കൊച്ചിയില്‍ നടക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പങ്കെടുക്കുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് യോഗത്തില്‍ കെ സുധാകരന്‍ എത്താത്തതെന്നാണ് ലഭിക്കുന്ന വിവരം. രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുക്കുന്നില്ല. നേതാക്കളുടെ സൗകര്യം പോലും നോക്കാതെയാണ് യോഗം തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തലയ്ക്ക് പരാതിയുണ്ട്. കഴിഞ്ഞ യുഡിഎഫ് യോഗത്തിലും രമേശ് ചെന്നത്തല പങ്കെടുത്തിരുന്നില്ല. യോഗത്തില്‍ ചെയര്‍മാനും കണ്‍വീനര്‍ക്കും പുറമേ കോണ്‍ഗ്രസ് പ്രതിനിധികളായി കെ മുരളീധരനും ബെന്നി ബഹന്നാനും മാത്രമാണ് പങ്കെടുക്കുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ […]
Tag: congress
കോണ്‍ഗ്രസ് 138ാം സ്ഥാപക ദിനാഘോഷം ഇന്ന്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138ാം സ്ഥാപകദിനാഘോഷമായ ഇന്ന് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികള്‍. ഡിസിസി, ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം. കണ്ണൂര്‍ ഡിസിസിയില്‍ നടക്കുന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നേതൃത്വം നല്‍കും. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ജന്മദിനറാലിയും പൊതുസമ്മേളനവും കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി ആസ്ഥാനത്ത് രാവിലെ 10ന് സേവാദള്‍ വൊളന്റിയര്‍മാര്‍ നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക […]
ഭാരത് ജോഡോയുടെ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും
ഭാരത് ജോഡോയുടെ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ രണ്ടരക്ക് എഐസിസി ആസ്ഥാനത്ത് വച്ചാണ് യോഗം. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ, പിസിസി അധ്യക്ഷൻമാർ, മുഖ്യമന്ത്രിമാർ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും . കൊവിഡിൽ കേന്ദ്ര സർക്കർ മാർഗരേഖ ഇറങ്ങിയാൽ അത് പാലിച്ചു കൊണ്ട് യാത്ര തുടരാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ നടത്താനൊരുങ്ങുന്ന ഹാത്ത് ജോഡോ അഭിയാൻ, വനിത മാർച്ച് തുടങ്ങിയവയിലും […]
ഹിമാചല്‍ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം; എംഎല്‍എമാരുടെ പിന്തുണ സുഖ്‌വിന്ദര്‍ സിംഗിന്
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് ഹൈക്കമാന്‍ഡ് ഇന്ന് തുടക്കമിടും. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ സംഭാവനകളെ മാനിച്ച് കുടുംബത്തിന് മുഖ്യമന്ത്രി പദം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിഭാസിംഗ്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടായതിനാല്‍ സുഖ്‌വിന്ദര്‍ സിംഗ് സുഖുവിനെ ഹൈക്കമാന്‍ഡിന് തള്ളിക്കളയാകാനാകില്ല. മാണ്ഡിയിലെ എംപി സ്ഥാനം രാജിവച്ച് പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കുന്നതിലും മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തി വിക്രമാദിത്യ സിംഗിനെ മുഖ്യമന്ത്രിയാക്കുന്നതിലും ഹൈക്കമാഡിന് യോജിപ്പുമില്ല. ഇന്ന് നിരീക്ഷകര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഹൈക്കമാന്‍ഡ് ചര്‍ച്ചകളിലേക്ക് കടക്കുക. ഇന്നലെ […]
ശശി തരൂരിനെ മുൻനിർത്തി കോൺഗ്രസിൽ പടയൊരുക്കം
സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്ന ശശി തരൂരിനെ മുൻനിർത്തി കോൺഗ്രസിൽ പടയൊരുക്കം. വി.ഡി. സതീശനെ കെ.മുരളീധരൻ തള്ളിപ്പറഞ്ഞതോടെ കോൺഗ്രസിൽ എ – ഐ ഗ്രൂപ്പുകളിൽ ഒരു വിഭാഗത്തിന്റെ പിന്തുണ ശക്തമായ പിന്തുണ ശശി തരൂരിനാണെന്ന് ഉറപ്പായി. കോട്ടയത്തെ യൂത്ത്കോൺഗ്രസ് പരിപാടിയിൽ വി.ഡി. സതീശനെ മാറ്റി ശശി തരൂരിനെ മുഖ്യാഥിതിയാക്കിയതും കോൺഗ്രസിലെ മാറുന്ന ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമാണ്. കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും തുറന്നെതിർക്കുമ്പോഴും സംസ്ഥാന രാഷ്ട്രീയത്തിൽ തനിവഴി വെട്ടി തുറക്കുകയാണ് തരൂർ.യുവനേതാക്കളിൽ തരൂർ ഫാൻസ് എണ്ണത്തിൽ […]
സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
വിവിധ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ് പൗര വിചാരണ എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നിര്‍വഹിക്കും. മറ്റു ജില്ലകളില്‍ വിവിധ നേതാക്കള്‍ നേതൃത്വം നല്‍കും.
