Kerala

കെ. സുരേന്ദ്രനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം ശക്തം

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും കെ.സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി ശോഭ സുരേന്ദ്രൻ വിഭാഗവും കൃഷ്ണദാസ് പക്ഷവും ദേശീയ നേതൃത്വത്തിനു കത്തയച്ചു. കേന്ദ്ര നേതൃത്വത്തിന് ഇരുവിഭാഗവും പ്രത്യേകമായാണ് കത്തയച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെന്ന വാദമുയർത്തിയാണ് അധ്യക്ഷനെതിരെ പടയൊരുക്കം ശക്തമാക്കുന്നത്. കെ സുരേന്ദ്രനെതിരെ നിരവധി കാരണങ്ങൾ നിരത്തിയാണ് ഇരു വിഭാഗവും കേന്ദ്ര നേതൃത്തെ സമീപിച്ചിരിക്കുന്നത്. 2015നെക്കാൾ ആകെ ജയിച്ച വാർഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിന്‍റെ അവകാശവാദത്തെ തള്ളിക്കളയുന്ന കണക്കുനിരത്തിയാണ് വിമതനീക്കം ശക്തമാക്കിയിരിക്കുന്നത്. ജില്ല പഞ്ചായത്തുകളിലും ബ്ലോക്കിലും പാർട്ടിക്കുണ്ടായത് കനത്തതോൽവിയാണ്. തിരുവനന്തപുരം […]

Kerala

‘എല്ലാവരും സ്വർണക്കടത്തിനും സ്വപ്‍നക്കും പുറകേ പോയി, സർക്കാർ വികസനത്തിന് പുറകേ പോയി’

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി ഒ രാജഗോപാൽ എംഎൽഎ. സ്വർണക്കടത്തിനും സ്വപ്‍നക്കും പുറകേ എല്ലാവരും പോയപ്പോൾ സർക്കാർ വികസനത്തിന് പുറകേ പോയി. ജനങ്ങൾക്ക് വികസനമാണ് ആവശ്യമെന്നും രാജഗോപാൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭാഗത്ത് നിന്ന് പോരായ്മകൾ ഉണ്ടായിട്ടുണ്ട്. സംഘടനയുടെ ഉള്ളിൽ നിന്ന് ലഭിച്ച പരാതികൾ പരിഹരിച്ചില്ലെന്നും രാജഗോപാൽ വിമർശിച്ചു. കൊട്ടിഘോഷിച്ച സ്ഥാനാർഥി പ്രഖ്യാപനങ്ങളും വമ്പൻ അവകാശവാദങ്ങളും പൊള്ളയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വാദം. തിരുവനന്തപുരം കോർപറേഷനിലെ പ്രകടനം […]

India National

മമതയെ ഞെട്ടിച്ച് തൃണമൂലില്‍ നിന്നും കൂട്ടരാജി

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. സുവേന്ദു അധികാരി എം‌.എൽ.‌എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ മാൽഡയിലെ അഞ്ച് നേതാക്കളാണ് ഇപ്പോള്‍ രാജി സമർപ്പിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്‍റെ ഗോബിന്ദാപൂർ-മഹേഷ്പൂർ, ബാമൺ ഗോല, പക്വ ഹാറ്റ്, ജോഗ്ഗോഡോൾ, ചന്ദ്‌പൂർ എന്നി ബ്ലോക്കുകളിലെ പ്രസിഡന്റുമാരാണ് രാജി സമർപ്പിച്ചത്. ടി.എം.സി മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി എം‌.എൽ.‌എ സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രാജികള്‍ നടക്കുന്നത്. അവര്‍ ബി.ജെ.പിയിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ ഈ രാജി […]

Kerala

പ്രതീക്ഷിച്ച വിജയമില്ല; ബിജെപിയില്‍ അമര്‍ഷം

ബിജെപി നേടിയ വിജയങ്ങൾ കേവലം അവകാശവാദങ്ങൾ മാത്രമായെന്ന് ഒരു വിഭാഗം. തെരഞ്ഞെടുപ്പിലുടനീളം ആസൂത്രണമില്ലായ്മ ഉണ്ടായെന്നും അതിന് കാരണക്കാർ സംസ്ഥാന നേതൃത്വമാണെന്നുമാണ് അസംതൃപ്ത വിഭാഗത്തിന്റെ വാദം. വരുംദിവസങ്ങളിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഉറപ്പാണ്. കൊട്ടിഘോഷിച്ച സ്ഥാനാർഥി പ്രഖ്യാപനങ്ങളും വമ്പൻ അവകാശവാദങ്ങളും പൊള്ളയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ അവകാശവാദം. കണക്കുകളിൽ എണ്ണം കൊണ്ട് മാത്രമാണ് മെച്ചമെന്നും ഇഴകീറി നോക്കിയാൽ അവകാശപ്പെടാന്‍ എന്തുണ്ടെന്നുമാണ് ചോദ്യം. തിരുവനന്തപുരം കോർപറേഷനിലെ പ്രകടനം തന്നെ ഉയർത്തിയാണ് പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. ജനങ്ങളുമായി നേരിട്ട് […]

