പശ്ചിമ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും സഖ്യത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ധാരണയ്ക്ക് ശ്രമം തുടങ്ങി. ബിഹാർ മാതൃകയിലുള്ള മുന്നണിയാണ് ബംഗാളിലും ആലോചിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി വിഷയം ചർച്ച ചെയ്യും. ഒക്ടോബര്‍ 30, 31 തിയ്യതികളിലാണ് സിപിഎം കേന്ദ്രകമ്മിറ്റി. സിപിഎം ബംഗാള്‍ ഘടകം സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബംഗാള്‍ നേതൃത്വത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. എന്നാല്‍ സിപിഎമ്മുമായി സഖ്യത്തിന് തയ്യാറാണെന്ന് ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ […]
Tag: BJP
പഞ്ചാബില്‍ കര്‍ഷകരോഷം അണപൊട്ടുന്നത് മോദിക്കെതിരെ; ബിജെപി പ്രതിസന്ധിയില്‍
ശിരോമണി അകാലിദള്‍ സഖ്യം വിട്ടതോടെ നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി പഞ്ചാബില്‍ സ്വാധീനമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. പുതിയ കര്‍ഷകനിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ കര്‍ഷകരോഷം അണപൊട്ടുന്നത് മോദിക്കെതിരായാണ്. മോദിക്കും കോര്‍പറേറ്റ് ഭീമന്മാര്‍ക്കും എതിരെയാണ് പഞ്ചാബിലെ പ്രതിഷേധങ്ങളിലെ പ്രധാന മുദ്രാവാക്യം. കഴിഞ്ഞ ദിവസം പലയിടങ്ങളിലും കര്‍ഷകര്‍ മോദിയുടെ കോലം കത്തിച്ചു. ബിജെപി നേതാക്കളുടെ വീട് ഘരാവോ ചെയ്തു. പുതിയ കാര്‍ഷിക നിയമം കര്‍ഷകരെ ദ്രോഹിക്കുന്നതാണെന്ന് പറഞ്ഞ് ശിരോമണി അകാലിദള്‍ സഖ്യം വിട്ടതോടെ ബിജെപിയും മോദിയും കനത്ത ജനരോഷമാണ് പഞ്ചാബില്‍ നേരിടുന്നത്. […]
2018-19ല്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ചത് 876.10 കോടി; 698.082 കോടിയും ലഭിച്ചത് ബി.ജെ.പിക്ക്
2018-19 കാലയളവില്‍ രാജ്യത്തെ കോര്‍പ്പറേറ്റുകളും ബിസിനസ് ഗ്രൂപ്പുകളും സംഭാവന ഇനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയത് 876കോടി രൂപയിലധികം. ഇതില്‍ വലിയൊരു ശതമാനം തുകയും വാങ്ങിയിരിക്കുന്നത് ബി.ജെ.പിയാണ്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ്സും. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് ഈ കണക്ക് ഇന്നലെ പുറത്തുവിട്ടത്. ഈ 876 കോടി രൂപയില്‍ 698കോടി രൂപയും ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ്. രണ്ടാംസ്ഥാനത്തുള്ള കോണ്‍ഗ്രസ്സിന് പോലും ലഭിച്ചത് 122.5കോടി രൂപ ആണെന്ന് എഡിആര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഓരോ സാമ്പത്തിക വര്‍ഷവും […]
662 കോടി രൂപയുടെ അഴിമതി ആരോപണം; യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ്
