India National

ബി.ജെ.പിയുടെ ‘യാത്ര’ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ബി.ജെ.പിയുടെ ‘വെട്രി വേല്‍ യാത്ര’ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. വ്യാഴാഴ്ച്ച മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ യാത്ര അനുവദിക്കാനാവില്ലെന്ന് വിവരം അറിയിച്ചത്. കോവിഡ് കാരണമാണ് യാത്ര അനുവദിക്കാനാവാത്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെയായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്. തമിഴ്നാട്ടിലെ സഖ്യകക്ഷിയായ എ.ഐ.എ‍ഡി.എം.കെ സര്‍ക്കാരിന്‍റെ നടപടി ബി.ജെ.പി കനത്ത തിരിച്ചടിയായിരിക്കുകയാണ്. കോവിഡിന്‍റെ സാഹചര്യത്തിലാണ് യാത്രക്ക് അനുമതി നിഷേധിച്ചത്. തമിഴ്നാട്ടിലെ വലിയൊരു വിഭാഗം ഹിന്ദുക്കള്‍ വിശ്വസിക്കുന്ന മുരുകനെ ഉയര്‍ത്തിക്കാട്ടി വെട്രിവേല്‍ യാത്ര നടത്താന്‍ ബി.ജെ.പി തീരുമാനിച്ചത്. […]

Kerala

ബി.ജെ.പിക്കുളളിൽ കെ.സുരേന്ദ്രനെതിരെ വിമത നീക്കം ശക്തമാവുന്നു

ബി.ജെ.പിക്കുളളിൽ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ വിമത നീക്കം ശക്തമാവുന്നു. സുരേന്ദ്രന്‍റെ പ്രവർത്തന ശൈലിക്കെതിരെ 20ലേറെ പേർ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിനയച്ചു. സുരേന്ദ്രനെതിരെ പരാതി അയച്ച ശോഭാ സുരേന്ദ്രന് പിന്തുണയുമായി ദേശീയ സമതി അംഗം കെ.പി ശ്രീശനും രംഗത്തെത്തി. ശോഭാ സുരേന്ദ്രനും പി.എം വേലായുധനും പിന്നാലെയാണ് കെ.സുരേന്ദ്രനെതിരെ ബി.ജെ.പി സംസ്ഥാന നേതൃനിരയിലെ 24 പേർ ഒപ്പിട്ട പരാതി പർട്ടി കേന്ദ്ര നേതൃത്വത്തിനയച്ചത്. സംസ്ഥാന അധ്യക്ഷന്‍റെ നേതൃത്വത്തിൽ ഗ്രൂപ്പ് പ്രവർത്തനമാണ് പാർട്ടിക്കുളളിൽ ഇപ്പോൾ നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഇതേ […]

India National

‘100 എം. പി മാരെ പോലും തികച്ചെടുക്കാൻ ഇല്ലാത്തവർ….! ‘ കോൺഗ്രസിനെ പരിഹസിച്ച് മോദി

ഉപതെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസിനെ രൂക്ഷമായി പരിഹസിച്ച് നരേന്ദ്രമോദി. ലോക്സഭയും രാജ്യസഭയും ഒരുമിച്ചെടുത്താൽ പോലും കോൺഗ്രസിന് 100 എം.പി മാരെ തികച്ചു കാണിക്കാൻ കഴിയില്ലെന്നായിരുന്നു മോദിയുടെ പരിഹാസം. കോൺഗ്രസിനെ ജനം പൂർണമായും തള്ളിക്കളഞ്ഞിരിക്കുന്നതായും മോദി അഭിപ്രായപ്പെട്ടു . ബിഹാറിലെ ഫോര്‍ബെസ്ഗഞ്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയായിരുന്നു മോദിയുടെ പരാമർശം. കോൺഗ്രസ്സ് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ ഇന്ന് അവരുടെ സ്ഥാനം എവിടെയാണെന്ന് നോക്കൂ. രാജ്യസഭയും ലോക്സഭയും ഒരുമിച്ചെടുത്താൽ പോലും 100 അംഗങ്ങളെ ചൂണ്ടിക്കാണിക്കാൻ കഴിയാത്ത അവസ്ഥയിലാണ് […]