Kerala

ബിജെപിയെ പരാജയപ്പെടുത്താന്‍ എൽ‌ഡിഎഫ്–യുഡിഎഫ് വോട്ടുകച്ചവടം; കെ. സുരേന്ദ്രന്‍

എൽഡിഎഫിന്‍റെ വിജയം കോൺഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിന്‍റെ ഭാഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിക്ക് ജയസാധ്യത ഉളളിടങ്ങളിൽ ക്രോസ് വോട്ടിംഗ് നടന്നു. യു.ഡി.എഫിന്റെ മുഴുവൻ വോട്ടുകളും എൽ.ഡി.എഫിനു മറിച്ചുവിറ്റു. തെരഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ മാധ്യങ്ങളോട് പറഞ്ഞു. സമ്പൂര്‍ണമായ തകര്‍ച്ചയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫിന് ഉണ്ടായത്. യുഡിഎഫിന്റെ മുഴുവന്‍ വോട്ടുകളും എല്‍ഡിഎഫിന് മറിച്ചുവിറ്റു. യുഡിഎഫിന് നിര്‍ണായക സ്വാധീനമുള്ള വാര്‍ഡുകളില്‍ പോലും വോട്ടിംഗ് ശതമാനം താഴേയ്ക്ക് പോയി. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ […]

Kerala

ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് തോറ്റു

ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷിന് തോല്‍വി. വെങ്ങാനൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് എസ്. സുരേഷ് പരാജയപ്പെട്ടത്. എല്‍.ഡി.എഫിന്‍റെ ഭഗത് റൂഫസ് ആണ് ഇവിടെ വിജയിച്ചത്. 18495 വോട്ടുകളാണ് ഇവിടെ എല്‍.ഡി.എഫ് നേടിയത്. ബി.ജെ.പി സ്ഥാനാര്‍ഥി എസ് സുരേഷിന് 16864 വോട്ട് മാത്രമാണ് നേടാനായത്. ബി.ജെ.പി സിറ്റിങ് സീറ്റായിരുന്നു ഇത്. വെങ്ങാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വെങ്ങാനൂര്‍ സതീഷായിരുന്നു ഇവിടെ നേരത്തെ വിജയിച്ചിരുന്നത്. അതെ സമയം തൃശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. ബിജെപിയുടെ സിറ്റിങ് […]

Kerala

സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് കണക്കാക്കരുതെന്ന് ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് കണക്കാക്കരുതെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോവിഡ് ബാധിതർക്കുള്ള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണം സുതാര്യമല്ലെന്നാണ് ബിജെപിയുടെ വാദം. കോണ്‍ഗ്രസും സമാന ആരോപണം ഉന്നയിക്കുന്നു. തൃശൂർ ജില്ലയിലെ സ്പെഷ്യൽ ബാലറ്റ് വിതരണം ചെയ്തതിൽ വ്യാപക ക്രമക്കേടെന്നാണ് കോണ്‍ഗ്രസ് ആരോപണം. ലിസ്റ്റിൽ ഉൾപ്പെട്ടതിനേക്കാൾ കൂടുതൽ സ്പ്ഷ്യൽ ബാലറ്റ് എത്തിയാല്‍ വോട്ട് എണ്ണൽ തടയുമെന്ന് ടി എൻ പ്രതാപൻ എംപി പറഞ്ഞു. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് ജില്ലാ […]

India

ഡല്‍ഹി കലാപം: അമിത് ഷായിലേക്ക് വിരല്‍ചൂണ്ടി വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് പിന്നാലെ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളെ കുറിച്ചുള്ള സിപിഎം വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. അക്രമത്തിന്‍റെ തീവ്രത കൂടാന്‍ അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയം പങ്കുവഹിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആണ് ‘വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപം- വസ്തുതാന്വേഷണ റിപ്പോര്‍ട്ട്’ പുറത്തിറക്കിയത്. ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ സംഭവിച്ചതിനെ കലാപം എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇരുപക്ഷത്തിനും തുല്യപങ്കാളിത്തമുള്ളപ്പോഴാണ് കലാപം എന്ന് വിളിക്കുക. ഇവിടെ ആക്രമണം […]

Kerala

കണ്ണൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒളിച്ചോടിയതായി പരാതി

കണ്ണൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അവസാന വട്ടം വീട് കയറണം, സ്ലിപ്പ് നല്‍കണം, നാട്ടിലില്ലാത്ത വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യണം. അങ്ങനെ നൂറുകൂട്ടം തിരക്കുകള്‍ക്കിടയിലാണ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇടിവെട്ടേറ്റത് പോലെ ആ വാര്‍ത്ത എത്തിയത്. സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടി. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തിലാണ് സംഭവം. ഇവിടെ ഒരു വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭര്‍തൃമതിയാണ് കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം മുങ്ങിയത്. പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് ഭര്‍ത്താവും കുട്ടിയുമുളള സ്ഥാനാര്‍ഥി പേരാവൂര്‍ […]

India National

ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ ബിജെപിയെ പിന്നിലാക്കി ടി.ആര്‍.എസ് മുന്നില്‍

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതി മുന്നില്‍. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ ആകെയുള്ള 150 സീറ്റുകളില്‍ 83 ഇടത്തും ബിജെപി മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ ബാലറ്റുകള്‍ എണ്ണാന്‍ തുടങ്ങിയതോടെ ബിജെപിയുടെ ലീഡ് ഗണ്യമായി കുറയുകയും ടിആര്‍എസ് മുന്നിലെത്തുകയും ചെയ്തു. വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പറാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് 57 സീറ്റില്‍ ടി.ആര്‍.എസ് മുന്നേറുകയാണ്. ബിജെപി 22 സീറ്റിലും അസുദീന്‍ ഒവൈസിയുടെ എഐഎംഐഎം […]