അഴിമതി ആരോപണത്തിൽ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്. മുഖ്യമന്ത്രിക്കും കുടംബാംഗങ്ങൾക്കുമെതിരായി 662 കോടി രൂപയുടെ അഴിമതി ആരോപണമുയർന്ന സാഹചര്യത്തിലാണ് യെദ്യൂരപ്പ രാജിവെയ്ക്കണമെന്ന് കോൺഗ്രസ്സ് ആവശ്യപെട്ടത്. ‘ബി ജെ.പിക്കോ മുഖ്യമന്ത്രിക്കോ ലജ്ജയുണ്ടെങ്കിൽ യെദ്യൂരപ്പ രാജിവയ്ക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ വേണം, അഴിമതിയിൽ മുങ്ങി നിൽക്കുന്ന സർക്കാരാണ് കർണാകയിലെ ബി.ജെ.പി ഗവൺമെന്റ്’ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു. ബാംഗ്ലൂർ വികസന അതോറിറ്റി കോണ്ട്രാക്ടറുടെ കയ്യിൽ നിന്നും യെദ്യൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്ര കൈക്കൂലി വാങ്ങിയെന്ന പ്രതിപക്ഷ […]
ഹിറ്റ്ലര്‍ രാജ്യസ്നേഹിയാണെന്ന് ജര്‍മനി നശിക്കും വരെ ജനം കരുതി: വിജേന്ദര്‍ സിങ്
ബോക്സര്‍ വിജേന്ദര്‍ സിങിന്‍റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ജര്‍മനിയിലെ നാസി ഭരണത്തെ മോദി സര്‍ക്കാരിനോട് താരതമ്യം ചെയ്താണ് വിജേന്ദറിന്‍റെ ട്വീറ്റ്. ‘ജര്‍മനി പൂര്‍ണമായി നശിക്കുന്നതുവരെ ഹിറ്റ്‌ലറുടെ ഓരോ പ്രവൃത്തിയും രാജ്യസ്‌നേഹമായിട്ടാണ് ആ നാട്ടിലെ ജനങ്ങള്‍ കരുതിയിരുന്നത്’ എന്നാണ് വിജേന്ദറിന്‍റെ ട്വീറ്റ്. 2008 ബെയ്ജിങ് ഒളിമ്പിക്സില്‍ വെങ്കല മെഡൽ ജേതാവായിരുന്നു വിജേന്ദർ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ നിന്നും കോൺഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹം തുറന്നുപറയാറുണ്ട്. പുതിയ കാര്‍ഷിക […]
യു.പിയും ബിഹാറും പോലെ ബംഗാളിലും മാഫിയ രാജ്: സെല്‍ഫ് ഗോളടിച്ച് ബിജെപി നേതാവ്
ഉത്തര്‍പ്രദേശും ബിഹാറും പോലെ പശ്ചിമ ബംഗാള്‍ മാഫിയ ഭരിക്കുന്ന സംസ്ഥാനമായെന്ന് ബംഗാളിലെ ബിജെപി പ്രസിഡന്‍റ് ദിലീപ് ഘോഷ്. ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും മാഫിയ രാജ് ആണെന്ന് ബിജെപി നേതാവ് തന്നെ സമ്മതിച്ചത് നന്നായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. പശ്ചിമ ബംഗാളിലെ ക്രമസാമാധാന നില തകര്‍ന്നെന്ന് പറയവേയാണ് ബിജെപി അധ്യക്ഷന്‍ സംസ്ഥാനത്തെ യു.പിയോടും ബിഹാറിനോടും താരതമ്യം ചെയ്തത്. ബിജെപി കൌണ്‍സിലര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. കൌണ്‍സിലര്‍ മനീഷ് ശുക്ല പൊലീസ് സ്റ്റേഷന് മുന്‍പിലാണ് […]
ഷൂട്ടിംഗ് താരം ശ്രേയസി സിംഗ് ബി.ജെ.പിയില്‍; ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
ചന്ദ്രശേഖര്‍-വാജ്പേയി സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി സിങ് പ്രശസ്ത ഷൂട്ടിംഗ് താരം ശ്രേയസി സിങ് ബി.ജെ.പി.യില്‍ ചേര്‍ന്നു. ശ്രേയസി ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന. ചന്ദ്രശേഖര്‍-വാജ്പേയി സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി സിങ്. ഞായറാഴ്ച വൈകിട്ട് ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് ശ്രേയസിക്ക് അംഗത്വം നല്‍കിയത്. 2018 ലെ അര്‍ജുന അവാര്‍ഡ് ജേതാവാണ് ശ്രേയസി. 2018-ല്‍ ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങ്ങില്‍ […]
