India Kerala

ബി.ജെ.പിയുടെ സമരം എങ്ങുമെത്തിക്കാനാവാത്ത അവസ്ഥയിൽ

ശബരിമലയിലെ യുവതീപ്രവേശന പ്രശ്നവുമായി ബന്ധപ്പെട്ട ബി.ജെ.പി നടത്തുന്ന സമരം എങ്ങുമെത്തിക്കാനാവാത്ത അവസ്ഥയിൽ. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ പോലും സമരത്തോട് മുഖം തിരിക്കുകയാണ്. ശക്തി തെളിയിക്കാൻ പോലുമാകാതെ ആളൊഴിഞ്ഞയിടമായി സമരപ്പന്തൽ മാറി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുമായി ബി.ജെ.പി സമരം തുടങ്ങിയത് കഴിഞ്ഞ മാസം മൂന്നിനാണ്. ഓരോ ദിവസവും ഓരോ ജില്ലക്കും ചുമതല നൽകിയായിരുന്നു ക്രമീകരണം. എന്നാൽ സമരത്തോട് സർക്കാർ നിസംഗഭാവം തുടർന്നതോടെ നേതൃത്വം വെട്ടിലായി. ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, […]