. ബ്ലാക് ലിവ്‌സ് മാറ്റർ […]