‘യോഗിയുടെ രാമരാജ്യത്താണ് സംഭവം, ഹാഥ്റസ് പെൺകുട്ടി താരം അല്ലാത്തതുകൊണ്ടാവും നിശബ്‍ദത’
ഹാഥ്റസിൽ ദലിത് പെൺകുട്ടിയെ മേൽജാതിക്കാർ കൂട്ടബലാത്സംഗം ചെയ്ത് നാവരിഞ്ഞ് കൊന്ന സംഭവത്തിൽ ബിജെപിക്കും നടി കങ്കണ റണാവത്തിനുമെതിരെ ശിവസേന. യോഗിയുടെ രാമരാജ്യത്തിലാണ് സംഭവം. ആ പെൺകുട്ടി സെലിബ്രിറ്റി അല്ലാത്തതു കൊണ്ടാവും ഈ നിശബ്ദതയെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് വിമർശിച്ചു. “ഹാഥ്റസിലെ പെൺകുട്ടി താരം അല്ല. അവൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. കോടികൾ മുടക്കി അനധികൃത നിർമാണം നടത്തിയിട്ടില്ല. ഒരു കുടിലിലാണ് ജീവിച്ചിരുന്നത്. അർധരാത്രി അവളുടെ മൃതദേഹം കത്തിച്ചു കളഞ്ഞു. ഇതെല്ലാം നടന്നത് യോഗിയുടെ രാമരാജ്യത്തിൽ. പാകിസ്താനിൽ ഹിന്ദു […]
വി മുരളീധരന്‍റെ പ്രോട്ടോകോള്‍ ലംഘനം: വിശദീകരണവുമായി പി.ആര്‍ കമ്പനി മാനേജര്‍
യു.എ.ഇയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോന്‍ കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം പങ്കെടുത്തത് വിവാദമായിരുന്നു പി.ആര്‍ പ്രൊഫഷണല്‍ എന്ന നിലയ്ക്കാണ് യു.എ.ഇയിലെ പരിപാടിയില്‍ പങ്കെടുത്തതെന്ന് സ്മിത മേനോന്‍. പരിപാടിയില്‍ പങ്കെടുക്കാനായി മീഡിയ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. സ്വന്തം ചെലവിലാണ് യു.എ.ഇയിലേക്ക് പോയതെന്നും സ്മിത മേനോന്‍ മീഡിയവണിനോട് പറഞ്ഞു. യു.എ.ഇയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോന്‍ കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം പങ്കെടുത്തത് വിവാദമായിരുന്നു. എന്നാല്‍ ആക്ഷേപത്തിന് കൃത്യമായ മറുപടി പറയാതെ […]
കാർഷിക ബില്ലിനെതിരെ സുപ്രീംകോടതിയിലേക്ക്: സർക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ
രാജ്യസഭ പാസാക്കിയ കാർഷിക ബില്ലുകൾക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന സംസ്ഥാന സര്‍ക്കാറിന് പിന്തുണയുമായി പ്രതിപക്ഷം. സംസ്ഥാന സര്‍ക്കാരിന്‍റേത് ഉചിതമായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കര്‍ഷകരെ അവഗണിച്ച് കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്‍റേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്ന് കയറ്റമാണ് കാര്‍ഷിക ബില്ലെന്ന് നേരത്തെ മന്ത്രിസഭ യോഗം വിലയിരുത്തിയിരുന്നു. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുളള വിഷയമായ കൃഷിയില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്നമാണെന്നാണ് സര്ക്കാരിന് ലഭിച്ച നിയമോപദേശം. നേരത്തെ […]