ബോക്സര്‍ വിജേന്ദര്‍ സിങിന്‍റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ജര്‍മനിയിലെ നാസി ഭരണത്തെ മോദി സര്‍ക്കാരിനോട് താരതമ്യം ചെയ്താണ് വിജേന്ദറിന്‍റെ ട്വീറ്റ്. ‘ജര്‍മനി പൂര്‍ണമായി നശിക്കുന്നതുവരെ ഹിറ്റ്‌ലറുടെ ഓരോ പ്രവൃത്തിയും രാജ്യസ്‌നേഹമായിട്ടാണ് ആ നാട്ടിലെ ജനങ്ങള്‍ കരുതിയിരുന്നത്’ എന്നാണ് വിജേന്ദറിന്‍റെ ട്വീറ്റ്. 2008 ബെയ്ജിങ് ഒളിമ്പിക്സില്‍ വെങ്കല മെഡൽ ജേതാവായിരുന്നു വിജേന്ദർ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ നിന്നും കോൺഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹം തുറന്നുപറയാറുണ്ട്. പുതിയ കാര്‍ഷിക […]
Tag: BJP
യു.പിയും ബിഹാറും പോലെ ബംഗാളിലും മാഫിയ രാജ്: സെല്‍ഫ് ഗോളടിച്ച് ബിജെപി നേതാവ്
ഉത്തര്‍പ്രദേശും ബിഹാറും പോലെ പശ്ചിമ ബംഗാള്‍ മാഫിയ ഭരിക്കുന്ന സംസ്ഥാനമായെന്ന് ബംഗാളിലെ ബിജെപി പ്രസിഡന്‍റ് ദിലീപ് ഘോഷ്. ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും മാഫിയ രാജ് ആണെന്ന് ബിജെപി നേതാവ് തന്നെ സമ്മതിച്ചത് നന്നായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. പശ്ചിമ ബംഗാളിലെ ക്രമസാമാധാന നില തകര്‍ന്നെന്ന് പറയവേയാണ് ബിജെപി അധ്യക്ഷന്‍ സംസ്ഥാനത്തെ യു.പിയോടും ബിഹാറിനോടും താരതമ്യം ചെയ്തത്. ബിജെപി കൌണ്‍സിലര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. കൌണ്‍സിലര്‍ മനീഷ് ശുക്ല പൊലീസ് സ്റ്റേഷന് മുന്‍പിലാണ് […]
ഷൂട്ടിംഗ് താരം ശ്രേയസി സിംഗ് ബി.ജെ.പിയില്‍; ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
ചന്ദ്രശേഖര്‍-വാജ്പേയി സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി സിങ് പ്രശസ്ത ഷൂട്ടിംഗ് താരം ശ്രേയസി സിങ് ബി.ജെ.പി.യില്‍ ചേര്‍ന്നു. ശ്രേയസി ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന. ചന്ദ്രശേഖര്‍-വാജ്പേയി സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി സിങ്. ഞായറാഴ്ച വൈകിട്ട് ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് ശ്രേയസിക്ക് അംഗത്വം നല്‍കിയത്. 2018 ലെ അര്‍ജുന അവാര്‍ഡ് ജേതാവാണ് ശ്രേയസി. 2018-ല്‍ ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങ്ങില്‍ […]
‘യോഗിയുടെ രാമരാജ്യത്താണ് സംഭവം, ഹാഥ്റസ് പെൺകുട്ടി താരം അല്ലാത്തതുകൊണ്ടാവും നിശബ്‍ദത’
ഹാഥ്റസിൽ ദലിത് പെൺകുട്ടിയെ മേൽജാതിക്കാർ കൂട്ടബലാത്സംഗം ചെയ്ത് നാവരിഞ്ഞ് കൊന്ന സംഭവത്തിൽ ബിജെപിക്കും നടി കങ്കണ റണാവത്തിനുമെതിരെ ശിവസേന. യോഗിയുടെ രാമരാജ്യത്തിലാണ് സംഭവം. ആ പെൺകുട്ടി സെലിബ്രിറ്റി അല്ലാത്തതു കൊണ്ടാവും ഈ നിശബ്ദതയെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് വിമർശിച്ചു. “ഹാഥ്റസിലെ പെൺകുട്ടി താരം അല്ല. അവൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. കോടികൾ മുടക്കി അനധികൃത നിർമാണം നടത്തിയിട്ടില്ല. ഒരു കുടിലിലാണ് ജീവിച്ചിരുന്നത്. അർധരാത്രി അവളുടെ മൃതദേഹം കത്തിച്ചു കളഞ്ഞു. ഇതെല്ലാം നടന്നത് യോഗിയുടെ രാമരാജ്യത്തിൽ. പാകിസ്താനിൽ ഹിന്ദു […]
വി മുരളീധരന്‍റെ പ്രോട്ടോകോള്‍ ലംഘനം: വിശദീകരണവുമായി പി.ആര്‍ കമ്പനി മാനേജര്‍
യു.എ.ഇയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോന്‍ കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം പങ്കെടുത്തത് വിവാദമായിരുന്നു പി.ആര്‍ പ്രൊഫഷണല്‍ എന്ന നിലയ്ക്കാണ് യു.എ.ഇയിലെ പരിപാടിയില്‍ പങ്കെടുത്തതെന്ന് സ്മിത മേനോന്‍. പരിപാടിയില്‍ പങ്കെടുക്കാനായി മീഡിയ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. സ്വന്തം ചെലവിലാണ് യു.എ.ഇയിലേക്ക് പോയതെന്നും സ്മിത മേനോന്‍ മീഡിയവണിനോട് പറഞ്ഞു. യു.എ.ഇയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോന്‍ കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം പങ്കെടുത്തത് വിവാദമായിരുന്നു. എന്നാല്‍ ആക്ഷേപത്തിന് കൃത്യമായ മറുപടി പറയാതെ […]
കാർഷിക ബില്ലിനെതിരെ സുപ്രീംകോടതിയിലേക്ക്: സർക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ
രാജ്യസഭ പാസാക്കിയ കാർഷിക ബില്ലുകൾക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന സംസ്ഥാന സര്‍ക്കാറിന് പിന്തുണയുമായി പ്രതിപക്ഷം. സംസ്ഥാന സര്‍ക്കാരിന്‍റേത് ഉചിതമായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കര്‍ഷകരെ അവഗണിച്ച് കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്‍റേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്ന് കയറ്റമാണ് കാര്‍ഷിക ബില്ലെന്ന് നേരത്തെ മന്ത്രിസഭ യോഗം വിലയിരുത്തിയിരുന്നു. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുളള വിഷയമായ കൃഷിയില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്നമാണെന്നാണ് സര്ക്കാരിന് ലഭിച്ച നിയമോപദേശം. നേരത്തെ […]
പച്ചയ്ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം മാറി: രമേശ് ചെന്നിത്തല
മകൻ കുടുങ്ങുമെന്ന് കണ്ടപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി വർഗീയത ഇളക്കി വിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിലായപ്പോൾ കോടിയേരി മൗനം പാലിച്ചു. മകൻ ലഹരി കടത്തിൽ കുടുങ്ങുമെന്നായപ്പോൾ രംഗത്ത് വന്നു. പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടിയായി സിപിഎം മാറിയെന്നും ചെന്നിത്തല ആരോപിച്ചു. കോടിയേരി വർഗീയത ഇളക്കി വിടുന്നത് ബിജെപിയെ സഹായിക്കാനാണ്. ബിജെപിയെ ശക്തിപ്പെടുത്താനാണ് സിപിഎം തന്ത്രം. മന്ത്രി ജലീലിന്‍റെ രാജിയില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. ജലീലിനെ സംരക്ഷിക്കാന്‍ ബിജെപിയേക്കാൾ […]
വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം ശക്തം; ബിജെപി സഖ്യകക്ഷികള്‍ സമ്മര്‍ദത്തില്‍
ഹരിയാനയിലെ ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ജെജെപിയും പ്രതിസന്ധിയിലായിരിക്കുകയാണ്. സമാന പ്രതിസന്ധിയാണ് ബീഹാറില്‍ നിധീഷ് കുമാറിന്‍റെ ഐക്യജനതാദളും നേരിടുന്നത് വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. വിഷയം എന്‍ഡിഎ മുന്നണിയേയും പ്രതിസന്ധിയിലാക്കി. ഹരിയാനയിലെ ജെജെപി, ബീഹാറിലെ ജെഡിയു പാര്‍ട്ടികളും സമ്മര്‍ദ്ദത്തിലായി. പ്രതിപക്ഷം കര്‍ഷകരെ തെറ്റിധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വിവാദമായ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ചെറുതും വലുതുമായ സമരങ്ങളിലാണ്. ഈ മാസം 24ന് […]
“അയല്‍ക്കാര്‍, പോലീസ്, ബി.ജെ.പി എം.എല്‍.എ” വഞ്ചനയുടെ കഥയുമായി ഡല്‍ഹി വംശഹത്യ ഇര
ഒരേ കുടുംബം പോലെ ജീവിച്ച അയൽവാസികൾ തന്നെ വീടും കടയും കത്തിക്കാൻ മുന്നിൽ നിന്നതിന്റെ ഞെട്ടലിലാണ് സഹീറിന്റെ മകൻ സഞ്ചാർ. “1976 മുതൽ ഞങ്ങൾ ഇവിടെയാണ് താമസിക്കുന്നത്. കഴിഞ്ഞ 45 വർഷത്തിനിടയിൽ ഇതുപോലൊരു ദുരനുഭവമുണ്ടായിട്ടില്ല. കഴിഞ്ഞ ഇലക്ഷന് ശേഷം ഇവർക്കെന്താണ് സംഭവിച്ചതെന്ന് അറിയില്ല . എന്തുകൊണ്ടാണ് നമ്മളോടിത്ര വെറുപ്പെന്ന് മനസ്സിലാകുന്നില്ല” മാസങ്ങൾക്ക് മുമ്പ് സ്വന്തം വീടും ജീവിതവും ചുട്ടുചാമ്പലാക്കിയ കലാപദിനങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് മുഹമ്മദ് സഹീർ. വടക്ക്കിഴക്കൻ ഡൽഹിയിലെ ഖജുരി ഖാസ് പ്രദേശവാസിയാണ് സഹീർ. “ഒരിക്കലും അവർ […]
കാർഷിക ബില്ലില്‍ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവെച്ചു
വിവാദ കാർഷിക ബില്ലുകൾ ലോക് സഭയിൽ അവതരിപ്പിക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ, കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവെച്ചു. എൻ.ഡി.എ സഖ്യകക്ഷിയായ പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലിദൾ എം.പി ഹർസിമ്രത് കൗർ ബാദലാണ് മോദി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. കർഷ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് മന്ത്രിയുടെ രാജിയെന്നും എന്നാൽ കേന്ദ്രസർക്കാറിനുള്ള പിന്തുണ തുടരുമെന്നും ശിരോമണി അകാലിദൾ തലവൻ സുഖ്ബീർ സിങ് ബാദൽ അറിയിച്ചു. സഭയിൽ അവതരിപ്പിക്കാനിരിക്കുന്ന കാർഷിക ബില്ലിനെതിരെ ഹരിയാന – പഞ്ചാബ് സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധം നടന്നു വരികയാണ്. കാർഷിക […]












