Kerala

തലസ്ഥാനം പിടിക്കാൻ ബി.ജെ.പി; മുതിർന്ന നേതാക്കൾ മത്സരത്തിന്

സംസ്ഥാന തലസ്ഥാനത്ത് കോർപ്പറേഷനും ജില്ലാ പഞ്ചായത്തും പിടിക്കാനുള്ള അവസാന അടവും പുറത്തെടുക്കുകയാണ് ബി.ജെ.പി . സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന മുതിർന്ന നേതാക്കളെ രംഗത്തിറക്കിയാണ് നീക്കം. സംസ്ഥാന സെക്രട്ടറി എസ്. സുരേഷും ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷിനെയും ബി.ജെ.പി രംഗത്തിറക്കി കഴിഞ്ഞു. സംസ്ഥാന സെക്രട്ടറി എസ് സുരേഷിനെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെങ്ങാനൂർ ഡിവിഷനിൽ രംഗത്തിറക്കിയപ്പോൾ ജില്ലാ പ്രസിഡന്റ് വി.വി രാജേഷിനെ കോർപറേഷൻ പൂജപ്പുര ഡിവിഷനിലുമാണ് ഇറങ്ങുന്നത്. കഴിഞ്ഞ തവണ ചെറിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ട തിരുവനന്തപുരം കോർപറേഷൻ ഭരണം […]

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീകാര്യം വാർഡിൽ ബി.ജെ.പി പ്രവർത്തകരുടെ കൂട്ടരാജി

സ്ഥാനാർത്ഥി തർക്കത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീകാര്യം വാർഡിൽ ബി.ജെ.പി പ്രവർത്തകരുടെ കൂട്ടരാജി. ശ്രീകാര്യം വാർഡിലെ 58,59 എന്നീ ബൂത്തുകളിലെ 70 ഓളം പേരാണ് രാജിക്കത്ത് കൈമാറിയത്. ബി.ജെ.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിനെ പരിഗണിക്കാതെ യുവമോർച്ചയിലെ സുനിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ രാജിക്കത്ത് കൈമാറിയത്. ഇതിന്‍റെ പ്രതിഷേധ സൂചകമായി പ്രദേശത്ത് ബി.ജെ. പിയുടെ പേരിൽ ബുക്ക് ചെയ്ത് മതിലുകൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി തിരുത്തി ബുക്ക് ചെയ്തു. രാജിക്കത്ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചപ്പോഴാണ് പല നേതാക്കളും കാര്യം […]

India National

ബിഹാറില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ബി.ജെ.പി അനുകൂലികള്‍ മുസ്‍ലിം പള്ളി തകര്‍ത്തു

ബിഹാറിലെ ഈസ്റ്റ് ചമ്പാരനിലെ ജാമുഅയില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ബി.ജെ.പി അനുകൂലികള്‍ മുസ്‍ലിം പള്ളി തകര്‍ത്തു. മഗരിബ് നമസ്കാരം നിര്‍വ്വഹിക്കുകയായിരുന്ന അഞ്ച് വിശ്വാസികള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതായി ‘ദ വയര്‍‘ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ ശരീരത്തിന് പിന്നിലേറ്റ പരിക്കിന് പുറമേ തലക്ക് മാരകമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ മൂക്കിനാണ് പരിക്കേറ്റത്. പ്രദേശത്തെ നിരവധി വാഹനങ്ങളും ആക്രമികള്‍ തകര്‍ത്തിട്ടുണ്ട്. മുസ്‍ലിം പള്ളിയുടെ മൈക്കും രണ്ട് ഗേറ്റുകളും ആക്രമണത്തില്‍ തകര്‍ന്നു. മഗ്‍രിബ് നമസ്കാര സമയത്ത് പള്ളിക്ക് നേരെ […]

India

ബി.ജെ.പിയുടെ വിജയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയയോടെ, ജനവിധി ഞങ്ങൾക്കൊപ്പം -തേജസ്വി യാദവ്

ബിഹാറിലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന ആരോപണവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. തപാല്‍ വോട്ടുകള്‍ എണ്ണാതിരുന്നതിലൂടെ വലിയ ക്രമക്കേട് നടന്നതായാണ് തേജസ്വി യാദവ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പിലെ വോട്ടുകൾ മഹാസഖ്യത്തിന് അനുകൂലമായിരുന്നു, പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി എൻ.ഡി.എക്ക് അനുകൂലമായിരുന്നു. പലയിടത്തും പോസ്റ്റൽ ബാലറ്റ് ക്യാൻസൽ ചെയ്തു. നേരിയ ഭൂരിപക്ഷത്തിന് എന്‍.ഡി.എ ജയിച്ച 20 മണ്ഡലങ്ങളിലെങ്കിലും ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. തേജസ്വി പറയുന്നു. ഞങ്ങൾക്ക് ജനങ്ങളുടെ പിന്തുണ ലഭിച്ചു, പക്ഷേ പണവും കൈക്കരുത്തും കൊണ്ട് എൻ‌.ഡി‌.എ വിജയം നേടി, […]

India Kerala

ശോഭ പാർട്ടി വിടില്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍‌ മുന്നില്‍ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രന്‍

ബിജെപി സംസ്ഥാന നേതൃത്വത്തിലെ തർക്കത്തിൽ അനുനയ നീക്കവുമായി കെ. സുരേന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ മുന്നിൽ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രൻ മീഡിയവണിനോട് പറഞ്ഞു. ശോഭ പാർട്ടിയുടെ മുതിർന്ന നേതാവാണ്. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

