മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. നാലിടത്ത് കോണ്‍ഗ്രസ് – എന്‍സിപി – ശിവസേന സഖ്യം വിജയിച്ചു. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടി. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്‍പുരിലും പരമ്പരാഗത ശക്തികേന്ദ്രമായ പുണെയിലും ബിജെപിയെ കോണ്‍ഗ്രസ് അട്ടിമറിച്ചു. 30 വര്‍ഷമായി ബിജെപി വിജയിച്ചുവന്ന സീറ്റാണ് നാഗ്‍പുര്‍. ബിജെപിയുടെ ശക്തി കേന്ദ്രമായ അമരാവതിയിൽ കോണ്‍ഗ്രസിനായിരുന്നു ജയം. ബിജെപിയുടെ സന്ദീപ് ജോഷിയെ കോൺഗ്രസിന്‍റെ […]
Tag: BJP
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സുപ്രീംകോടതി അഭിഭാഷകര്‍
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി സുപ്രീംകോടതി അഭിഭാഷകർ. ഡല്‍ഹി ബാർ കൗൺസിൽ അംഗം രാജീവ് ഖോസ്‍ല, എച്ച്.എസ് ഫൂൽക്ക തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഐക്യദാര്‍ഢ്യം. ‘രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാൻ അവകാശമുണ്ട്. അവര്‍ ആ പാര്‍ട്ടിയില്‍ പെട്ടവരാണ്, ഈ പാര്‍ട്ടിയില്‍ അംഗമാണ് എന്നൊക്കെ ആരോപിക്കുന്നത് നിരുത്തരവാദപരമായ സമീപനമാണ്. അവർ കർഷകരാണ്. അവരിൽ പലരും എന്‍റെ സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവരാണ്. ഹരിയാന സർക്കാർ കർഷകരോട് ചെയ്തത് ശരിയല്ല. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണം’- എച്ച്.എസ് ഫൂല്‍ക്ക പറഞ്ഞു. […]
‘കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം, ഇരട്ടിപ്പിച്ചത് അദാനി-അംബാനിമാരുടേത് മാത്രം’
പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് പ്രയോജനകരമാണെന്ന് ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ബിജെപി സര്‍ക്കാരിനെ അധികാരത്തിന്‍റെ ലഹരി ബാധിച്ചിരിക്കുന്നു. മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളും എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. “കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദി സര്‍ക്കാരിന്‍റെ വാഗ്ദാനം. സര്‍ക്കാര്‍ വരുമാനം ഇരട്ടിപ്പിച്ചു, പക്ഷേ അദാനി-അംബാനിമാരുടേതാണെന്ന് മാത്രം. ഇപ്പോഴും കരിനിയമങ്ങളെ പിന്തുണക്കുന്നവര്‍ കര്‍ഷകര്‍ക്ക് അനുകൂലമായി എന്ത് പരിഹാരമാണ് നിര്‍ദേശിക്കാന്‍ പോകുന്നത്?”- രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 62 കോടി കർഷകരെ ബാധിക്കുന്ന ഒരു […]
”നുണകളുടെ മാലിന്യങ്ങളില്‍ അനുവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി” മമത ബാനര്‍ജി
