India

തമിഴ്നാട് ബിജെപി നേതൃനിരയില്‍ താരങ്ങള്‍; ഗൗതമിയും നമിതയും നിര്‍വാഹക സമിതിയില്‍

പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്കാരിക വിഭാഗത്തിന്റെ ചുമതല നൽകി. സിനിമാ മേഖലയിലുള്ളവര്‍ക്ക് പരിഗണന നല്‍കി തമിഴ്‌നാട് ബി.ജെ.പി.യിൽ അഴിച്ചുപണി. നടിമാരായ നമിതയെയും ഗൗതമിയെയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്കാരിക വിഭാഗത്തിന്റെ ചുമതല നൽകി. നടനും നാടക പ്രവർത്തകനുമായ എസ്.വി ശേഖറാണ് പുതിയ ഖജാൻജി. നടിമാരായ മധുവന്തി അരുൺ, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി. കഴിഞ്ഞ നവംബറിലാണ് നമിത ബി.ജെ.പി.യിൽ […]

Kerala

ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് വിമര്‍ശം

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരുണ്ടെന്നും ഡിആര്‍ഡിഒ കേസിലെ പ്രതി മന്ത്രിയുടെ ഓഫീസ് അംഗത്തെ പോലെയാണ് പൊരുമാറുന്നതെന്നുമാണ് ആക്ഷേപം ഉയര്‍ന്നത് കൊച്ചിയില്‍ ചേരുന്ന ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തില്‍ കേന്ദ്രസഹമന്ത്രി വി.മുരളീധരന് വിമര്‍ശം. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരുണ്ടെന്നും ഡിആര്‍ഡിഒ കേസിലെ പ്രതി മന്ത്രിയുടെ ഓഫീസ് അംഗത്തെ പോലെയാണ് പൊരുമാറുന്നതെന്നുമാണ് ആക്ഷേപം ഉയര്‍ന്നത്. കൃഷ്ണദാസ് പക്ഷമാണ് കേന്ദ്രമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇന്ന് കൊച്ചിയില്‍ ബി.ജെ.പി കോര്‍ കമ്മറ്റി […]

India National

ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ കാല് തല്ലിയൊടിക്കണം, വീട് കൊള്ളയടിക്കണം: ബിജെപി നേതാവ്

ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലൂടെ ഇത് ആരംഭിക്കണമെന്ന് ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനര്‍ജി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനര്‍ജി. ഇനിയും ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ തല്ലണമെന്നും അവരുടെ വീടുകള്‍ കൊള്ളയടിക്കണമെന്നും ജോയ് ബാനര്‍ജി ആഹ്വാനം ചെയ്തു. “ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലൂടെ ഇത് ആരംഭിക്കണം. ചൈനയുമായി ബന്ധപ്പെട്ട എല്ലാം വര്‍ജിക്കണം. അല്ലാത്തപക്ഷം അവരുടെ കാല് തല്ലിയൊടിക്കുകയും വീടുകൾ കൊള്ളയടിക്കുകയും വേണം”- […]

India National

രാജസ്ഥാനിൽ കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നീക്കം നടത്തുന്നതായി ആരോപണം

കോൺഗ്രസിനു ഒപ്പമുള്ള സ്വാതന്ത്രരെ പണം നൽകി ഒപ്പം ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന രാജസ്ഥാനിൽ കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നീക്കം നടത്തുന്നതായി ആരോപണം. കോൺഗ്രസിനു ഒപ്പമുള്ള സ്വാതന്ത്രരെ പണം നൽകി ഒപ്പം ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ കോൺഗ്രസ്‌ എം.എൽ.എമാർ മറുകണ്ടം ചാടാതിരിക്കാൻ രാജസ്ഥാനിൽ എത്തിച്ചതിനു പിന്നാലെയാണ് പുതിയ പ്രശ്നങ്ങൾ. രാജസ്ഥാനിലെ 12 സ്വാതന്ത്ര എം.എൽ.എമാരെയും ചില കോൺഗ്രസ്‌ എം.എൽ.എമാരെ ബി.ജെ.പി സമീപിച്ചുവെന്നാണ് മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ ആരോപിക്കുന്നത്. നിയമസഭ […]

India National

ഡല്‍ഹി തെരഞ്ഞെടുപ്പ്; ബി.ജെ.പിയുടെ പ്രചരണ ഗാനത്തിന് ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ്‍ലൈക്കുകള്‍

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി ഇറക്കിയ പ്രചാരണഗാനത്തിന് ലൈക്കിനേക്കാള്‍ കുടുതല്‍ ഡിസ്‍ലൈക്കിന്റെ പൂരം. പൗരത്വ നിയമഭേദഗതി, എന്‍.ആര്‍.സി, എന്‍.പി.ആര്‍ തുടങ്ങിയവ മുന്‍നിര്‍ത്തി ഇറക്കിയ ഗാനത്തിനെതിരെ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിലെ പ്രതിഷേധക്കാരെ തുരത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് ഗാനം ആരംഭിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധപ്രകടനം നടത്തുന്നവരെ അര്‍ബന്‍ നക്‌സലുകള്‍ എന്നാണ് ഗാനത്തില്‍ പാര്‍ട്ടി വിശേഷിപ്പിക്കുന്നത്. പ്രചരണ ഗാനത്തിന്റെ ദൈര്‍ഘ്യം 2.08 മിനിറ്റാണ്. യൂട്യൂബില്‍ ബി.ജെ.പി ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ട ഗാനം […]