Uncategorized

ബി.ജെ.പിയിലെ പൊട്ടിത്തെറി; കടുത്ത അതൃപ്തിയില്‍ കേന്ദ്ര നേതൃത്വം

ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഭിന്നതയില്‍ കടുത്ത അതൃപ്തിയില്‍ കേന്ദ്ര നേതൃത്വം. പരസ്യ പ്രതികരണങ്ങളിലേക്ക് നേതാക്കള്‍ പോയതും കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാക്കിയിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് കേന്ദ്ര ഇടപെടല്‍ കാത്തിരിക്കുകയാണ് സംസ്ഥാന ഘടകത്തിലെ ഇരുപക്ഷവും. സമീപകാലത്തൊന്നുമില്ലാത്ത രീതിയില്‍ പരസ്യമായ വിഴുപ്പലക്കിലിലേക്ക് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ പോയത് പാര്‍ട്ടിയെ അങ്ങേയറ്റം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.അതു കൊണ്ട് തന്നെ പ്രശ്നത്തില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലിന് കാത്തിരിക്കുകയാണ് സംസ്ഥാന ഘടകത്തിലെ ഇരു വിഭാഗവും.കെ.സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷവും ശോഭ സുരേന്ദ്രന്‍റെ വിമതപക്ഷവും ഒരുപോലെ പരാതിയുമായി ദേശീയ […]

Kerala

ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പുതിയ ചേരി

ബി.ജെ.പിയിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക്. പുനഃസംഘടനയില്‍ തഴയപ്പെട്ട ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പുതിയ ചേരി പാര്‍ട്ടിയില്‍ രൂപം കൊണ്ടു. അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാറ്റിയത്. ദേശീയ പുനഃസംഘടനയിലും അര്‍ഹമായ സ്ഥാനം ലഭിക്കാതെ വന്നതോടെ പ്രതിഷേധം പരസ്യമായി ശോഭ പ്രകടിപ്പിക്കയായിരുന്നു. ഇതോടെ പാര്‍ട്ടിയില്‍ പുതിയ ചേരിക്കും തുടക്കമായിരിക്കുയാണ്. പുനഃസംഘടനയില്‍ […]

India

‘എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തു; ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നു’-കമല്‍നാഥ്

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ്. ഭരണക്ഷിയായ ബി.ജെ.പി കോൺഗ്രസ് എം.എൽ.എമാരെ വിലകൊടുത്ത് വാങ്ങാൻ ശ്രമിക്കുകയാണെന്ന് മുൻമുഖ്യമന്ത്രി കമൽനാഥ് ആരോപിച്ചു. എന്നാല്‍ ജനങ്ങള്‍ക്ക് ഇതെല്ലാം അറിയാമെന്നും അവരെ മണ്ടന്മാരാക്കാന്‍ കഴിയില്ലെന്നും കമല്‍നാഥ് പറഞ്ഞു. അവര്‍ നവംബര്‍ മൂന്നിന് ഇതിനെല്ലാം മറുപടി നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു ‘ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബി.ജെ.പി ഭയപ്പെടുകയാണെന്നും അതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ആരെയെങ്കിലും വിലകൊടുത്ത് വാങ്ങാൻ അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങൾ നൽകി ബി.ജെ.പി തങ്ങളെ സമീപിച്ചിരുന്നുവെന്ന് […]

India National

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്: സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിലേക്ക്

പശ്ചിമ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും സഖ്യത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ധാരണയ്ക്ക് ശ്രമം തുടങ്ങി. ബിഹാർ മാതൃകയിലുള്ള മുന്നണിയാണ് ബംഗാളിലും ആലോചിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി വിഷയം ചർച്ച ചെയ്യും. ഒക്ടോബര്‍ 30, 31 തിയ്യതികളിലാണ് സിപിഎം കേന്ദ്രകമ്മിറ്റി. സിപിഎം ബംഗാള്‍ ഘടകം സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബംഗാള്‍ നേതൃത്വത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. എന്നാല്‍ സിപിഎമ്മുമായി സഖ്യത്തിന് തയ്യാറാണെന്ന് ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ […]

