Kerala

ജലീലിന്റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം; നിരവധി പേർക്ക് പരുക്ക്

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യുവജന സംഘടകൾ നടത്തിയ മാർച്ച് പലയിടത്തും അക്രമാസക്തമായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. പ്രവർത്തകർ പിരിഞ്ഞുപോകാതെ വന്നതോടെ പൊലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. കെ.എസ്.ശബരീനാഥൻ എംഎൽഎ അടക്കം നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച […]

Entertainment

മഹാരാഷ്ട്ര സർക്കാരുമായുള്ള പോരില്‍ കങ്കണക്ക് പിന്തുണയുമായി ബി.ജെ.പിയും ഘടക കക്ഷികളും

മഹാരാഷ്ട്ര സർക്കാരുമായുള്ള പോരില്‍ കങ്കണ റണൌട്ടിന് പിന്തുണയുമായി ബി.ജെ.പിയും ഘടക കക്ഷികളും. കേന്ദ്രമന്ത്രി രാംദാസ് അത്താവലെ കങ്കണയെ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ സന്ദര്‍ശിച്ചു. വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് ഹിമാചല്‍ വനിത കമ്മീഷന്‍ ദേശീയ വനിത കമ്മീഷന് കത്തയച്ചു. ആ അധ്യായം കഴിഞ്ഞെന്നായിരുന്നു ശിവസേന എം.പി സഞ്ജയ് റാവത്തിന്‍റെ പ്രതികരണം. കങ്കണ റണൌട്ടിന്‍റെ പാലി ഹില്‍സ് ഓഫീസിലെ അനധികൃത നിർമ്മാണം പൊളിക്കുന്നത് 22 വരെ ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തതിനാല്‍ ചർച്ചകള്‍ രാഷ്ട്രീയ വാഗ്വാദത്തിലേക്ക് മാറിയിരിക്കുകയാണ്. കങ്കണക്ക് പിന്തുണ […]

Kerala

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ലക്ഷ്യം വച്ച് ബി.ജെ.പി; സമുദായ വോട്ടുകളിൽ കണ്ണുവച്ച് നീക്കങ്ങൾ

ഉപതെരഞ്ഞെടുപ്പ് ചൂട് തുടങ്ങുന്നുവെങ്കിലും ബി.ജെ.പി നേരത്തെ തയ്യാറാക്കിയി പദ്ധതിയിൽ ഉറച്ച് മുന്നോട് നീങ്ങുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്. ഇതിനായി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ പരമാവധി വാർഡുകളിൽ മത്സരിക്കും. തിരുവനന്തപുരം കോർപറേഷനും പാലക്കാട് നഗരസഭയുടെയും ഭരണം കൈപിടിയിലാക്കലാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ 34 പേരാണ് ബി.ജെ.പി ചിഹ്നത്തിൽ ജയിച്ചത്. ഒരു ബിജെപി സ്വതന്ത്രൻ അടക്കം 35 പേരുമായാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത്. 22 അംഗങ്ങൾ […]

Kerala

വിമർശനങ്ങളിൽ പ്രതികരിക്കേണ്ട: സംസ്ഥാന നേതാക്കളോട് ബി.ജെ.പി ദേശീയ നേതൃത്വം

വിമർശനങ്ങളിൽ പ്രതികരിക്കേണ്ടെന്ന് സംസ്ഥാന നേതാക്കളെ വിലക്കി ബി.ജെ.പി ദേശീയ നേതൃത്വം. അതോടെ സ്വർണ കടത്ത് കേസിൽ സംസ്ഥാന പ്രസിഡന്‍റിന് കൃഷ്ണദാസ് പക്ഷത്തിന്‍റെ പിന്തുണയില്ലാതെയായി. ബി.ജെ.പി നേതൃത്വം കൊടുക്കുന്ന ജ​നം ടി.​വി​യി​ലെ മു​ൻ കോ​ഡി​നേറ്റി​ങ്​ എ​ഡി​റ്റ​ർ അ​നി​ൽ ന​മ്പ്യാ​രെ സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ലെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ചോ​ദ്യം ചെ​യ്​​ത​തോ​ടെ​യാ​ണ്​ സി.​പി.​എം ബി. ജെ. പിക്കെതിരെ ആ​രോ​പ​ണം കടുപ്പിച്ചത്. അ​നി​ൽ ന​മ്പ്യാ​രു​മാ​യി സം​സാ​രി​ച്ചെ​ന്ന ​സ്വ​പ്​​ന സു​രേ​ഷി​ന്‍റെ മൊ​ഴി​യാ​ണ്​ വി. മു​ര​ളീ​ധ​ര​നെ​തി​രെ സി.​പി.​എം ഉ​പ​യോ​ഗി​ച്ചത്​. ഇതുന്നയിച്ച് ബി ജെ പി യെ പ്രതിക്കൂട്ടിൽ […]

