പുതിയ രോഗികളിൽ 256 ഇന്ത്യക്കാർ; ആകെ രോഗബാധിതർ 11975 കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 947 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 11975 ആയി. പുതിയ രോഗികളിൽ 256 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4126 ആയി. ഇന്ന് 6 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 88 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് […]
Tag: Covid 19
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ ബ്രസീലില്‍ മരിച്ചത് 750 പേര്‍
മെക്സിക്കോയില്‍ 350 ലേറെ പേരുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് അമേരിക്കക്ക് പിന്നാലെ മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്നു. ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ വിവിധ രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും വലിയ വര്‍ധവവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബ്രസീലില്‍ 750ല്‍ ഏറെ പേരും മെക്സിക്കോയില്‍ 350 ലേറെ പേരുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ലോകത്തിന്റെ ഹോട്ട്സ്പോട്ടായി മാറിയ അമേരിക്കക്ക് പിന്നാലെ വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും കോവിഡ് പിടിമുറുക്കുകയാണ്. രോഗ ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് […]
പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000കോടി, സ്വയംപര്യാപ്ത ഇന്ത്യയെ സൃഷ്ടിക്കുക ലക്ഷ്യം: നിര്‍മലാ സീതാരാമന്‍
ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന്‍ പ്രഖ്യാപിച്ചതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സ്വയം പര്യാപ്ത എന്നതാണ് ആത്മനിര്‍ഭറിന്റെ അര്‍ത്ഥം. സ്വയം പര്യാപ്തമായ ഇന്ത്യയെ സൃഷ്ടിക്കുക എന്നതാണ് പാക്കേജിന്റെ ലക്ഷ്യം. ഭൂമി, ധനം, തൊഴില്‍ ലഭ്യത, നിയമങ്ങള്‍ എന്നിവയാണ് ആത്മനിര്‍ഭര്‍ […]
ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക്; റഷ്യയില്‍ സ്ഥിതി സങ്കീര്‍ണ്ണം
ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൂടുതല്‍ രാജ്യങ്ങള്‍; കോവിഡ് വാക്സിന്‍ വേഗത്തില്‍ കണ്ടെത്താനായേക്കുമെന്ന് ലോകാരോഗ്യ സംഘടന.. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. തുടർച്ചയായ പത്താം ദിവസവും കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ പതിനായിരം കടന്ന് റഷ്യ. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് വിവിധ രാഷ്ട്രങ്ങൾ. കോവിഡ് വാക്സിൻ വേഗത്തിൽ കണ്ടെത്താനായേക്കുമെന്ന് ലോകാരോഗ്യ സംഘടന. റഷ്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്. അമേരിക്കയും സ്പെയിനും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ […]
സംസ്ഥാനത്തിനുളളിൽ പൊതുഗതാഗതം അനുവദിക്കണം: ലോക്ക്ഡൌണ്‍ ഇളവ് സംബന്ധിച്ച നിര്‍ദേശങ്ങളുമായി കേരളം
റെഡ് സോണിലൊഴികെയുളള മേഖലകളിൽ നിയന്ത്രണങ്ങൾ ഭാഗിക തോതിൽ ഒഴിവാക്കണം. ലോക്ക് ഡൌൺ ഇളവ് സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു ലോക്ക്ഡൌൺ ഇളവ് സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു. റെഡ് സോണിലൊഴികെയുളള മേഖലകളിൽ നിയന്ത്രണങ്ങൾ ഭാഗിക തോതിൽ ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്. മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തിനുളളിൽ പൊതുഗതാഗതം പുനരാരംഭിക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ലോക്ക്ഡൌണിൽ ഇളവ് വരുത്താൻ സംസ്ഥാനങ്ങൾക്ക് വിവേചനാധികാരം നൽകണമെന്ന് പ്രധാനമന്ത്രിയുമായുളള വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. നാലാംഘട്ട ലോക്ക്ഡൌൺ വ്യത്യസ്തമായിരിക്കുമെന്ന് […]
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം കടന്നു