India National

പഞ്ചാബില്‍ കര്‍ഷകരോഷം അണപൊട്ടുന്നത് മോദിക്കെതിരെ; ബിജെപി പ്രതിസന്ധിയില്‍

ശിരോമണി അകാലിദള്‍ സഖ്യം വിട്ടതോടെ നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി പഞ്ചാബില്‍ സ്വാധീനമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. പുതിയ കര്‍ഷകനിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ കര്‍ഷകരോഷം അണപൊട്ടുന്നത് മോദിക്കെതിരായാണ്. മോദിക്കും കോര്‍പറേറ്റ് ഭീമന്മാര്‍ക്കും എതിരെയാണ് പഞ്ചാബിലെ പ്രതിഷേധങ്ങളിലെ പ്രധാന മുദ്രാവാക്യം. കഴിഞ്ഞ ദിവസം പലയിടങ്ങളിലും കര്‍ഷകര്‍ മോദിയുടെ കോലം കത്തിച്ചു. ബിജെപി നേതാക്കളുടെ വീട് ഘരാവോ ചെയ്തു. പുതിയ കാര്‍ഷിക നിയമം കര്‍ഷകരെ ദ്രോഹിക്കുന്നതാണെന്ന് പറഞ്ഞ് ശിരോമണി അകാലിദള്‍ സഖ്യം വിട്ടതോടെ ബിജെപിയും മോദിയും കനത്ത ജനരോഷമാണ് പഞ്ചാബില്‍ നേരിടുന്നത്. […]

India National

2018-19ല്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ചത് 876.10 കോടി; 698.082 കോടിയും ലഭിച്ചത് ബി.ജെ.പിക്ക്

2018-19 കാലയളവില്‍ രാജ്യത്തെ കോര്‍പ്പറേറ്റുകളും ബിസിനസ് ഗ്രൂപ്പുകളും സംഭാവന ഇനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയത് 876കോടി രൂപയിലധികം. ഇതില്‍ വലിയൊരു ശതമാനം തുകയും വാങ്ങിയിരിക്കുന്നത് ബി.ജെ.പിയാണ്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ്സും. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് ഈ കണക്ക് ഇന്നലെ പുറത്തുവിട്ടത്. ഈ 876 കോടി രൂപയില്‍ 698കോടി രൂപയും ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ്. രണ്ടാംസ്ഥാനത്തുള്ള കോണ്‍ഗ്രസ്സിന് പോലും ലഭിച്ചത് 122.5കോടി രൂപ ആണെന്ന് എഡിആര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഓരോ സാമ്പത്തിക വര്‍ഷവും […]

India National

662 കോടി രൂപയുടെ അഴിമതി ആരോപണം; യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ്

അഴിമതി ആരോപണത്തിൽ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്. മുഖ്യമന്ത്രിക്കും കുടംബാംഗങ്ങൾക്കുമെതിരായി 662 കോടി രൂപയുടെ അഴിമതി ആരോപണമുയർന്ന സാഹചര്യത്തിലാണ് യെദ്യൂരപ്പ രാജിവെയ്ക്കണമെന്ന് കോൺഗ്രസ്സ് ആവശ്യപെട്ടത്. ‘ബി ജെ.പിക്കോ മുഖ്യമന്ത്രിക്കോ ലജ്ജയുണ്ടെങ്കിൽ യെദ്യൂരപ്പ രാജിവയ്ക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ വേണം, അഴിമതിയിൽ മുങ്ങി നിൽക്കുന്ന സർക്കാരാണ് കർണാകയിലെ ബി.ജെ.പി ഗവൺമെന്റ്’ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു. ബാംഗ്ലൂർ വികസന അതോറിറ്റി കോണ്ട്രാക്ടറുടെ കയ്യിൽ നിന്നും യെദ്യൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്ര കൈക്കൂലി വാങ്ങിയെന്ന പ്രതിപക്ഷ […]