Kerala

അവിശ്വാസ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ; വിട്ടുനില്‍ക്കുമെന്ന് ജോസ് വിഭാഗം

അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ജോസ് കെ മാണി വിഭാഗം വിട്ടുനില്‍ക്കും സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ജോസ് കെ മാണി വിഭാഗം വിട്ടുനില്‍ക്കും. വിപ്പ് ലംഘിച്ചാല്‍ ജോസഫ് ഗ്രൂപ്പിനെതിരെ നടപടിയെടുക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. അവിശ്വാസ പ്രമേയത്തില്‍ രണ്ട് കൂട്ടർക്കും വോട്ട് നൽകില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. രാജ്യസഭാ വോട്ടെടുപ്പിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ ബിജെപി എംഎല്‍എ […]

India National

തെരഞ്ഞെടുപ്പ് കമ്മീഷന് ഫേസ്ബുക്ക് ഇന്ത്യ ബന്ധം; ആരോപണങ്ങള്‍ ശക്തം

തെരഞ്ഞെടുപ്പിന്‍റെ സുതാര്യ നഷ്ടപ്പെടുത്തല്‍, ഡാറ്റ ചോർച്ച തുടങ്ങിയ ആരോപണങ്ങള്‍ ഉയർന്നിട്ടും ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല ബി.ജെ.പി-ഫേസ്ബുക്ക് ഇന്ത്യ ആരോപണങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ – ഫേസ്ബുക്ക് ഇന്ത്യ ബന്ധവും ചർച്ചയാകുന്നു. 2017 മുതല്‍ വോട്ടര്‍മാരുടെ ബോധവത്ക്കരണത്തിനായി ഫേസ്ബുക്കുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവർത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്‍റെ സുതാര്യ നഷ്ടപ്പെടുത്തല്‍, ഡാറ്റ ചോർച്ച തുടങ്ങിയ ആരോപണങ്ങള്‍ ഉയർന്നിട്ടും ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ -ഫേസ്ബുക്ക് ഇന്ത്യ ബന്ധം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് 3 വര്‍ഷത്തെ പഴക്കമുണ്ട്. പല തവണ […]

India National

കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ ബിജെപി നേതാവ് മരിച്ചു

ജമ്മു കശ്മീരില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി പിന്നാക്ക മോർച്ചയുടെ ബുദ്​ഗാം ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ് നജാര്‍ ആണ് കൊല്ലപ്പെട്ടത്. ഭീകരരാണ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുല്‍ ഹമീദ് ഇന്നാണ് മരിച്ചത്. ബുദ്​ഗാമിലെ മൊഹീന്ദ്‌പോറ നിവാസിയായ അബ്ദുൽ ഹമീദ് നജാര്‍ ഇന്നലെ രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഓംപോര റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് വെടിയേറ്റത്. വയറ്റിൽ വെടിയേറ്റതിനെ തുടർന്ന് ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നീചവും […]