സംസ്ഥാനങ്ങളുടെ കണക്കു പ്രകാരം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം കടന്നു. 70,768 പേർക്കാണ് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് ഇത് വരെ 67,152 രോഗികൾ ആണുള്ളത്. 2,206 പേര്‍ക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. 20,917 പേര്‍ കോവിഡില്‍ നിന്നും മുക്തരാവുകയും ചെയ്തു. രോഗബാധിതർ ഏറ്റവും കൂടുതൽ ഉള്ള മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷമാണ്. രാജ്യത്ത് ട്രെയിൻ സർവീസുകൾ കൂടി ആരംഭിച്ചതോടെ രോഗം പടരാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയിലാണ് സംസ്ഥാന […]
ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 560; ആശങ്കയിൽ രാജ്യങ്ങൾ
ഗൾഫിൽ മലയാളികള്‍ ഉൾപ്പെടെ 19പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു ഗൾഫിൽ മലയാളികള്‍ ഉൾപ്പെടെ 19പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 560 ആയി. വിവിധ ഗൾഫ് രാജ്യങ്ങളിൽ 4537 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം മുൻനിർത്തി പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് ഗൾഫ് രാജ്യങ്ങൾ. സൗദിയിൽ 9 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 255 ൽ എത്തി. സൗദിയിൽ രോഗികളുടെ എണ്ണമാകട്ടെ, നാൽപതിനായിരം കടന്നു. നിത്യവും ഏതാണ്ട് രണ്ടായിരം […]
കേരളത്തിന് 1276 കോടിയുടെ കേന്ദ്രസഹായം
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശിപാർശ പരിഗണിച്ചാണ് തുക അനുവദിച്ചത്. കേരളത്തിന് കേന്ദ്രത്തിന്‍റെ ധനസഹായം. റവന്യു നഷ്ടം നികത്താനാണ് 1276 കോടി രൂപയുടെ ധനസഹായം നൽകിയത്. 13 സംസ്ഥാനങ്ങൾക്കായി 6157 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശിപാർശ പരിഗണിച്ചാണ് തുക അനുവദിച്ചത്. ഹിമാചല്‍ പ്രദേശിന് 952 കോടിയും പഞ്ചാബിന് 638 കോടിയും അസമിന് 631 കോടിയും ആന്ധ്ര പ്രദേശിന് 491 കോടിയും ഉത്തരാഖണ്ഡിന് 423 കോടിയും പശ്ചിമ ബംഗാളിന് 417 കോടിയുമാണ് […]
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് കോവിഡ് മരണം 2,87,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 42,42,000 പിന്നിട്ടു ലോകത്ത് കോവിഡ് മരണം 2,87,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 42,42,000 പിന്നിട്ടു. ഇറ്റലിയെ മറികടന്ന് റഷ്യ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാമതെത്തി. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് അതിജാഗ്രതയോടെ വേണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കോവിഡ് അക്ഷരാര്‍ഥത്തില്‍ മഹാമാരിയായിത്തീര്‍ന്ന അമേരിക്കയില്‍ ആറുദിവസമായി മരണനിരക്കില്‍ കുറവുവരുന്നുണ്ട്. 81,000 ത്തിലധികമാണ് അമേരിക്കയിലെ ആകെ മരണസംഖ്യ. കോവിഡ് രോഗികളുടെ എണ്ണം 2,21,000 കവിഞ്ഞതോടെ റഷ്യ ലോകത്ത് നാലാമതെത്തി. റഷ്യയിൽ ഒറ്റദിവസം 11,000ത്തിലധികം […]
കാരുണ്യസ്പർശവുമായി ഡോ. രവി പിള്ള; പ്രവാസികള്‍ക്കായി 150 എയര്‍ ടിക്കറ്റുകള്‍ നല്‍കും
സഹായ പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടിക്കറ്റുകൾ പ്രഖ്യാപിച്ച് വ്യവസായികളും സ്ഥാപനങ്ങളും സംഘടനകളും മാത്രമല്ല വ്യക്തികളും രംഗത്തുവരുന്നുണ്ട്. മീഡിയവൺ ടിവിയും ഗൾഫ് മാധ്യമവും ചേർന്നൊരുക്കുന്ന മിഷന്‍ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിലേക്ക് പ്രവാസികൾക്കായി വ്യവസായ പ്രമുഖൻ ഡോ. രവി പിള്ള 150 എയർ ടിക്കറ്റുകൾ നൽകും. സഹായ പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടിക്കറ്റുകൾ പ്രഖ്യാപിച്ച് വ്യവസായികളും സ്ഥാപനങ്ങളും സംഘടനകളും മാത്രമല്ല വ്യക്തികളും രംഗത്തുവരുന്നുണ്ട്. പിന്തുണയുമായി വേൾഡ് മലയാളി കൗൺസില്‍ ഇതേസമയം, മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിക്ക് പിന്തുണ […]