India

ഗ്രൂപ്പ് പോര്; സംസ്ഥാന പ്രസിഡന്റിനായി ബി.ജെ.പിയിൽ തിരക്കിട്ട ചർച്ച

പുതിയ സംസ്ഥാന പ്രസിഡന്റിനായി ബി.ജെ.പിയിൽ തിരക്കിട്ട ചർച്ചകൾ. ഒരാഴ്ച കഴിഞ്ഞ് പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് ദേശീയ നേതൃത്വം നടത്തുന്നത്. ഇതിനായ് അമിത് ഷാ അടുത്തയാഴ്ച കേരളത്തിലെത്തു. ‌പി.എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണറായതോടെ ഇല്ലാതായ നേതൃത്വ പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ ബി.ജെ.പി നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. ഗ്രൂപ്പ് പോര് മൂർഛിക്കാത്ത തരത്തില്‍ പരിഹാരത്തിനായിരുന്നു ശ്രമം. പക്ഷേ അധ്യക്ഷ സ്ഥാനത്തിനായ് ചേരിതിരിഞ്ഞ് നിലയുറപ്പിച്ചതോടെ ആർ.എസ്.എസും അഭിപ്രായം പറയാതെ മാറി. പൗരത്വനിയമ ഭേദഗതിക്ക് എതിരായി സംസ്ഥാനത്ത് സമരം […]

India National

കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് എക്‌സിറ്റ് പോള്‍

കര്‍ണാടക നിയമസഭയിലെ 15 മണ്ഡലങ്ങളിലേക്കു വ്യാഴാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒമ്പതു മുതല്‍ 12 വരെ സീറ്റുകള്‍ കിട്ടുമെന്ന് സി. വോട്ടര്‍ എക്‌സിറ്റ് പോള്‍. കോണ്‍ഗ്രസിന് മൂന്നുമുതല്‍ ആറുവരെയും ജെ.ഡി.എസിന് പരമാവധി ഒരു സീറ്റുമെന്നാണ് പ്രവചനം. പബ്ലിക് ടി.വി. നടത്തിയ എക്‌സിറ്റ് പോളില്‍ ബി.ജെ.പിക്ക് എട്ടുമുതല്‍ പത്തുവരെ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. ഭരണം നിലനിര്‍ത്താന്‍ 6 സീറ്റ് ആണ് ബി.ജെ.പിക്കു വേണ്ടത്. റിപ്പബ്ലിക് ടിവി 8-10 സീറ്റ് ബി.ജെ.പിക്കും 3-5 സീറ്റ് കോണ്‍ഗ്രസിനും 1-2 സീറ്റ് ദളിനും […]

India National Uncategorized

‘വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്ത് മാറ്റില്ല’

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 371 റദ്ദാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അറുപത്തിയെട്ടാമത് നോർത്ത് ഈസ്റ്റ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്ന അമിത് ഷാ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ തുടർന്ന് പലരും വ്യാജപ്രചരണങ്ങൾ നടത്തുകയുണ്ടായി. കേന്ദ്രം ആർട്ടിക്കിൾ 371ഉം എടുത്ത് കളയാനിരിക്കുകയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാൽ ഇതിനെ കുറിച്ച് താന്‍ നേരത്തെ പാർലമെന്റിൽ തന്നെ വ്യക്തമാക്കിയതാണെന്ന് പറഞ്ഞ അമിത് ഷാ, എട്ട് വടക്ക് കിഴക്കൻ […]

India Kerala

കോട്ടയത്ത് സ്ഥാനാര്‍ഥികള്‍ തമ്മില്‍ വാക്പോര്

കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാണ് കോട്ടയം മണ്ഡലത്തില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ തമ്മില്‍ വാക്ക് പോരും രൂക്ഷമായി. കേരള കോണ്‍ഗ്രസിന്റെ പേരില്‍ വോട്ട് ചോദിക്കാനുള്ള അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ സജീവം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ആരാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എന്ന തര്‍ക്കം. കോടതി വരെ കയറിയിറങ്ങിയ തര്‍ക്കം ഇപ്പോഴും സജീവമാണ്. കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ ആരാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എന്നതിനെ ചൊല്ലിയുള്ള […]

India Kerala

സുരേഷ് ഗോപി തൃശൂരിന്റെ ഭാഗ്യമെന്ന് ബിജു മേനോന്‍

തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പ്രചരണത്തിനായി സജീവമായി സിനിമാതാരങ്ങളും. ബിജുമേനോനും പ്രിയവാര്യരും അടക്കമുളള താരങ്ങളാണ് സുരേഷ് ഗോപിക്ക് വോട്ട് തേടിയെത്തിയത്. തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗഹൃദവേദി സംഘടിപ്പിച്ച സുരേഷ് ഗോപിയൊടൊപ്പം എന്ന പരിപാടിയിലാണ് സഹപ്രവര്‍ത്തകന് വിജയാശംസകള്‍ നേരാന്‍ താരങ്ങള്‍ എത്തിയത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്ന് മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ ബിജു മേനോന്‍ അഭിപ്രായപ്പെട്ടു. സുരേഷ് ഗോപി തൃശൂരുകാരന്‍ ആകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്നാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ വ്യക്തമാക്കിയത്. നീണ്ട […]