ബി.ജെ.പി പുറമെ നിന്നുള്ള പാര്‍ട്ടിയാണെന്നും പുറമെ നിന്നുള്ളവര്‍ക്ക് ബംഗാളില്‍ പ്രവേശനമില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ”പുറമെ നിന്നുള്ളവര്‍ക്ക് ബംഗാളില്‍ സ്ഥാനമില്ല. ബംഗാള്‍ തങ്ങളുടെ സ്ഥലമായി സ്വീകരിക്കുന്നവരെ നമുക്ക് സ്വാഗതം ചെയ്യാം. പക്ഷെ, തെരഞ്ഞെടുപ്പ് സമയത്ത് മാത്രം വരുകയും സംസ്ഥാനത്തെ ശാന്തിയും സമാധാനവും തകര്‍ക്കാന്‍ മാത്രം ശ്രമിക്കുന്നവര്‍ക്ക് ബംഗാളില്‍ സ്ഥാനമില്ല.” സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ നടന്ന പത്ര സമ്മേളനത്തില്‍ മമത ബാനര്‍ജി പറഞ്ഞു. കലാപത്തില്‍ ക്ഷയിച്ച ഗുജാത്താകാന്‍ താന്‍ ബംഗാളിനെ സമ്മതിക്കില്ലെന്നും മമത പറഞ്ഞു. നുണകളുടെ മാലിന്യങ്ങളില്‍ അനുവര്‍ത്തിക്കുന്ന […]
‘ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ, ജയിലിലിരുന്ന് തെരഞ്ഞെടുപ്പില്‍ വിജയിക്കും’: ബിജെപിയോട് മമത
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെ ബിജെപിയും അവരുടെ അന്വേഷണ ഏജന്‍സികളും അറസ്റ്റ് ചെയ്താല്‍ ജയിലില്‍ ഇരുന്നും തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് മമത ബാനര്‍ജി പറഞ്ഞു. രാജ്യത്തിന്‍റെ ഏറ്റവും വലിയ ശാപമാണ് ബിജെപിയെന്നും മമത ആരോപിച്ചു. “എനിക്ക് ബിജെപിയെയോ അവരുടെ ഏജന്‍സികളെയോ ഭയമില്ല. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കട്ടെ. ജയിലില്‍ ഇരുന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പാക്കും”- മമത ബാനര്‍ജി ബാങ്കുരയിലെ റാലിയില്‍ പറഞ്ഞു. […]
വനിതാ സംവരണ വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക നല്‍കി ബി.ജെ.പി പ്രവര്‍ത്തകന്‍
കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ വനിതാ സംവരണ വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക നല്‍കി ബിജെപി പ്രവര്‍ത്തകന്‍. അഴീക്കോട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ ചാല്‍ ബീച്ചില്‍ പി.വി രാജീവനാണ് പത്രിക നല്‍കിയത്. പിന്നാലെ വെള്ളിയാഴ്ച നടത്തിയ സൂക്ഷ്മ പരിശോധനയില്‍ റിട്ടേണിംഗ് ഓഫീസറായ സ്വപ്ന മേലൂക്കടവൻ പത്രിക തള്ളുകയായിരുന്നു. നടുവിൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ പോത്തുകുണ്ടിൽ 21 വയസ് തികയാത്ത വനിതയെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. സൂക്ഷ്മപരിശോധനയിൽ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളി. പിന്നാലെ ഡമ്മി സ്ഥാനാര്‍ഥിയെ ഒറിജിനല്‍ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചു. […]
‘ലവ് ജിഹാദ്’ ബി.ജെ.പി നിർമ്മിതം; മതസൗഹാർദ്ദം തകർത്ത് രാജ്യത്തെ വിഭജിക്കുകയാണ് ലക്ഷ്യമെന്ന് അശോക് ഗെഹ്‍ലോട്ട്
രാജ്യത്തെ വിഭജിക്കുവാനും മതസൗഹാർദ്ദം തകർക്കുവാനും ലക്ഷ്യം വെച്ച് ബിജെപി നിർമിച്ച പദമാണ് ‘ലവ് ജിഹാദ്’ എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് . “വിവാഹം പൂർണ്ണമായും ഒരു വ്യക്തിയുടെ അവകാശമാണ്. അതിനെ നിയമം കൊണ്ട് നിയന്ത്രിക്കുന്നത് തീർത്തും ഭരണഘടനാവിരുദ്ധമാണ്. ജിഹാദിന് പ്രണയത്തിൽ യാതൊരു സ്ഥാനവുമില്ല”. ഗെഹ്ലോട്ട് ട്വിറ്ററിൽ കുറിച്ചു. ലവ് ജിഹാദിനെതിരെ വരുന്ന നിയമങ്ങൾ രാജ്യത്തെ മതസൗഹാർദ്ദത്തെ തകർക്കുവാനും സാമൂഹിക സംഘർഷങ്ങൾ സൃഷ്ടിക്കപ്പെടാനുമുള്ള തന്ത്രങ്ങളായിട്ടേ കാണാൻ സാധിക്കുകയുള്ളു. പൗരന്മാർക്കിടയിൽ വിവേചനം കാണിക്കരുതെന്ന ഭരണകൂട വ്യവസ്ഥയെ നിരാകരിക്കുന്നതാണ് അത്തരം […]
ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന കേന്ദ്ര നിർദേശം തള്ളി ശോഭാ സുരേന്ദ്രൻ
ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന കേന്ദ്ര നിർദേശം തള്ളി ശോഭാ സുരേന്ദ്രൻ. ഇന്ന് കൊച്ചിയിൽ നടക്കുന്ന ബി.ജെ.പി നേതൃയോഗത്തിൽ ശോഭ പങ്കെടുക്കില്ല. സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് ശോഭാ സുരേന്ദ്രന്‍റെ നിലപാട് ശോഭാ സുരേന്ദ്രന്‍റെ വിഷയം രമ്യമായി പരിഹരിക്കാൻ കഴിയുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി ദേശീയ നേതാവ് സി.പി രാധാകൃഷ്ണൻ പറഞ്ഞു. പാർട്ടിയിൽ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. ശോഭ സുരേന്ദ്രനോട് ഇന്നത്തെ ബി.ജെ.പി സംസ്ഥാന നേതൃ യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു. […]
ബിഹാറിൽ നിതീഷിന് നാലാമൂഴം; സത്യപ്രതിജ്ഞ ഇന്ന് നടക്കും
ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ്‌കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നാലാം തവണയാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. പുതിയ എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 4 മണിക്ക് പാട്‌നയിലെ രാജ്ഭവനിലാണ് നടക്കുക. സംസ്ഥാനത്തെ ജനങ്ങൾ നൽകിയ അംഗീകാരത്തിന്റെ ഉത്തരവാദിത്വത്തെ ബഹുമാനിച്ച് സത്ഭരണം കാഴ്ചവയ്ക്കുമെന്ന് നിതീഷ് കുമാർ അവകാശപ്പെട്ടു. പാടലിപുത്രത്തിൽ നിതീഷ് സർക്കാരിന്റെ തുടർഭരണം. ഭായ് ദുജ് ദിനമായ ഇന്ന് വൈകിട്ട് നാലരയ്ക്ക് നിതീഷിന് ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിനൽകും. നാലാം തവണ അധികാരം എൽക്കുന്ന നിതീഷിനൊപ്പം […]
കേരളത്തിന്റെ സംഘടനാ ചുമതല; ബിജെപിയില്‍ അതൃപ്തി
ബിജെപി കേരളാ ഘടകത്തിന്റെ സംഘടനാ ചുമതല സി.പി രാധാകൃഷ്ണന് നല്‍കിയ സംഭവത്തില്‍ വി. മുരളീധര വിരുദ്ധ ചേരിക്ക് അതൃപ്തി. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ അടുപ്പക്കാരനാണ് കോയമ്പത്തൂര്‍ സ്വദേശി സി.പി രാധാകൃഷ്ണന്‍ എന്നാണ് ആരോപണം. പുതിയ ചുമതലക്കാരന്‍ വി. മുരളീധര പക്ഷത്തിനൊപ്പം നിലയുറപ്പിക്കുമോ എന്ന ആശങ്കയിലാണ് എതിര്‍ചേരി. എ.പി അബ്ദുള്ളക്കുട്ടിക്ക് കൂടുതല്‍ പദവികള്‍ നല്‍കുന്നതിലും ബിജെപിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്എ.പി അബ്ദുള്ളക്കുട്ടിക്ക് ദേശീയ ഉപാധ്യക്ഷ പദവിക്ക് പുറമേ പുതുതായി ലക്ഷദ്വീപിന്റെ ചുമതല നല്‍കിയതാണ് പ്രശ്‌നത്തിന് കാരണം. […]