India National

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരണ ശ്രമവുമായി ബിജെപി

ബിഹാറിലെ പുതിയ മന്ത്രിസഭയില്‍ മേധാവിത്വം ഉറപ്പിക്കാനുള്ള നീക്കവുമായി ബിജെപിയും ജെഡിയുവും. അംഗബലത്തിന്റെ കാര്യത്തിലുള്ള മേല്‍കോയ്മ കാട്ടി ഒരു ഘട്ടത്തിലും തന്റെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കരുതെന്ന് നിതീഷ് കുമാര്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. പുതിയ സര്‍ക്കാര്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തന്നെ രൂപികരിക്കാനാണ് ബിജെപി ശ്രമം. ഇതിനുള്ള താത്പര്യം ബിജെപി നിതീഷ് കുമാറിനെ അറിയിച്ചു. സീറ്റ് എണ്ണത്തിലുള്ള വ്യത്യാസം നിതീഷ് സര്‍ക്കാരിനെ ബാധിക്കില്ല എന്നാണ് ബിജെപി വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ചിരാഗ് പാസ്വാനോട് ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല എന്ന നിലപാടിലാണ് […]

India National

മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തി ബി.ജെ.പി

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാമണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് വന്‍ നേട്ടം. മധ്യപ്രദേശിൽ ബി.ജെ.പി സർക്കാർ ഭരണം നിലനിർത്തുമെന്ന് ഉറപ്പായി. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിലും ബിജെപി ജയിച്ചു. 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും കൂടുതൽ സീറ്റുകളുള്ള മധ്യപ്രദേശിൽ 28 – ൽ 19 സീറ്റുകളിൽ ബിജെപിയ്ക്കാണ് വിജയം. 9 സീറ്റിൽ കോൺഗ്രസും ജയിച്ചു. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിലും ബിജെപിക്കാണ് ജയം. യു.പിയിൽ ഏഴുസീറ്റുകളിൽ 6ലും ബി.ജെ.പിയും ഒന്നിൽ സമാജ്‍വാദി […]

India National

ബിജെപിയെ കാത്തിരിക്കുന്നത് ട്രംപിന്‍റെ ഗതി: മെഹബൂബ മുഫ്തി

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്തി. ബിഹാറിലെ എക്സിറ്റ്പോളുകള്‍ എന്‍ഡിഎക്ക് പരാജയം പ്രവചിച്ചത് ചൂണ്ടിക്കാട്ടിയാണ് മെഹബൂബയുടെ പ്രതികരണം. “അമേരിക്കയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ട്രംപ് പോയി. ബിജെപിയും പോകും”- ജമ്മുവിലെ വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മെഹബൂബയുടെ പ്രതികരണം. ബിഹാറിലെ മഹാസഖ്യത്തെ മുന്നോട്ടു നയിച്ച തേജസ്വി യാദവിനെ മെഹബൂബ അഭിനന്ദിച്ചു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെ കൃത്യമായ വിഷയങ്ങളാണ് തേജസ്വി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിച്ചതെന്ന് മെഹബൂബ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലാകട്ടെ യുവാക്കള്‍ക്ക് ജോലി ഇല്ല. […]

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും ബി.ജെ.പിയും

തദ്ദേശ തെരഞ്ഞെടുപ്പിലേക്കായി തിരുവനന്തപുരം ജില്ലയിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും ബി.ജെ.പിയും. കോർപ്പറേഷനിലെ 70 സീറ്റിൽ സി.പി.എമ്മാണ് മത്സരിക്കുന്നത്. 46 വനിതകളെയാണ് കോർപ്പറേഷൻ നിലനിർത്താൻ സി.പി.എം മത്സര രംഗത്തിറക്കിയത്‌. രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ 70 സീറ്റിൽ സി.പി.എം മത്സരിക്കും. 17 സീറ്റിൽ സി.പി.ഐയും ബാക്കി 13 സീറ്റ് ഘടകകക്ഷികൾക്കുമാണ്. 26 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ 19 സീറ്റിലും സി.പി.എമ്മാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലെ ഒരു ഡിവിഷൻ കേരള കോൺഗ്രസ് എമ്മിനും നൽകിയിട്ടുണ്ട്. കോർപ്പറേഷൻ സ്ഥാനാർത്ഥികളിൽ […]

India

ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കം നിരവധി നേതാക്കൾ അറസ്റ്റിൽ

സംസ്ഥാന സർക്കാർ നിർദ്ദേശം ലംഘിച്ച് ബിജെപി നടത്തിയ വെട്രിവേൽ യാത്ര തമിഴ്നാട് പൊലീസ് തടഞ്ഞു. യാത്ര നയിച്ച സംസ്ഥാന പ്രസിഡൻ്റ് എൽ മുരുഗൻ അടക്കം നിരവധി ബിജെപി നേതാക്കൾ അറസ്റ്റിലായി. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ, യാത്ര നടത്തുന്നത് അപകടകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇത് വിലക്കിയത്. ഇത് ലംഘിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. മുരുഗനോടൊപ്പം ബിജെപി നേതാക്കളായ എച്ച് രാജ, സിടി രവി, പൊൻ രാധാകൃഷ്ണൻ എന്നിവരും മറ്റ് നിരവധി ബിജെപി പ്രവർത്തകരും കസ്റ്റഡിയിലായിട്ടുണ്ട്. തിരുത്തണി ക്ഷേത്രത്തിന് സമീപം […]