ഒരു പ്രമുഖൻ പാർട്ടിയിൽ ചേരുമെന്ന് ബിജെപി
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഒരു പ്രമുഖൻ പാർട്ടിയിൽ ചേരുമെന്ന് ബിജെപി. ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് വച്ചാകും ഇയാള്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയെന്നും അവകാശവാദം. ട്വിറ്ററിലൂടെയാണ് ബിജെപി ഇക്കാര്യം അറിയിച്ചത്. എന്നാൽ ഈ പ്രമുഖൻ ആരാണെന്നതിനെക്കുറിച്ച് യാതൊന്നും വ്യക്തമാക്കിയിട്ടില്ല.
ഖർഗെയ്ക്ക് പിസിസികളുടെ സ്വീകരണം, തരൂരിന് പ്രവർത്തകരുടെ സ്വീകരണം; പ്രചാരണം മുറുകുന്നു
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ പോരാട്ടം മുറുകുന്നു. ശശി തരൂർ ഇന്ന് ഉത്തർപ്രദേശിലും, മല്ലികാർജുൻ ഖർഗെ കൊൽക്കത്തയിലും അസമിലും പ്രചാരണം നടത്തും. പിസിസികളുടെ നേതൃത്വത്തിൽ ഖർഗെയ്ക്ക് സംസ്ഥാനങ്ങളിൽ സ്വീകരണം ലഭിക്കുമ്പോൾ നേർ വിപരീതമാണ് തരൂരിന്റെ പ്രചാരണം ചിത്രം. (shashi tharoor mallikarjun kharge) ഔദ്യോഗിക സ്ഥാനാർഥിയും അനൗദ്യോഗിക സ്ഥാനാർഥിയും തമ്മിലാണ് മത്സരം എന്ന വിശേഷണത്തെ തരൂർ തള്ളിക്കളഞ്ഞെങ്കിലും, പിസിസികളിൽ നിന്ന് ഖർഗെയക്ക് ലഭിക്കുന്ന സ്വീകരണം ഈ വിശേഷണത്തെ ശരിവയ്ക്കും. പിസിസി അധ്യക്ഷൻ ഉൾപ്പെടെ മുതിർന്ന […]
അദാനി വിഷയം; കോൺഗ്രസിൽ ഭിന്നതയില്ലെന്ന് അശോക് ഗെലോട്ട്
വ്യവസായി ഗൗതം അദാനിയുടെ നിക്ഷേ വാഗ്ദാനത്തിൽ കോൺഗ്രസിൽ ഭിന്നതയില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. വിഷയത്തിൽ ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് ദിവസത്തെ ഇൻവെസ്റ്റ് രാജസ്ഥാൻ ഉച്ചകോടിയിൽ അദാനിയുമായി വേദി പങ്കിട്ടതു മുതൽ ഗെഹ്‌ലോട്ടിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സംസ്ഥാന വികസനത്തിന് നിക്ഷേപം നടത്താൻ തയ്യാറാകുന്നവരെ സ്വീകരിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. സാമ്പത്തിക മുന്നേറ്റം, യുവാക്കൾക്ക് തൊഴിൽ, സമഗ്ര വികസനം എന്നിവ തടയാൻ ഏതൊരു സർക്കാരിനും കഴിയില്ല. ഈ വിഷയത്തിൽ ജനങ്ങളെ കബളിപ്പിച്ചതിന് ബിജെപി വലിയ വില […]
സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു?; നിരീക്ഷിച്ച് ദേശീയ നേതൃത്വം
സച്ചിൻ പൈലറ്റിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. ബിജെപി നേതാവ് ജ്യോതിരാധിത്യ സിന്ധ്യയുമായി സച്ചിൻ പൈലറ്റ് ആശയവിനിമയം നടത്തി എന്ന വാർത്തകൾക്ക് പിന്നാലെയാണ് നടപടി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അജയ് മാക്കൻ സച്ചിൻ പൈലറ്റുമായി ചർച്ച നടത്തും. സച്ചിനും അനുയായികളും പാർട്ടി വിടും എന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നീക്കങ്ങൾ.