Kerala

കോട്ടയത്ത് സംസ്‌കാരം തടഞ്ഞ സംഭവം; ബിജെപി കൗൺസിലർക്കെതരെ കേസ്

കോട്ടയത്ത് കൊവിഡ് ബാധിതന്റെ സംസ്‌കാരം തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിനെതിരെ കേസെടുത്തു.കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതിഷേധം ശമിച്ചതോടെ കൊവിഡ് രോഗിയുടെ മൃതദേഹം ഇന്നലെ മുട്ടമ്പലത്ത് തന്നെ സംസ്‌കരിച്ചിരുന്നു. കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണമായ ചുങ്കം സ്വദേശി ഔസേഫ് ജോർജിന്റെ സംസ്‌കാരമാണ് പൊതു ശ്മശാനത്തിനു സമീപത്ത് താമസിക്കുന്നവർ തടഞ്ഞത്. ക്രൈസ്തവ വിശ്വാസിയായ ഇയാളുടെ മൃതദേഹം കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്‌കരിക്കാൻ പള്ളിയിൽ സൗകര്യം ഇല്ലാത്തതിനാലാണ് നഗരസഭയുടെ വൈദ്യുത ശ്മശാനം തെരഞ്ഞെടുത്തത്.

India National

‘പശുവിന്‍റെ മൂത്രം കുടിക്കൂ, കോവിഡില്‍ നിന്നും രക്ഷപ്പെടൂ’; വിവാദ പ്രസ്താവനയുമായി ബംഗാള്‍ ബി.ജെ.പി പ്രസിഡണ്ട്

‘കഴുതകള്‍ക്ക് പശുവിന്‍റെ പ്രാധാന്യം പറഞ്ഞാല്‍ ഒരിക്കലും മനസ്സിലാകില്ല. ഇത് ഇന്ത്യയാണ്, കൃഷ്ണഭഗവാന്‍റെ നാട്. നമുക്ക് പശുവിന്‍റെ മൂത്രം കുടിച്ച് ആരോഗ്യം ഉറപ്പുവരുത്താന്‍ കഴിയും’ പശുവിന്‍റെ മൂത്രം കുടിച്ച് കോവിഡിനെതിരെ പ്രതിരോധശേഷി ഉയര്‍ത്തു എന്ന് ആഹ്വാനം ചെയ്ത് ബംഗാള്‍ ബി.ജെ.പി പ്രസിഡണ്ട് ദിലീപ് ഘോഷ്. വീഡിയോ സന്ദേശത്തിലാണ് ദിലീപ് ഘോഷ് ‘വീട്ടിലെ പൊടിക്കൈ’കളിലൂടെ കോവിഡിനെ തുരുത്തുന്നതിന്‍റെ പ്രാധാന്യം വിവരിച്ചത്. ജനങ്ങള്‍ കൂടുതലായി പശുവിന്‍റെ മൂത്രം കുടിച്ച് ആരോഗ്യം വര്‍ധിപ്പിക്കണമെന്നാണ് ദിലീപ് ഘോഷ് ദുര്‍ഗാപൂരില്‍ നടന്ന യോഗത്തില്‍ വിവരിച്ചത്. ‘ഞാനിപ്പോള്‍ […]

India National

രാജസ്ഥാനില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമം; ധാര്‍മികത അടിയറ വെയ്ക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍

ചീഫ് വിപ്പ് മഹേഷ് ജോഷിയും ഡപ്യൂട്ടി ചീഫ് വിപ്പ് മഹേന്ദ്ര ചൌധരിയും ഒപ്പിട്ട പ്രസ്താവനയിലാണ് ബിജെപിക്കെതിരെ ആരോപണമുള്ളത് രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്. 24 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ഇത്തരമൊരു പരാതിയുമായി രംഗത്തെത്തിയത്. ചീഫ് വിപ്പ് മഹേഷ് ജോഷിയും ഡപ്യൂട്ടി ചീഫ് വിപ്പ് മഹേന്ദ്ര ചൌധരിയും ഒപ്പിട്ട പ്രസ്താവനയിലാണ് ബിജെപിക്കെതിരെ ആരോപണമുള്ളത്. എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് സംയുക്ത പ്രസ്താവനയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുന്നു. എന്നാല്‍ ബിജെപിയുടെ ശ്രമം വിജയിക്കാന്‍ പോകുന്നില്ല. […]