ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയില്‍ നിലപാട് കര്‍ശനമാക്കി ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ലോക്‌സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് നയം വ്യക്തമാക്കാതെ കൂട്ടായ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് എഎപി നിലപാട്. കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയാണ് ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന പ്രസ്താവന നടത്തിയത്. പിന്നാലെ തന്നെ എഎപി ഇടയുകയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പാര്‍ട്ടി ഉന്നത നേതൃത്വുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. യോഗത്തില്‍ രാഹുല്‍ […]
Tag: congress
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണം; പരാതിയുമായി കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി. മണർകാട് പള്ളിയിലെ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബ്ലോക്ക് കമ്മറ്റി അറിയിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ എട്ടു വരെയാണ് പെരുന്നാൾ, വൻ ജനത്തിരക്കുണ്ടാകുന്ന സമയത്തെ തെരഞ്ഞെടുപ്പ് വോട്ടിങ്ങിനെ ബാധിക്കും. സെപ്റ്റംബർ ഒന്നിന് മുൻപോ എട്ടിന് ശേഷമോ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് കമ്മറ്റിയുടെ എതിർപ്പ് പാർട്ടി നേതൃത്വത്തെ അറിയിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് […]
രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം: ലോക്സഭ സെക്രട്ടേറിയേറ്റിന് കോൺഗ്രസ് കത്ത് നൽകി
ദില്ലി: രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നൽകി. വിജ്ഞാപനമിറക്കുന്നത് നീട്ടിക്കൊണ്ട് പോയാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് പാർട്ടി നേതാക്കളുടെ ആലോചന. കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപനം വൈകില്ലെന്നും സൂചനയുണ്ട്. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ലോക്സഭാ സ്പീക്കർക്ക് വീട്ടിലെത്തി കത്ത് നൽകിയത്. കോടതി ഉത്തരവ് ലോക്സഭാ സെക്രട്ടേറിയേറ്റിൽ എത്തിച്ചതായും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ദില്ലി തുഗ്ലക് ലൈനിൽ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതി അദ്ദേഹത്തിന് […]
മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. നിയമസഭാ മുന്‍ സ്പീക്കറും മൂന്നുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. ആന്റമണ്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. രണ്ടുതവണ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 5 തവണ ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തി. 1928 ഏപ്രിൽ 12നാണ് വക്കം പുരുഷോത്തമൻ്റെ ജനനം. സ്റ്റുഡൻറ്സ് കോണ്ഗ്രസിലൂടെ 1946ൽ രാഷ്ട്രീയത്തിലെത്തി. 1971 മുതൽ 77 വരെ കൃഷി, തൊഴിൽ വകുപ്പ് മന്ത്രിയായി […]
ഇനിയും പലചേരിയായി നിന്നാൽ മൂന്നാം പിണറായി സർക്കാർ വരും; ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് തിരുവഞ്ചൂർ
പല ചേരിയായി കോണ്‍ഗ്രസ് നിന്നാല്‍ മൂന്നാം പിണറായി സര്‍ക്കാരുണ്ടാകുമെന്ന് പാര്‍ട്ടി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐക്യത്തിനായി ത്യാഗം സഹിക്കാന്‍ എല്ലാവരും തയാറാകണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. ഒരു ഉപതെരഞ്ഞെടുപ്പ് നേരിടാൻ പോവുകയാണ്. കോൺഗ്രസിന്റെ സംയുക്ത മുഖം കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് സംസ്ഥാനത്തുള്ള മഹാഭൂരിപക്ഷം ആളുകളും. ചിലർ അവരുടെ അഭിപ്രായങ്ങളും കോൺഗ്രസ് കോൺഗ്രസിന്റെ അഭിപ്രായങ്ങളും പറയാറുണ്ട്. കോൺഗ്രസ് അതിന്റെ പഴയ കാലത്തേക്ക് പോകണം. പഴയ കാലം എന്ന് പറയുന്നത് കോൺഗ്രസ് എല്ലാവരും ഒരുമിച്ച് […]
മണിപ്പൂർ കലാപം: കേന്ദ്രസർക്കാരിനെതിരെ ‘ഇന്ത്യ’യുടെ അവിശ്വാസം
മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഇന്ന് ലോക്സഭയിൽ അവിശ്വാസത്തിന് നോട്ടീസ് നൽകും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ (ഇന്ത്യ) ഭാഗമായ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. രാവിലെ 10 ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ പ്രതിപക്ഷ നേതൃയോഗം ചേരും. ഇന്ന് രാവിലെ ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കരട് പരിഗണിച്ച ശേഷമായിരിക്കും നോട്ടീസ് തയ്യാറാക്കുക. ചട്ടം 198 പ്രകാരമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. നോട്ടീസിന് 50 അംഗങ്ങളുടെ […]
കറുത്ത വസ്ത്രമണിഞ്ഞ് എംപിമാര്‍ പാര്‍ലമെന്റില്‍; രാഹുല്‍ വിഷയത്തില്‍ ഇന്നും പ്രതിഷേധം; ഇരുസഭകളും നിര്‍ത്തിവച്ചു
രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ കടുത്ത പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം. ഇന്ന് പാര്‍ലമെന്‍രില്‍ കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ പാര്‍ലമെന്റിലെത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭാ സ്പീക്കറുടെ ചെയറിന് നേരെ പ്രതിപക്ഷ എംപിമാര്‍ കടലാസുകള്‍ കീറിയെറിഞ്ഞു.(Opposition MPs protest at Parliament with black dress Rahul Gandhi issue) ലോക്‌സഭ ആരംഭിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നാല് മണി വരെ പിരിഞ്ഞു. രാജ്യസഭയും ഉച്ചയ്ക്ക് […]
‘കോൺഗ്രസ് ഭരണകാലത്ത് എല്ലായിടത്തും വൈദ്യുതി ഇല്ലായിരുന്നു, അതുകൊണ്ട് ജനസംഖ്യ കൂടി’; വിവാദ പരാമർശവുമായി പ്രഹ്‌ളാദ് ജോഷി
കോൺഗ്രസ് ഭരണകാലത്ത് ജനസംഖ്യ ഉയരാൻ കാരണം കോൺഗ്രസിന് എല്ലായിടത്തും വൈദ്യുതി എത്തിക്കാൻ സാധിക്കാത്തതിനാലെന്ന് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി. കർണാടകയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാവർക്കും സൗജന്യ വൈദ്യുതിയെന്ന കോൺഗ്രസ് വാഗ്ദാനത്തിനെതിരെയായിരുന്നു പ്രഹ്‌ളാദ് ജോഷിയുടെ പരാമർശം. ( Congress reacts to Pralhad Joshi population surge analogy ) വിവാദ പരാമർശത്തിനെതിരെ കോൺഗ്രസിന്റെ രൺദീപ് സുർജേവാല രംഗത്ത് വന്നു. ‘ബിജെപിയുടെ വിഡ്ഢിത്തം തികച്ചും വിചിത്രമാണ്. കുറവ് വൈദ്യുതി എന്നാൽ കൂടുതൽ കുട്ടികളോ ? പരാജയം മുന്നിൽ നിൽക്കേ, […]
ആറ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനായി തയാറെടുത്ത് പാര്‍ട്ടികള്‍;കര്‍ണാടകയില്‍ ബിജെപി മെനയുന്നത് വന്‍ തന്ത്രങ്ങള്‍
ആറ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് രണ്ട് മാസങ്ങള്‍ക്കുള്ളില്‍. ഛത്തിസ്ഗഢ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലുങ്കാന തെരഞ്ഞെടുപ്പുകള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് നടക്കുക.കര്‍ണ്ണാടക തെരഞ്ഞെടുപ്പിനായി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ആഴ്ച പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. യെദ്യൂരപ്പയെ പ്രചരണ ചുമതല നല്‍കി ജാതി സമവാക്യങ്ങള്‍ അനുകൂലമാക്കാന്‍ ബിജെപി നീക്കം നടത്തുകയാണ്. (Yeddyurappa to become BJP election campaign committee chief in karnataka says reports) […]
വിവാദ വിഷയങ്ങള്‍ ഇന്നും സഭയിലെത്തും; അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം
വിവാദ വിഷയങ്ങള്‍ ഇന്നും സഭയില്‍ ഉയര്‍ത്താന്‍ നീക്കവുമായി പ്രതിപക്ഷം. വിവാദ വിഷയങ്ങള്‍ ചോദ്യങ്ങളായും ശ്രദ്ധ ക്ഷണിക്കലായും നിയമസഭയില്‍ ഇന്നും ഉയര്‍ത്താനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ സ്പീക്കര്‍ അനുവദിക്കുന്നില്ലെന്ന ശക്തമായ വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്. ഇന്ന് ഏത് വിഷയത്തിലാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കേണ്ടതെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉടന്‍ തീരുമാനിക്കും. (kerala assembly today opposition plans to give urgent motion notice) വിവാദ വിഷയങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞ ദിവസവും പ്രതിപക്ഷം […]